- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പാച്ചല്ലൂരിലെ കെ എസ് ഇ ബി ഓഫീസ് അടിച്ചു തകര്‍ത്തത് രണ്ടു മാസം മുമ്പ്; വെള്ളറടയിലെ ബൈക്ക് മോഷണത്തില്‍ പരോളില്‍ ഇറങ്ങി മുങ്ങിയ വിരുത്; അളിയന് തിരുവല്ലം ഉണ്ണിയും കൊടും ക്രിമിനല്‍; സ്ഥിരമായി അകത്തു കിടക്കേണ്ടവര്‍ പുറത്ത് വിലസുന്നതിന് പിന്നില്‍ ആര്? ആട് സജിയെ ഇനിയെങ്കിലും അകത്ത് തളയ്ക്കണം
പാറശ്ശാല: ആട് സജി വീണ്ടും അറസ്റ്റിലായി. തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിന് തന്നെ വലിയ തലവേദനയായിരുന്ന ഈ മോഷ്ടാവായ ഗുണ്ടാ നേതാവ്. എന്തിനും മടിക്കാത്ത ക്രിമിനലാണ് ആട് സജി. വീണ്ടും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടും ആട് സജിയെ സ്ഥിരമായി ജയിലിലാക്കാന്‍ പോലീസ് ഒന്നും ചെയ്തില്ല. കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയുടെ അളിയാനാണ് ആട് സജി.
പോലീസിന്റെ ഗുരുതര വീഴ്ചയുടെയും അനാസ്ഥയുടെയും പ്രധാന തെളിവാണ് ആടു സജിയുടെ നാട്ടിലിറങ്ങിയുള്ള വിളയാട്ടം. കേസ് എടുക്കും ചീത്തപ്പേര് കേള്‍ക്കും എന്ന ഭയം ഒന്നുമില്ലാതെയാണ് ആട് കുറ്റകൃത്യങ്ങള്‍ നടത്തുന്നത്. പാറശ്ശാല കേസിലാണ് ആട് സജിയെ വീണ്ടും പോലീസ് പടികൂടുന്നത്. ഒരു യുവാവ് കാറില്‍ ചാരി നിന്നതിന്റെ പേരില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ ഇപ്പോള്‍ പ്രതി ആട് സജി സൈക്കോയായ ക്രിമിനലാണെന്ന് വ്യക്തം. ഒരു ചെറിയ പെറ്റി കേസിന് പോലും സാധാരണക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്ന പോലീസ് ഇവരോട് കാണിക്കുന്നത് വളരെ സൗഹൃദ മനോഭാവമാണ്. അതുകൊണ്ട് തന്നെ വീണ്ടും ജാമ്യം കിട്ടും. ഒരു കേസില്‍ ജാമ്യം നല്‍കുന്നത് സമാന കുറ്റകൃത്യങ്ങളില്‍ പെടരുതെന്ന ഉപാധിയോടെയാണ്. ഇത് നിരന്തരം ലംഘിച്ചാലും ഈ വിഷയം കോടതിയില്‍ പ്രോസിക്യൂഷന്‍ ചര്‍ച്ചയാക്കില്ല. ഇതോടെ ഇവര്‍ക്ക് അതിവേഗം പുറത്തെത്താന്‍ കഴിയും. പോലീസില്‍ പോലും ഉന്നത ബന്ധങ്ങള്‍ അവകാശപ്പെട്ട തിരുവല്ലം ഉണ്ണിയും നിരവധി കേസുകളില്‍ പ്രതിയാണ്.
ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിന്റെ പ്രതികാരത്തില്‍ കെ.എസ്.ഇ.ബി തിരുവല്ലം സെക്ഷന്‍ ഓഫീസ് ആക്രമിച്ചതും ആട് സജിയാണ്. രണ്ടു മാസം മുമ്പ് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു ഈ സംഭവം. കാറിലെത്തിയ ഇയാള്‍ ഓഫീസിന്റെ പ്രധാന വാതിലില്‍ ഇടിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ജീവനക്കാര്‍ വാതില്‍ തുറന്ന് പുറത്തെത്തിയപ്പോള്‍ റിസപ്ഷനില്‍ ഉണ്ടായിരുന്ന കമ്പ്യൂട്ടര്‍, ലാന്‍ഡ് ഫോണ്‍, ഓഫീസ് ഉപകരണങ്ങള്‍ എന്നിവ എടുത്ത് നിലത്തടിക്കുകയും ജനാലച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. തടുക്കാന്‍ ശ്രമിച്ച ഓഫീസ് സ്റ്റാഫുകളായ ബ്രൈറ്റ് സിംഗ് ജോസഫ്, ലൈന്‍മാന്‍ സജി, സുദര്‍ശന്‍ എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. തുടര്‍ന്ന് ജീവനക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി അക്രമിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഈ കേസില്‍ അറസ്റ്റിലായ പ്രതി രണ്ടു മാസത്തിനുള്ളില്‍ വീണ്ടും ജാമ്യത്തില്‍ ഇറങ്ങിയെന്നത് ഞെട്ടിപ്പിക്കുന്നതാണ്. പൂന്തുറ, നേമം, തിരുവല്ലം സ്റ്റേഷനുകളില്‍ മദ്യപിച്ച് വാഹനം ഓടിച്ച് വഴി യാത്രക്കാരനെ ഇടിച്ചതുള്‍പ്പെടെ വിവിധ ആക്രമണ-മോഷണ കേസുകളിലെ പ്രതിയ്ക്ക് എങ്ങനെ ജാമ്യം കിട്ടുന്നുവെന്നതും അത്ഭുതപ്പെടുത്തുന്നു.
ആട് സജി വീണ്ടും പിടിയിലായതിന് ശേഷമാണ് ഇവരുടെ പഴയ കഥകള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ചെങ്കല്‍ സ്വദേശിയായ യുവാവ് കുന്നന്‍വിളക്ക് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ചാരി നില്‍ക്കവെ സമീപത്തെ കടയില്‍നിന്ന് മടങ്ങി വന്ന അജികുമാറും സംഘവും യുവാവിനെ മര്‍ദിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവിനെ റോഡരികില്‍ ഉപേക്ഷിച്ചശേഷം പ്രതിയും സംഘവും അവിടെ നിന്ന് കടന്നുകളഞ്ഞു. പിന്നാലെ യുവാവിന്റെ പരാതിയില്‍ പാറശ്ശാല പോലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അക്രമികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഗുണ്ടാ നേതാവ് അജികുമാര്‍ എന്ന ആടു സജി അറസ്റ്റിലായത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളില്‍ പ്രതിയാണ് അജികുമാര്‍. എങ്ങിനെയാണ് ഇത്തരത്തിലൊരു പ്രതി പുറത്ത് കറങ്ങി നടക്കുന്നതെന്ന് ആര്‍ക്കും വ്യക്തമല്ല.
നിരവധി കേസുകളില്‍ പ്രതിയായ ആട് സജി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിനടന്ന ക്രിമിലാണ്. അതിന് ശേഷം 2022 ല്‍ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറടയില്‍ നിന്നും 2001ല്‍ ബൈക്ക് മോഷ്ടിച്ച കേസിലായിരുന്നു ഈ നടപടി. പരോളില്‍ ഇറങ്ങിയ ശേഷം പ്രതി മുങ്ങുകയായിരുന്നു. ഇയാളുടെ കൂട്ടാളിയും ബന്ധുവുമായ തിരുവല്ലം ഉണ്ണിയും നാട്ടുകാര്‍ക്ക് വലിയ ശല്യമാണ് സൃഷ്ട്ടിക്കുന്നത്. 30 വര്‍ഷമായി ഒരു തൊഴില്‍ പോലെയാണ് ഉണ്ണി മോഷണം നടത്തുന്നത്. നിരവധി കവര്‍ച്ചകളിലൂടെ നിരവധി ആഡംബര കാറുകള്‍ അടക്കം സ്വന്തമാക്കിയിട്ടുണ്ട്. ക്ഷേത്ര മോഷണം പതിവാക്കിയ തിരുവല്ലം ഉണ്ണിയും കൊടും ക്രിമിലനാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കിഴക്കന്‍ മുത്തൂര്‍ പടപ്പാട് ശ്രീദേവി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ ഒരിക്കല്‍ പിടിച്ചു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ചരിത്രം തിരുവല്ലം ഉണ്ണിക്കുമുണ്ട്.
വീണ്ടും തിരുവല്ലം ഉണ്ണിയെ പോലീസ് പിടികൂടി. തിരുവനന്തപുരം കട്ടക്കോട് നിന്ന് ഷാഡോ പോലീസാണ് പ്രതിയെ പിടിച്ചത്. ഇവിടെ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മോഷണ വസ്തുക്കളും കണ്ടെത്തി. രണ്ടുമാസമായി റൂറല്‍ ഷാഡോ ടീം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് തിരുവല്ലം ഉണ്ണി അന്ന് പോലീസ് വലയില്‍ കുടുങ്ങിയത്. കാട്ടാക്കട കട്ടക്കോട് സ്വദേശി ജോസിന്റെ ഉടമസ്ഥതയില്‍ ഉള്ള മേടയില്‍ വീട്ടില്‍ ആണ് ഒളിപ്പിച്ചിരുന്നത്. വീട്ടില്‍ നിന്നും ടാബ്, മൊബൈല്‍ ഫോണുകള്‍, 2000 റബ്ബര്‍ ഷീറ്റ്, സ്റ്റീരിയോ,മോഷണത്തിന് ഉപയോഗിക്കുന്ന പണി ആയുധങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തു. ഒരു കാറും ഓട്ടോയും കൂടി കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ നിരവധി കടകളില്‍ നിന്നാണ് ഇയാള്‍ സാധനങ്ങള്‍ മോഷ്ടിച്ചത്. ഇതെല്ലാം അന്വേഷണത്തില്‍ തെളിഞ്ഞിട്ടും പോലീസ് ആട് സജിയെ സ്ഥിരമായി ജയിലില്‍ ഇടാന്‍ ഒന്നും ചെയ്യുന്നില്ല.