- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറ്റ് ബെൽറ്റിടാത്തതിന് പിഴ ചുമത്തിയത് വാഹനം ഓടിച്ച ആൾക്ക് മാത്രം; എഐ ക്യാമറയിൽ സീറ്റ് ബെൽറ്റിടാതെ മുൻസീറ്റിൽ അജ്ഞാതസ്ത്രീയുടെ ചിത്രം; തനിക്കൊപ്പം അന്ന് ആരും സഞ്ചരിച്ചിരുന്നില്ലെന്ന് യാത്രക്കാരൻ; കണ്ണൂർ സംഭവത്തിൽ ദുരൂഹത നീക്കാൻ മോട്ടോർ വാഹന വകുപ്പ്
മട്ടന്നൂർ : മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉരുവച്ചാലിൽ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ.ഐ നിരീക്ഷണ ക്യാമറയിൽ വീണ്ടും അജ്ഞാത സ്ത്രീ. കടവത്തൂർ മുണ്ടത്തോട് മീത്തലെ കുന്നത്ത് അലിയെന്ന യാത്രക്കാരനൊപ്പം അജ്ഞാതയായ സ്ത്രീയുടെ ചിത്രമാണ് പതിഞ്ഞത്. സീറ്റു ബെൽട്ടിടാതെ സഞ്ചരിച്ച യാത്രക്കാരനൊപ്പമാണ് സീറ്റ് ബെൽട്ടിടാതെ മുൻ സീറ്റിൽ അജ്ഞാതയായ സ്ത്രീയുടെ ചിത്രവും പതിഞ്ഞത്.
കഴിഞ്ഞ സെപ്റ്റംബർ 25 ന് പുലർച്ചെ അഞ്ചരയ്ക്കാണ് ചിത്രം പതിഞ്ഞു കാണുന്നത്. കാർ ഓടിച്ചിരുന്ന അലിയുടെ മുഖം വ്യക്തമല്ല. നെറ്റിക്കു താഴെ മാത്രമുള്ള ദൃശ്യമാണുള്ളത് എന്നാൽ കാറിന്റെ കാര്യത്തിൽ സംശയമില്ലെന്ന് അലി പറഞ്ഞു. സീറ്റു ബെൽട്ടിടാത്തതിന് ഒരാൾക്ക് മാത്രമാണ് പിഴ ചുമത്തിയിട്ടുള്ളത്.
ബിസിനസുകാരനായ അലി നിരന്തരം യാത്ര ചെയ്യുന്നയാളാണ്. തന്റെ കൂടെ അന്നേ ദിവസം മറ്റാരും യാത്ര ചെയ്തിട്ടില്ലെന്നാണ് ഇയാൾ പറയുന്നത്. ഉരു വച്ചാൽ ഭാഗത്തേക്ക് യാത്ര ചെയ്തിട്ടില്ലെന്നും പറയുന്നു പരിവാഹൻ സൈറ്റ് പരിശോധിച്ചപ്പോൾ ഇന്ന് രാവിലെയാണ് പിഴ വിവരം അറിയുന്നത്. ഈ കാര്യം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചപ്പോൾ വ്യക്തമായ മറുപടിയുണ്ടായില്ലെന്നും പറയുന്നു
പിഴയടയ്ക്കാൻ താൻ തയ്യാറാണെന്നും എന്നാൽ അജ്ഞാത സ്ത്രീയുടെ ചിത്രം എങ്ങനെ വന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ മറുപടി പറയണമെന്നും അലി പറഞ്ഞു. ക്യാമറ സ്ഥാപിച്ച കമ്പനി പരിശോധിച്ചാൽ മാത്രമേ ചിത്രം വ്യക്തമാവുകയുള്ളൂവെന്നാണ് ഈ കാര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
കഴിഞ്ഞ ദിവസം ഇതിനു സമാനമായ പരാതി പയ്യന്നുരിലുമുണ്ടായിരുന്നു. എന്നാൽ പിൻസീറ്റിലാണ് അന്ന് അജ്ഞാത സ്ത്രീയുടെ ചിത്രം പതിഞ്ഞത്. ഈ സംഭവത്തിൽ അന്വേഷണം നടത്തി വരുന്നതിനിടെയാണ് മറ്റൊരു യാത്രക്കാരന് കൂടി സമാനമായ അനുഭവമുണ്ടായിരിക്കുന്നത്. സംഭവം സോഷ്യൽ മീഡിയയിലൂടെയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്