- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണപണയ സ്ഥാപനത്തിന്റെ മറവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് സ്വീകരിച്ചത് ലക്ഷങ്ങളുടെ നിക്ഷേപം; പണം തിരികെ കിട്ടാതെ വന്നവരുടെ പരാതിയിൽ ആറന്മുള മാവുനിൽക്കുന്നതിൽ ഫിനാൻസ് ഉടമ അറസ്റ്റിൽ
പത്തനംതിട്ട: സ്വർണ പണയ സ്ഥാപനത്തിന്റെ മറവിൽ നിയമവിരുദ്ധമായി ലക്ഷങ്ങൾ നിക്ഷേപം സ്വീകരിക്കുകയും ആവശ്യപ്പെട്ടവർക്ക് പണം തിരിച്ചു കൊടുക്കാതെ തട്ടിപ്പു നടത്തുകയും ചെയ്തുവെന്ന പരാതിയിൽ സ്വകാര്യ ഫിനാൻസ് സ്ഥാപനം ഉടമ അറസ്റ്റിൽ. ആറന്മുള മാവുനിൽക്കുന്നതിൽ ഫിനാൻസ് ഉടമ ആറന്മുള ഇടശേരിമല മാവുനിൽക്കുന്നതിൽ വീട്ടിൽ അശോകൻ (57) ആണ് അറസ്റ്റിലായത്.
ആറന്മുള ഐക്കര ജങ്ഷനിൽ പത്തു കൊല്ലമായി മാവുനിൽക്കുന്നതിൽ ഫിനാൻസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. സ്വർണ പണയം സ്വീകരിച്ച് പണം പലിശയ്ക്ക കൊടുക്കാൻ മാത്രമായിരുന്നു സ്ഥാപനത്തിന് ലൈസൻസ് ഉണ്ടായിരുന്നത്. എന്നാൽ, പൊതുജനങ്ങളിൽ നിന്നും വൻ തുകകൾ നിക്ഷേപമായി സ്വീകരിച്ച ശേഷം രണ്ടു കൊല്ലത്തിനു മുമ്പ് സ്ഥാപനം അടച്ചു പൂട്ടുകയായിരുന്നു. പണം തിരികെ കിട്ടാത്തതിനെ തുടർന്ന് നിക്ഷേപകർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ബഡ്സ് ആക്ട് 2019 പ്രകാരമുള്ള നടപടികളും പ്രതികൾക്കെതിരെ ആരംഭിച്ചിട്ടുണ്ട്. നാലു പേരിൽ നിന്നായി 28 ലക്ഷം രൂപ തട്ടിയെടുത്തതിന് നാലു കേസുകൾ ഇതുവരെ ആറന്മുള പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത പണം കണ്ടെത്തുന്നതിനുമായി വിശദമായ അന്വേഷണം നടത്തി വരുന്നു. പ്രതിയെ പത്തനംതിട്ട ജെ എഫ് എം സി ഒന്നാം കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്‌പി എസ്. നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ്ഐമാരായ അലോഷ്യസ്, ജയൻ, എസ്.സിപിഓമാരായ പ്രദീപ് സലിം, ജ്യോതിസ്, താജുദീൻ , ബിനു കെ. ഡാനിയൽ, ഉമേഷ്, സിപിഓമാരായ ഹരികൃഷ്ണൻ, ഫൈസൽ, ബിയാൻസ എന്നിവർ അടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്