- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
27 വർഷത്തിനിടെ മോഷ്ടിച്ചത് 5000ലധികം കാറുകൾ; മോഷണത്തിനിടെ നടത്തിയത് എണ്ണമറ്റ കൊലപാതക പരമ്പരകളും; കാർ മോഷണം മടുത്തതോടെ പിന്നാലെ ട്രാക്ക് മാറ്റിയത് ആയുധക്കടത്തിലേക്ക്; ഓട്ടോ ഡ്രൈവറിൽ തുടങ്ങി രാജ്യത്തെ ഏറ്റവും വലയ കാർ മോഷ്ടാവെന്ന കുപ്രസിദ്ധി നേടിയ അനിൽ ചൗഹാൻ ഒടുവിൽ പിടിയിൽ
ന്യൂഡൽഹി: സിനിമക്കാഥകളൊക്കെ വെല്ലുന്ന ജീവിതമെന്ന സ്ഥിരം പല്ലവി തന്നെ ആവർത്തിക്കേണ്ടി വരുമെങ്കിലും ഇതിൽ കുറഞ്ഞൊന്നും മതിയാകില്ല ഈ ജീവിതത്തെക്കുറിച്ച് പറയാൻ.ഓട്ടോ ഡ്രൈവറായി തുടങ്ങി അക്ഷരാർത്ഥത്തിൽ ചോരമണിക്കുന്ന പാതയിലൂടെ സഞ്ചരിച്ച് അയാൾ ആർജ്ജിച്ചെടുത്തത് രാജ്യത്തെ ഏറ്റവും വലിയ കാർമോഷ്ടാവെന്ന കുപ്രസിദ്ധി.കാർമോഷണം മടുത്ത് ആയുധക്കടത്തിലേക്ക് ട്രാക്ക് മാറ്റിയതോടെ ഒടുവിൽ അനിൽ ചൗഹാൻ പിടിയിലായി.
27 വർഷത്തെ മോഷണ ജീവിതത്തിൽ 5000ലധികം കാറുകൾ മോഷ്ടിച്ചാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ മോഷ്ടാവെന്ന് അനിൽ ചൗഹാൻ കുപ്രസിദ്ധിയാർജിച്ചത്.52-കാരനായ അനിൽ ചൗഹാൻ രാജ്യത്തെ ഏറ്റവും വലിയ കാർ മോഷ്ടാവാണെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. കഴിഞ്ഞ 27 വർഷത്തിനിടെ അയ്യായിരത്തിലധികം കാറുകളാണ് മോഷ്ടിച്ചിട്ടുള്ളതെന്നാണ് പൊലീസ് വിലയിരുത്തൽ.ചോരമണക്കുന്ന അനിൽ ചൗഹാന്റെ ജീവിതം തുടങ്ങുന്നത് ഒരു ഓട്ടോഡ്രൈവർ പരിവേഷത്തിൽ നിന്നാണ്.
ഡൽഹിയിലെ ഖാൻപൂർ പ്രദേശത്ത് താമസിച്ചുകൊണ്ടിരിക്കെ ഓട്ടോറിക്ഷാ ഡ്രൈവറായിയിരിക്കുമ്പോൾ1995-മുതലാണ് കാറ് മോഷണത്തിലേക്ക് തിരിഞ്ഞത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മോഷ്ടിക്കുന്ന കാറുകൾ നേപ്പാൾ, ജമ്മു കശ്മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കായിരുന്നു അയച്ചിരുന്നത്.ആ കാലയളവിൽ തന്നെ ഏറ്റവും കൂടുതൽ മാരുതി 800 കാറുകൾ മോഷ്ടിച്ചതിന്റെ പേരിൽ കുപ്രസിദ്ധനാണ്.
മോഷണത്തിനിടെ നിരവധി ടാക്സി ഡ്രൈവർമാരേയും ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിനിടയിൽ ഡൽഹിയിൽ നിന്ന് അസമിലേക്ക് താമസം മാറിയിരുന്നു. ഇക്കാലയളവിൽ മുംബൈ,ഡൽഹി, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും നിരവധി സ്വത്തുവകകൾ വാങ്ങികൂട്ടിയിരുന്നു.മൂന്ന് ഭാര്യമാരും ഏഴ് മക്കളും അനിലിനുണ്ടെന്നും ഡൽഹി പൊലീസ് അറിയിച്ചു.ഡൽഹി, മുംബൈ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ വസ്തു വകകളുള്ള ഇയാൾ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.
അനിൽ ചൗഹൻ പലതവണ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. 2015-ൽ കോൺഗ്രസ് എംഎൽഎയ്ക്കൊപ്പം അഞ്ചു വർഷത്തെ ജയിൽ ശിക്ഷ ലഭിച്ചു. ഇതേ തുടർന്ന് 2020-ലാണ് ജയിൽ മോചിതനായത്. 180 ഓളം കേസുകൾ ഇയാളുടെ പേരിലുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇയാൾക്കെതിരെ അന്വേഷണം നടത്തിവരുന്നുണ്ട്.
ഒരു കാലത്ത് വാഹന മോഷണത്തിൽ പ്രസിദ്ധനായിരുന്ന അനിൽ ചൗഹാൻ ഇപ്പോൾ ആയുധക്കടത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഉത്തർപ്രദേശിൽ നിന്ന് ആയുധങ്ങൾ കൊണ്ടുവന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിരോധിത സംഘടനകൾക്ക് എത്തിച്ചുനൽകുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്.രഹസ്യവിവരത്തെത്തുടർന്ന് ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് ദേശ് ബന്ധു ഗുപ്ത റോഡ് ഏരിയയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
അസമിൽ സർക്കാർ കരാറുകാരനായി അവിടുത്തെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം സൃഷ്ടിച്ചിരുന്നു. ആറു തോക്കുകളും വെടിയുണ്ടകളും പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ