- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അനിലയുടെ മൃതദേഹം മുറിയിൽ കണ്ടത് മുഖം വികൃതമായ നിലയിൽ
കണ്ണൂർ: പയ്യന്നൂരിൽ ആളില്ലാത്ത വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലാപാതകം തന്നെയെന്ന് പൊലീസ് നിഗമനം. മാതമംഗലം കോയിപ്ര സ്വദേശിനി അനിലയെ സുഹൃത്തായ സുദർശനപ്രസാദ് എന്ന ഷിജു കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഇരൂളിലെ സ്വന്തം വീട്ടുവളപ്പിൽ ജീവനൊടുക്കിയതായും കരുതുന്നു.
അനിലയും ഷിജും അടുപ്പക്കാരായിരുന്നു. ഇവരുടെ അടുപ്പത്തെ തുടർന്ന് ചില പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു എന്നാണ് അറിയുന്നത്. ഇക്കാര്യം വീട്ടുകാരും സ്ഥിരീകരിക്കുന്നു. യുവതിയെ ഷിജു വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്നാണ് നിഗമനം. യുവതിയുടെ മുഖം വികൃതമാക്കിയ നിലയിലുമായിരുന്നു. മാരകമായ പരിക്കേറ്റ് മുഖം വികൃതമായനിലയിലാണ് അനിലയുടെ മൃതദേഹം അന്നൂരിലെ വീടിനുള്ളിൽ കണ്ടെത്തിയത്.
വായിൽനിന്നടക്കം ചോരയൊലിച്ച നിലയിൽ വീടിനുള്ളിൽ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അനിലയും ഷിജുവും സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണെന്നാണ് വിവരം. രണ്ടുപേരും വിവാഹിതരാണ്. ഇരുവർക്കും രണ്ടുമക്കളുമുണ്ട്. അനിലയും ഷിജുവും ഇതിനിടെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതുസംബന്ധിച്ച് പല പ്രശ്നങ്ങളുമുണ്ടായി. ബന്ധത്തിൽനിന്ന് പിന്മാറാൻ ബന്ധുക്കളടക്കം നിർബന്ധിച്ചു. തുടർന്ന് അനില ബന്ധത്തിൽനിന്ന് പിന്മാറാൻ തയ്യാറായെങ്കിലും ഷിജു ബന്ധം തുടരാൻ നിർബന്ധിച്ചതായും വിവരങ്ങളുണ്ട്.
മരിച്ച അനില മാതമംഗലത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച അനിലയെ കാണാതായതിനെ തുടർന്ന് ഭർത്താവ് പെരിങ്ങോം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാവിലെ യുവതിയെ അന്നൂരിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അന്നൂരിൽനിന്ന് 22 കിലോമീറ്ററോളം അകലെയുള്ള ഇരൂളിലെ വീട്ടുവളപ്പിലാണ് ഷിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
അതേസമയം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരൻ പറഞ്ഞു. അനിലയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയിക്കുന്നതായും സഹോദരൻ അനീഷ് പറഞ്ഞു. അനിലയും സുദർശന പ്രസാദും സുഹൃത്തുക്കളായിരുന്നു. ഇവരുടെ അടുപ്പത്തെച്ചൊല്ലി മുമ്പും പ്രശ്നങ്ങളുണ്ടായിരുന്നു. അത് സ്റ്റോപ്പ് ചെയ്തതായിരുന്നു. ഇയാളെക്കൂടാതെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും സഹോദരൻ പറഞ്ഞു.
ഇന്നലെ രാവിലെ മുതലാണ് അനിലയെ കാണാതായത്. ഇന്നലെ ഇട്ടിരുന്ന വസ്ത്രങ്ങൾ അല്ല മൃതദേഹത്തിൽ ഉള്ളത്. രാവിലെയാണ് മരിച്ചതായ വിവരം അറിയുന്നത് എന്നും സഹോദരൻ അനീഷ് പറഞ്ഞു. അനിലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. അതേസമയം പയ്യന്നൂരിലെ മരണത്തിൽ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തതായി പയ്യന്നൂർ ഡിവൈഎസ്‌പി പ്രമോദ് അറിയിച്ചു. അനിലയെ സുദർശൻ ബൈക്കിലാണ് വീട്ടിലെത്തിച്ചത്. പോസ്റ്റ്മോർട്ടം കഴിഞ്ഞാലേ മരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ. അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈഎസ്‌പി പറഞ്ഞു.
മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാനില്ലെന്ന് പരാതി നൽകിയതിന്റെ പിറ്റേ ദിവസമാണ് അനിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ടൂർ പോയതിനാൽ വീടു നോക്കാൻ ഏൽപ്പിച്ചിരുന്ന മാതമംഗലം സ്വദേശി സുദർശൻ പ്രസാദ് എന്നയാളെ 22 കിലോമീറ്റർ അകലെ പുരയിടത്തിലെ കശുമാവിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
വീട് നോക്കാനും വീട്ടിലെ രണ്ട് നായ്ക്കളെ പരിപാലിക്കാനും വീട്ടുടമ ഷിജുവിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഷിജു സുഹൃത്തായ അനിലയെ ഇവിടേക്ക് വിളിച്ചുവരുത്തിയെന്നും തുടർന്ന് യുവതിയെ കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ ഇയാളുടെ സഹോദരൻ ടാപ്പിങ്ങിനായി പോയ സമയത്താണ് വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങിയനിലയിൽ ഷിജുവിന്റെ മൃതദേഹം കണ്ടത്.