- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭര്‍ത്താവിനൊപ്പം ഇരിക്കാനോ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനോ അനുവദിക്കാത്ത അമ്മായി അമ്മ; സ്ത്രീധനം കുറഞ്ഞതിന് മരുമകള്‍ക്ക് ഭക്ഷണം നല്‍കിയത് എച്ചില്‍ പാത്രത്തില്‍; ശ്രുതിയുടെ ജീവനൊടുക്കല്‍ എല്ലാ തെളിവും കൈമാറി; അറസ്റ്റൊഴിവാക്കാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ചെമ്പകവല്ലിയും മരിച്ചു; നാഗര്‍കോവില്‍ ദുരന്തം ആന്റി ക്ലൈമാക്സില്‍
നാഗര്‍കോവില്‍: നാഗര്‍കോവിലില്‍ ജീവനൊടുക്കിയ മലയാളി അധ്യാപികയുടെ ഭര്‍തൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച ചെമ്പകവല്ലി ഇന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനും ശുചീന്ദ്രം തെക്കുമണ്‍ സ്വദേശിയുമായ കാര്‍ത്തിക്കിന്റെ ഭാര്യ കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതിയെയാണ് തിങ്കളാഴ്ച ഭര്‍തൃഗ്രഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെയാണ് ചെമ്പകവല്ലി വിഷം കഴിച്ചതെന്ന് ശുചീന്ദ്രം പൊലീസ് അറിയിച്ചു. ഇവര്‍ വെന്റിലേറ്ററിലായിരുന്നു.
ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തില്‍ പറഞ്ഞത്. നാഗര്‍കോവില്‍ സ്വദേശി കാര്‍ത്തികുമായി കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് വിവാഹം കഴിഞ്ഞത്. ശ്രുതിയോട് വീട്ടിലേക്ക് തിരിച്ചു പോകാന്‍ ചെമ്പകവല്ലി നിര്‍ബന്ധിച്ചതോടെയാണ് കഴിഞ്ഞ ദിവസം അമ്മയ്ക്ക് ഫോണില്‍ ശബ്ദസന്ദേശം അയച്ച് ശ്രുതി ജീവനൊടുക്കിയത്. അമ്മയുടെ കുത്തുവാക്കുകള്‍ക്ക് മുന്നില്‍ കാര്‍ത്തിക് നിശബ്ദനായിരുന്നു എന്നും ശ്രുതി കുറ്റപ്പെടുത്തിയിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് ചെമ്പകവല്ലി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചികില്‍സയ്ക്കിടെ മരിക്കുകയും ചെയ്തു. കേസില്‍ ചെമ്പകവല്ലിയെ അറസ്റ്റു ചെയ്യാനായിരുന്നു പോലീസ് തീരുമാനം. ഇത് മനസ്സിലാക്കിയാണ് ചെമ്പകവല്ലി ജീവനൊടുക്കിയത്.
വൈദ്യുതി വകുപ്പ് ജീവനക്കാരനായ കാര്‍ത്തികിന് 10 ലക്ഷം രൂപയും 50 പവനും ശ്രുതിയുടെ കുടുംബം നല്‍കിയിരുന്നു. സ്തീധനം കുറഞ്ഞുപോയെന്ന് കുറ്റപ്പെടുത്തിയാണ് ചെമ്പകവല്ലി ശ്രുതിയുമായി നിരന്തരം പോരടിച്ചിരുന്നു. ചെമ്പകവല്ലി കുത്തുവാക്ക് പറയുന്നതായി ശ്രുതി പലപ്പോഴും പരാതിപ്പെട്ടിരുന്നെങ്കിലും ഭര്‍ത്താവുമായി ഒത്തുപോകാനാണ് വീട്ടുകാര്‍ നിര്‍ദ്ദേശിച്ചത്. ഇത്രയും കൊടിയ പീഡനം ശ്രുതി നേരിടുന്നതായി അറിഞ്ഞിരുന്നില്ലെന്നും കുടുബം പറഞ്ഞു. ശ്രുതിയുടെ മരണത്തിന് തൊട്ടുപിന്നാലെ സംഭവം വാര്‍ത്തയായതോടെയാണ് ചെമ്പകവല്ലി ജീവനൊടുക്കാന്‍ ശ്രമിച്ചത്. തെളിവുകളെല്ലാം ചെമ്പകവല്ലിക്ക് എതിരായിരുന്നു. ഈ സാഹചര്യത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഭര്‍തൃമാതാവിന്റെ മാനസിക പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്ന് ശ്രുതി 21ന് അമ്മയ്ക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. പീഡനത്തെ കുറിച്ച് പരാമര്‍ശിക്കുന്ന സന്ദേശങ്ങളും പൊലീസിനു കൈമാറിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ചായിരുന്നു പീഡനമെന്നും സന്ദേശത്തിലുണ്ട്. ഭര്‍ത്താവിനൊപ്പം ഇരിക്കാനോ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനോ അനുവദിച്ചിരുന്നില്ലെന്നും ശ്രുതി പറഞ്ഞതായി വീട്ടുകാര്‍ പൊലീസിനു മൊഴി നല്‍കി. 10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണാഭരണവും വിവാഹ സമ്മാനമായി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞു പോയെന്നു പറഞ്ഞ് ചെമ്പകവല്ലി നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും, എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ശ്രുതിയുടെ വാട്‌സാപ് സന്ദേശത്തില്‍ പരാമര്‍ശിച്ചിരുന്നു.
ശ്രുതിയുടെ പിതാവ് ബാബുവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. വിവാഹം കഴിഞ്ഞ ആറു മാസക്കാലയളവിനുള്ളില്‍ വധു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം ആയതിനാല്‍ ആര്‍ഡിഒ നേരിട്ട് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് കാര്‍ത്തിക്, മാതാവ് ചെമ്പകവല്ലി എന്നിവരുടെ മൊഴിയെടുത്തു. പിന്നാലെയായിരുന്നു ആത്മഹത്യാ ശ്രമം.
ശ്രുതിയുടെ രക്ഷിതാക്കളോട് നേരിട്ട് ഹാജരായി മൊഴി നല്‍കാന്‍ നാഗര്‍കോവില്‍ ആര്‍ഡിഒ എസ്.കാളീശ്വരി നിര്‍ദേശിച്ചിരുന്നു. കോയമ്പത്തൂരിലാണ് ബാബുവും കുടുംബവും താമസിക്കുന്നത്. ചെമ്പകവല്ലിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.