- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർണ്ണായകമായത് പാലത്തിന്റെ കൈവരിയിലെ രക്തക്കറയും സമീപത്തെ സ്കൂട്ടറും; കാണാതായ പാലാരിവട്ടം സ്വദേശിനി അനൂജയുടെ മൃതദേഹം കണ്ടെത്തിയത് മുട്ടാർ പുഴയിൽ നിന്നും; ജീവനൊടുക്കിയത് കൈഞരമ്പ് മുറിച്ച് പുഴയിൽ ചാടി; ആത്മഹത്യക്ക് പിന്നിൽ പ്രണയനൈരാശ്യമെന്ന് പൊലീസ്
കൊച്ചി: തിങ്കളാഴ്‌ച്ച മുതൽ കാണാതായ അനുജയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്നും കണ്ടെത്തി.വീട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് രാവിലെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്.
അന്വേഷണത്തിനിടെ അനൂജയുടെ സ്‌കൂട്ടർ മുട്ടാർ പുഴയ്ക്ക് സമീപം കണ്ടെത്തി. സ്‌കൂട്ടറിലും പാലത്തിന്റെ കൈവരിയിലും രക്തക്കറ കണ്ടതോടെ യുവതി പുഴയിൽ ചാടിയതായി പൊലീസ് സംശയിച്ചു.തുടർന്ന് അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പാലത്തിനു സമീപത്തുനിന്ന് രണ്ടര കിലോമീറ്റർ അകലെ ഏലൂർ ഫെറി ഭാഗത്ത് മൃതദേഹം യുവതിയുടെ കണ്ടത്.
അനുജയുടെ ആത്മഹത്യക്ക് കാരണം പ്രണയ നൈരാശ്യമാണെന്ന് യുവതിയുടെ കുറിപ്പിലുണ്ടെന്ന് പൊലീസ് പറയുന്നു.പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്റെ മകൾ അനൂജ കെ. ജോസി (22)യാണ് കൈ ഞരമ്പ് മുറിച്ച ശേഷമാണ് പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.തിങ്കളാഴ്ച പുലർച്ചെയാണ് അനൂജയെ വീട്ടിൽ നിന്നും കാണാതായത്.
പുലർച്ചെ അഞ്ചുമണിക്കാണ് അനൂജയെ കാണാനില്ലെന്ന് വീട്ടുകാർ അറിയുന്നത്. വീട്ടിലെ മുറിയിൽ രക്തക്കറയും അനൂജയുടെ കുറിപ്പും കണ്ടെത്തിയതോടെ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു.
അനൂജ കുന്നുംപുറം സ്വദേശിയായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഇയാളുടെ വിവാഹമായിരുന്നു. കുന്നുംപുറത്ത് നടന്ന വിവാഹ സൽക്കാര സ്ഥലത്ത് ഞായറാഴ്ച വൈകിട്ട് അനൂജ എത്തുകയും യുവാവുമായി വാക്കുതർക്കമുണ്ടാകുകയും ചെയ്തിരുന്നതായി പറയുന്നു.
വിവാഹ സൽക്കാര സ്ഥലത്തു നിന്നും അനൂജ വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് പുലർച്ചയോടെ അനൂജയെ കാണാതായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടെസി ജോസഫ് ആണ് അനൂജയുടെ മാതാവ്. തനൂജ സഹോദരിയാണ്. യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.സംസ്‌കാരം നടത്തി.
മറുനാടന് മലയാളി ബ്യൂറോ