- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എസ് ഇ എം കോളേജിലെ നേഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്കെതിരെ ആരും പ്രതിഷേധ പ്രകടനം നടത്തുന്നില്ലെ? കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതിയിലെ വിദ്യാര്‍ത്ഥിനി കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തപ്പോള്‍ ഉണ്ടായ പുലിവാലുകള് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ! അമ്മുവിന് സംഭവിച്ചത് എന്ത്?
പത്തനംതിട്ട: കോഴ്‌സ് തീരാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ അമ്മു ജീവനൊടുക്കി. കാരണം എല്ലാവര്‍ക്കും അറിയാം. പക്ഷേ ആര്‍ക്കും പ്രതിഷേധിക്കന്‍ സമയമില്ല. അതാണ് കേരളം. ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി വീണു മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും അതെല്ലാം ജലരേഖയായി മാറും. എന്‍ എസ് എസ് ഹോസ്റ്റലിന് മുകളില്‍ നിന്നാണ് അമ്മു വീണു മരിച്ചത്. എന്നിട്ടും ഹോസ്റ്റലുമായി ബന്ധപ്പെട്ടും അന്വേഷണമില്ല.
പത്തനംതിട്ട എസ്എംഇ കോളജ് ഓഫ് നഴ്‌സിങ്ങിലെ നാലാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു അയിരൂപ്പാറ രാമപുരത്തുപൊയ്കയില്‍ ശിവം വീട്ടില്‍ സജീവിന്റെയും രാധാമണിയുടെയും മകള്‍ അമ്മു എ.സജീവ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളില്‍നിന്നു വീണു മരിച്ചതെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ്‌ചെയ്യുന്നത്. ഈ ഹോസ്റ്റല്‍ എന്‍ എസ് എസിന്റേതാണെന്ന് പോലും പറയുന്നില്ല. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതിയില്‍ കഴിഞ്ഞ വര്‍ഷം ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. അന്ന് വ്യാപക സമരമായിരുന്നു. കോളേജിന് സംരക്ഷണത്തിന് കോടതിയെ പോലും സമീപിക്കേണ്ടി വന്നു. എന്നാല്‍ പലാക്കാട് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആരും അമ്മുവിന്റെ മരണത്തെ പ്രതിഷേധത്തിലൂടെ ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് വോട്ട് കുറയ്ക്കുമോ എന്തനാണ് പേടി. കഴിഞ്ഞ ദിവസം എബിവിപി വിഷയത്തില്‍ പ്രതിഷേധം നടത്തി. അതിന് അപ്പുറം ആരും എത്തുന്നില്ല. ഈ ഇരട്ടത്താപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്.
സംഭവത്തില്‍ കോളജിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയായി. പത്തനംതിട്ട പൊലീസാണ് മൊഴിയെടുത്തത്. അമ്മുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. സഹപാഠികളില്‍ ചിലരുടെ മാനസികവും ശാരീരികവുമായ പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഒപ്പം പഠിക്കുന്ന 2 വിദ്യാര്‍ഥിനികള്‍ ഹോസ്റ്റലില്‍ വച്ച് മാനസികമായി ഉപദ്രവിച്ചിരുന്നതായി അമ്മു നേരത്തേ പിതാവ് സജീവിനോട് പറയുകയും തുടര്‍ന്ന് സജീവ് പ്രിന്‍സിപ്പലിനു പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മൊഴിയെടുപ്പില്‍ സാധാരണ ആത്മഹത്യയായാണ് എല്ലാവരും വിശദീകരിച്ചത്. അത് പോലീസ് അംഗീകരിക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
മരിച്ച അന്നു വൈകിട്ട് 4ന് അമ്മു മാതാപിതാക്കളെയും സഹോദരന്‍ അഖിലിനെയും വിളിച്ചിരുന്നു. സംസാരത്തില്‍ അസ്വാഭാവികത ഇല്ലായിരുന്നെന്നാണ് കുടുംബം പറയുന്നത്. കോഴ്‌സ് തീരാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ അമ്മു ജീവനൊടുക്കാന്‍ സാധ്യതയില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. അമ്മു എസ് സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ മരണപ്പെടുകയായിരുന്നു. അമ്മുവിന് സഹപാഠികളായ മൂന്നുപേരില്‍ നിന്ന് കടുത്ത മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ക്‌ളാസിലും ഹോസ്റ്റലിലും നിരന്തരം ഈ വിദ്യാര്‍ത്ഥിനികള്‍ പ്രശ്‌നങ്ങളുണ്ടാക്കി.
ടൂര്‍ കോര്‍ഡിനേറ്ററായി അമ്മുവിനെ ചുമതലപ്പെടുത്തിയതും ഇവര്‍ എതിര്‍ത്തു. ഇത് ചൂണ്ടിക്കാട്ടിയാണ് അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിക്കുന്നത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് അമ്മു ചാടിയ ദിവസവും ഇവരും അമ്മുവുമായി ക്‌ളാസില്‍വച്ച് വഴക്കുണ്ടായതായും പൊലീസ് പറയുന്നു. ക്‌ളാസില്‍ നിന്ന് വന്നയുടന്‍തന്നെ അമ്മു കെട്ടിടത്തിന്റെ മുകളില്‍ കയറി ചാടുകയായിരുന്നുവെന്നാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ പറയുന്നത്. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.