- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡി വൈ എഫ് ഐ പെരുമാട്ടി യൂണിറ്റ് വൈസ് പ്രസിഡന്റ് അജീഷ്; എസ് എഫ് ഐ നേതാവ് അനുജൻ അജയഘോഷ്; നെറ്റ് വർക്ക് നന്നാക്കാൻ പോയി അനിയൻ തുടങ്ങിയ പീഡനം ചേട്ടൻ ഏറ്റെടുത്തു; പഠനത്തിലെ പിന്നോട്ട് പോക്കിൽ നടത്തിയ കൗൺസിലിങ് ഞെട്ടലായി; മീനാക്ഷിപുരത്ത് വിപ്ലവ സഹോദങ്ങൾ കുടുങ്ങി; ട്രാൻസ്ഫോർമറിൽ കെട്ടിപ്പിടിച്ച ആത്മഹത്യാ നാടകം പൊളിയുമ്പോൾ
ചിറ്റൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സഹോദരങ്ങളെ പൊലീസ് അറസ്റ്റു ചെയ്തത് സമ്മർദ്ദങ്ങൾ അതിജീവിച്ച്. വിളയോടി പാറക്കളം സ്വദേശികളായ അജീഷ് (27), അജയ്ഘോഷ് (22) എന്നിവരെയാണ് മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. അജീഷ് പാറക്കളത്തെ ഡിവൈഎഫ്ഐ. പ്രാദേശിക നേതാവും സിപിഎം. പ്രവർത്തകനുമാണ്. ചിന്ത വായനശാലാ ഭാരവാഹിയുമാണ്.
സഹോദരൻ അജയ്ഘോഷ് എസ്.എഫ്.ഐ. പ്രവർത്തകനാണ്. പൊലീസ് കേസ് രജിസ്റ്റർചെയ്തതോടെ ഇരുവർക്കുമെതിരേ പാർട്ടി നടപടിയെടുത്തതായി സൂചനയുണ്ട്. ഡി വൈ എഫ് ഐ പെരുമാട്ടി യൂണിറ്റ് വൈസ് പ്രസിഡന്റാണ് അജീഷ്. സ്‌കൂളിൽനടന്ന കൗൺസലിങ്ങിനിടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികൾ കഴിഞ്ഞ ഒരു വർഷത്തോളമായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അടുത്ത ബന്ധുവാണ് പെൺകുട്ടി. ഓൺലൈൻ ക്ലാസിന് മൊബൈൽ ഫോണിന് നെറ്റ് വർക്ക് ശരിയാക്കി കൊടുക്കാനാണ് അയയ് ഘോഷ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. നെറ്റ് വർക്ക് ശരിയാക്കൽ പീഡനമായി. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. പുറത്തു പറഞ്ഞാൽ അച്ഛനെ കൊല്ലുമെന്ന് പറഞ്ഞു. ഇത് ചേട്ടനും അറിഞ്ഞു. ഇതോടെ ചേട്ടൻ അജീഷും വീട്ടിലെത്തി. പീഡനം ചേട്ടനും തുടരുന്നു. ഇതോടെ പെൺകുട്ടി മാനസികമായി തകർന്നു. പഠനത്തിൽ പിന്നോക്കം പോയി.
പഠിക്കാൻ മിടുക്കിയായ പെൺകുട്ടിയുടെ മാറ്റം അദ്ധ്യാപകർ ശ്രദ്ധിച്ചു. അവർ കൗൺസിലിങ് നടത്തി. ഇതോടെയാണ് പീഡനം പെൺകുട്ടി പുറത്തു പറഞ്ഞത്. ഇതോടെ പെൺകുട്ടിയുടെ അച്ഛനും അമ്മയും പൊലീസിൽ പരാതി കൊടുത്തു. മീനാക്ഷിപുരം പൊലീസ് കേസെടുത്തു. ഇതിനിടെ നേതാക്കളെ രക്ഷിക്കാൻ ചില ശ്രമം എത്തി. എന്നാൽ പ്രശ്‌നം പീഡനമാണെന്ന് അവരെ പൊലീസ് പറഞ്ഞു മനസ്സിലാക്കി. പ്രദേശത്തെ പ്രധാന നേതാവായിട്ടു പോലും കോടതിയിൽ പോലും സിപിഎം നേതാക്കൾ ആരും പ്രതികളെ കാണാൻ എത്തിയില്ല. ഇരുവരേയും പാർട്ടി പുറത്താക്കുകയും ചെയ്യും.
അതിനിടെ ചിറ്റൂർ താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ കോടതിവളപ്പിൽവെച്ച് പൊലീസ് വിലങ്ങഴിച്ചു. അപ്പോൾ അജയ്ഘോഷ് പൊലീസിനെ വെട്ടിച്ച് മതിൽചാടി സമീപത്തെ ട്രാൻസ്‌ഫോർമറിൽപ്പിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈയ്ക്ക് പൊള്ളലേറ്റ യുവാവിന് ചിറ്റൂർ താലൂക്കാശുപത്രിയിൽ പ്രാഥമികചികിത്സ നൽകി. തുടർന്ന്, ജില്ലാ ആശുപത്രിയിൽ മൂന്ന് മണിക്കൂറോളം നീരീക്ഷണത്തിൽവെച്ച ശേഷം ജയിലിലേക്ക് മാറ്റി.
മറുനാടന് മലയാളി ബ്യൂറോ