- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അമ്മുവിന്റെ തലയ്ക്കും ഇടുപ്പിനും തുടയ്ക്കും ഉണ്ടായ പരിക്കുകള്‍ മരണകാരണമായി; വാരിയെല്ലുകള്‍ക്ക് പൊട്ടല്‍; ഇടുപ്പെല്ല് തകര്‍ന്ന് രക്തം വാര്‍ന്നുപോയി; നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
അമ്മു എസ് സജീവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ഥിനി അമ്മു എസ് സജീവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.
നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന അമ്മുവിന്റെ തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരിക്കുകളാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളില്‍ നിന്നും രക്തം വാര്‍ന്നിരുന്നു. വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇടുപ്പെല്ല് തകര്‍ന്നതിനെ തുടര്‍ന്ന് രക്തം വാര്‍ന്നുപോയിരുന്നു. വലത് ശ്വാസകോശത്തിന് താഴെയായി ചതവുമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് തിരുവനന്തപുരം സ്വദേശിനിയായ അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് യുവതി മരണപ്പെട്ടത്. മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.
അമ്മുവിന് സഹപാഠികളായ മൂന്നുപേരില്‍ നിന്ന് കടുത്ത മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നുവെന്നാണ് കുടുംബം ആരോപിച്ചത്. ക്ലാസിലും ഹോസ്റ്റലിലും നിരന്തരം ഈ വിദ്യാര്‍ത്ഥിനികള്‍ പ്രശ്‌നങ്ങളുണ്ടാക്കി. ടൂര്‍ കോര്‍ഡിനേറ്ററായി അമ്മുവിനെ ചുമതലപ്പെടുത്തിയതും ഇവര്‍ എതിര്‍ത്തു. ഇത് ചൂണ്ടിക്കാട്ടിയാണ് അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചത്.
ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് അമ്മു ചാടിയ ദിവസവും ഇവരും അമ്മുവുമായി ക്‌ളാസില്‍വച്ച് വഴക്കുണ്ടായതായും പൊലീസ് പറയുന്നു. ക്‌ളാസില്‍ നിന്ന് വന്നയുടന്‍ തന്നെ അമ്മു കെട്ടിടത്തിന്റെ മുകളില്‍ കയറി ചാടുകയായിരുന്നുവെന്നാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ അന്ന് പറഞ്ഞത്. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. അമ്മുവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.