- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കരമനയിലെ ഈ ഗ്യാങ് ഇനി പുറത്തിറങ്ങരുത്
തിരുവനന്തപുരം : കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ. ഇതോടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിൽ രണ്ടു പേരും പിടിയിലായി. കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി സുമേഷിനായുള്ള തെരച്ചിൽ തുടരുകയാണ്. ഗൂഢാലോചനയിൽ പങ്കുള്ള മറ്റു നാലുപേർ നേരത്തെ പിടിയിലായിരുന്നു. പ്രതികൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ അനീഷ്, ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഒളിവിലുള്ള പ്രതിക്കായി ഊർജിത അന്വേഷണമാണ് നടക്കുന്നത്.
കരമന അഖിൽ വധക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അപ്പുവെന്ന അഖിലിനെ ഇന്ന് പുലർച്ചെയോടെയാണ് തമിഴ്‌നാട്ടിൽ നിന്ന് പിടികൂടിയത്. രാവിലെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെത്തിച്ചു. രാജാജി നഗറിൽ നിന്നാണ് വിനീത് രാജിനെ ഷാഡോ പൊലീസ് പിടികൂടിയത്. വിനീതാണ് കല്ലുകൊണ്ട് അഖിലിന്റെ തലയ്ക്കടിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള സുമേഷിനായി തെരച്ചിൽ തുടരുകയാണ്. വോട്ടെടുപ്പ് ദിനം പാപ്പനംകോടിലെ ബാറിൽ വച്ചുണ്ടായ തർക്കമാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട അഖിലും വിനീതും തമ്മിൽ തർക്കമുണ്ടായി. ഇതിന്റെ പകവീട്ടാനാണ് ഗുണ്ടാസംഘം പട്ടാപ്പകൽ വീടിന് സമീപത്ത് വച്ച്അഖിലിനെ ക്രൂരമായി മർദ്ദിച്ച് കൊന്നത്. കിരൺ ഒഴികെയുള്ള മറ്റ് പ്രതികളെല്ലാം, 2019ൽ തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ചഅനന്തു വധക്കേസിലെ പ്രതികളാണ്. അനന്തുവധക്കേസിലെ വിചാരണ നീളുന്നതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അഖിലിനെ കൊന്നത്
അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് അഖിൽ വധത്തിൽ നേരത്തെ പിടിയിലായത്. കുട്ടപ്പൻ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്തുകൊണ്ടുവന്നത്. ഇയാൾ അനന്തു കൊലകേസിലെയും പ്രതിയാണ്. ഹരിലാലും അനന്തു കൊല കേസിലെ പ്രതിയാണ്. ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും എല്ലാവരും പങ്കാളികളാണ്. കിരൺ കൃഷ്ണ പാപ്പനംകോട് ബാറിൻ ഇലക്ഷൻ ദിവസം നടന്ന അക്രമത്തിലെ പങ്കാളി.കിരൺ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്. മുഖ്യപ്രതി അഖിൽ അപ്പുവിനെ രക്ഷപ്പെടാൻ സഹായിച്ചത് കിരണാണെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെ പിടിയിലാവർ എല്ലാം ക്രിമിനലുകൾ. ഇനിയെങ്കിലും ഈ പ്രതികൾ ജയിലിൽ നിന്നും പുറത്തു പോകുന്നത് തടയാനുള്ള കരുതൽ പ്രോസിക്യൂഷൻ കാട്ടണം. അതിന് കഴിഞ്ഞില്ലെങ്കിൽ ഇനിയും ജീവനുകൾ ഈ കൂട്ടം എടുത്തേക്കും.
കെജിഎഫ് പാർട്ട് 1 സിനിമയിലെ നായകൻ റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്. കൊലയ്ക്കിടയിൽ കെ ജി എഫിലെ ' കൂട്ടമായി വരുന്നവർ ഗ്യാങ്സ്റ്റർ ഒറ്റക്ക് വന്നാൽ മോൺസ്റ്റർ ' എന്ന ഡയലോഗ് പറയുന്നതും പ്രതികൾ തന്നെ റെക്കോർഡ് ചെയ്ത വീഡിയോ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ഈ കൊലപാതക ദ്യശ്യങ്ങൾ കാമുകിക്കും പിതാവിനും അയച്ചുകൊടുത്തു. 20 കാരനായ ചെറുപ്പക്കാരനെ ഇഞ്ചിഞ്ചായി മൃഗീയമായി കൊലപ്പെടുത്തിയ മയക്കുമരുന്നു റാക്കറ്റിലെ കണ്ണികളായ പ്രതികൾക്ക് ജാമ്യം നൽകിയാൽ സമൂഹത്തിനത് തെറ്റായ സന്ദേശം നൽകുമെന്ന് 2019 ഏപ്രിലിൽ കേസിലെ 14 പ്രതികൾക്ക് ജാമ്യം നിരസിച്ച ഉത്തരവിൽ മുൻ ജഡ്ജി കെ. ബാബു വിലയിരുത്തിയിരുന്നു. പിന്നീട് പക്ഷേ ഇവർക്ക് ജാമ്യം കിട്ടി.
കാറിലെത്തിയ അക്രമി സംഘം അഖിലിനെ ആദ്യം കമ്പിവടികൊണ്ട് അടിച്ചു വീഴ്‌ത്തി. പിന്നീട് കല്ലെടുത്ത് തലക്കടിച്ചു. വിനീഷ് രാജ്, അഖിൽ,സുമേഷ്, അനീഷ് എന്നിവരാണ് പ്രതികൾ എന്ന് മനസ്സിലാക്കിയത് സിസിടിവി ദൃശ്യങ്ങളാണ്. ഇതോടെ 2019ൽ അനന്തുവിനെ ക്രൂരമായി കൊലചെയ്ത സംഘത്തിലുള്ളവർ തന്നെയാണ് അഖിലിന്റെ കൊലക്ക് പിന്നിലെന്നും വ്യക്തമായി. 2019 മാർച്ചിൽ കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അന്ന് കൊല്ലപ്പെട്ട അനന്തവും പ്രതികളും തമ്മിൽ തർക്കമുണ്ടായത്. ദിവസങ്ങൾക്ക് ശേഷം പ്രതികളിൽ ഒരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെയാണ് ഇവർ അനന്തുവിനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. ആഘോഷം പാതിവഴിയിൽ നിർത്തി പ്രതികൾ അനന്തുവിനെ തേടിയിറങ്ങി. റോഡരികിലെ ബേക്കറിയിൽ നിൽക്കുകയായിരുന്നു അനന്തുവിനെ ബലംപ്രയോഗിച്ചു വാഹനത്തിൽ കയറ്റി കൊണ്ടുപോയാണ് ആക്രമിച്ചത്.അതിക്രൂരമായി അനന്തുവിനെ പീഡിപ്പിച്ചു. തലയ്ക്ക് കല്ലുകൊണ്ട് അടിക്കുകയും കാലിലെ മാംസം മുറിച്ചു മാറ്റുകയും ചെയ്തു.
മരണത്തോടനുബന്ധില്ലിടുമ്പോൾ പ്രതികൾ പാട്ടു പാടി രസിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ പ്രതികൾ പിടിയിലായിരുന്നു. അനന്തുവധക്കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് പ്രതികൾ ജാമ്യത്തിലിറങ്ങിയത്. കൊല്ലപ്പെട്ട അനന്തുവും അഖിലിനും തമ്മിൽ ബന്ധമില്ല. പ്രതികൾ ലഹരിക്ക് അടിമകളാണ്. ഇവർ കൊടുംക്രിമിനലുകളും. അനന്തു കേസ് ഡയറി പരിശോധിച്ചതിൽ കൊലക്കിരയായ 20 കാരൻ യാതൊരു ലഹരിയും ഉപയോഗിക്കുന്നയാളല്ല. യുവാവിന്റെ ആമാശയത്തിൽ പോസ്റ്റ്‌മോർട്ടം പരിേശാധനയിലും രാസ പരിശോധനയിലും യാതൊരു ലഹരി പദാർത്ഥങ്ങളുടെ അംശമോ അത്തരം ഗന്ധത്തെപ്പറ്റി യാതൊരു പരാമർശവുമില്ല.
അനന്തുവിന്റെ രണ്ടു കൈകളിലെയും ഞരമ്പുകൾ മുറിച്ചതായും കണ്ണുകളിലും മറ്റു ശരീര ഭാഗങ്ങളിലും സിഗരറ്റ് വച്ച് പൊള്ളിച്ചതായും തലയിലും കൈകളിലുമടക്കം ആഴത്തിൽ മാരകമായ പരിക്കുകൾ ഉള്ളതായി അനന്തുവിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.