- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അഡ്വ.ജോയ്സ് ജോർജിന് എതിരെ ഗുരുതര ആരോപണം
ഇടുക്കി: ഏലമലക്കാടുകൾ വന ഭൂമിയാക്കാൻ മുൻ എംപി അഡ്വ.ജോയിസ് ജോർജ്ജ് വ്യാജ രേഖകൾ സമർപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന ആരോപണവുമായി വണ്ടന്മേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ. വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയ്ക്ക് ചൂട്ടു പിടിച്ച് ഇല്ലാത്ത വനം ഉണ്ടാക്കിയെടുക്കാനാണ് ജോയിസ് ജോർജ്ജിന്റെ ശ്രമമെന്നും കർഷകരെ തെറ്റിദ്ധരിപ്പിച്ച് കേസ് നടത്താനായി ലക്ഷങ്ങൾ പിരിച്ചെടുക്കുന്നു എന്നും അസോസിയേഷൻ ആരോപിക്കുന്നു.
ഏലംകൃഷി പ്രോത്സാഹിപ്പിക്കാൻ ഇടുക്കിയിൽ കർഷകർക്ക് പതിച്ചുകൊടുത്ത രണ്ടുലക്ഷത്തോളം ഏക്കർ റവന്യൂഭൂമിയാണ് വനഭൂമിയാക്കാൻ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന വ്യാജരേഖ ചമച്ചുവെന്ന് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ ആരോപിക്കുന്നത്. 1897-ലെ തിരുവിതാംകൂർ ഗവൺമെന്റ് ഗസറ്റിലെ 1392-ാംനമ്പർ പേജിൽ പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപനത്തിൽ തിരുത്തുവരുത്തിയാണിത്.
ഏലംകൃഷി പ്രോത്സാഹിപ്പിക്കാൻ ഇടുക്കിയിൽ കർഷകർക്ക് പതിച്ചുകൊടുത്ത രണ്ടുലക്ഷത്തോളം ഏക്കർ റവന്യൂഭൂമി വനഭൂമിയാക്കാൻ വ്യാജരേഖ ചമച്ചെന്നാണ് ആരോപണം. 1897-ലെ തിരുവിതാംകൂർ ഗവൺമെന്റ് ഗസറ്റിലെ 1392-ാംനമ്പർ പേജിൽ പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപനത്തിൽ തിരുത്തുവരുത്തിയാണിത്.
1897-ലെ വിജ്ഞാപനത്തിൽ തൊടുപുഴ താലൂക്കിലെ കരിമണ്ണൂർ, കാരിക്കോട് വില്ലേജുകളിലെ 15,720 ഏക്കർ ഭൂമി റിസർവ് വനമായി പ്രഖ്യാപിച്ചിരുന്നു. 1392-ാംനമ്പർ പേജിലാണിത് പറയുന്നത്. ഇതിലെ 15,720 എന്നത് 2,15,720 എന്നാക്കി വ്യാജരേഖയുണ്ടാക്കിയെന്നും ഇത് വനം പ്രിൻസിപ്പൽ കൺസർവേറ്ററുടെ പേരിലാണെന്നും വണ്ടന്മേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ സർക്കാരിനു നൽകിയ പരാതിയിൽ പറയുന്നു.
രേഖയിൽ ഭൂമിയുടെ അളവിൽ മാത്രമല്ല തിരുത്തുവരുത്തിയത്. ഭൂമിയുടെ അളവ് രണ്ടുലക്ഷം കൂട്ടിച്ചേർത്തതിനുപുറമേ പേജ് നമ്പറിലും മാറ്റമുണ്ട്. 1897 ഓഗസ്റ്റ് 11-ലെ വിജ്ഞാപനത്തിലാണ് 15,720 ഏക്കർ വനഭൂമിയെന്നു പറയുന്നത്. എന്നാൽ, വനംവകുപ്പ് ഉണ്ടെന്നുപറയുന്ന 1897 ഓഗസ്റ്റ് 24-ലെ വിജ്ഞാപനത്തിൽ പേജ് നമ്പർ 1392-നു പകരം 1932 എന്നാണ് പറയുന്നത്. ഇതിലാണ് 2,15,720 ഏക്കർ എന്ന് രേഖപ്പെടുത്തിയതും.
എന്നാൽ, കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷന് വിവരാവകാശനിയമപ്രകാരം സെൻട്രൽ ആർക്കൈവ്‌സ് നൽകിയ മറുപടിയിൽ 1897 ഓഗസ്റ്റ് 24-ന് ട്രാവൻകൂർ ഗസറ്റിൽ 1932 എന്ന പേജ് ലഭ്യമല്ലെന്നാണ് പറയുന്നത്.
ഇതോടെയാണ് വ്യാജരേഖ ചമച്ചതിന് സ്ഥിരീകരണമായത്. വിവരാവകാശ പ്രകാരം കിട്ടിയ രേഖയിൽ 1932 എന്ന പേജിൽ ഒരു സ്വകാര്യ പരസ്യമാണ്. ഇക്കാര്യങ്ങളെല്ലാം വ്യക്തമായി അറിയാവുന്ന ജോയിസ് ജോർജ്ജ് ഏലം കർഷകരെ തെറ്റിദ്ധരിപ്പിച്ച് കേസു നടത്താനെന്ന പേരിൽ ലക്ഷങ്ങൾ പിരിച്ചെടുത്തു. വ്യാജ രേഖയിൽ കാണിച്ചിരിക്കുന്ന 2,15,720 ഏക്കർ വനഭൂമി സി.എച്ച്.ആർ മേഖലയിൽ ഇല്ലെന്നും 15,720 ഏക്കർ വനഭൂമി മാത്രമാണ് സി.എച്ച്.ആർ മേഖലയിൽ വരുന്നതെന്നും സ്ഥാപിച്ചെടുക്കാനാണ് ജോയിസ് ജോർജ്ജ് സുപ്രീം കോടതിയിൽ ശ്രമിക്കുന്നതെന്നുമാണ് വണ്ടന്മേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. ഷൈൻ വർഗ്ഗീസ് പറയുന്നത്.
'1897 ഓഗസ്റ്റ് 24-ലെ 1932-ാംനമ്പർ പേജ് പ്രകാരം, തിരുവിതാംകൂർ സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ പ്രകാരം' എന്ന ശീർഷകത്തിലുള്ള വകുപ്പനുസരിച്ച് ഉടുമ്പൻചോല താലൂക്കിൽപ്പെട്ട ആനവിലാസം, ചക്കുപള്ളം, വണ്ടന്മേട്, കട്ടപ്പന, അയ്യപ്പൻകോവിൽ, പാമ്പാടുംപാറ, കൽക്കൂന്തൽ, തങ്കമണി, വാത്തിക്കുടി, കൊന്നത്തടി, സൈലന്റ് വാലി, ചിന്നക്കനാൽ, രാജാക്കാട്, രാജകുമാരി, പൂപ്പാറ, ഗാന്ധിപ്പാറ, ചതുരംഗപ്പാറ, ഉടുമ്പൻചോല തുടങ്ങിയ വില്ലേജുകൾ വനഭൂമിയാണെന്നാണ് അവകാശവാദം. ഇതുപ്രകാരം ഇടുക്കിയിലെ പകുതിയോളം പഞ്ചായത്തുകളും അതിലെ സർക്കാർ സ്ഥാപനങ്ങളും വനഭൂമിയിലാകും.
വൺ എർത്ത് വൺ ലൈഫ് സംഘടന ഇത്തരത്തിൽ വ്യാജ രേഖ സമർപ്പിച്ചിരിക്കുന്നത് കാർബൺ ഫണ്ട് നേടിയെടുക്കാനാണെന്നാണ് ആരോപണം. ഈ സംഘടനയ്ക്കെതിരെ വ്യാജ രേഖയുണ്ടാക്കിയതിന് ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്നും ഏലം കർഷക സംഘടന പറയുന്നു.