- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അർജ്ജുൻ പ്രമോദിന്റെ മരണം ആത്മഹത്യയെന്ന സൂചന നൽകി വാട്സാപ്പ് സ്റ്റാറ്റസ്
പന്തളം: പണയ സ്വർണത്തിൽ തിരിമറി നടത്തിയതിന് സസ്പെൻഷനിലായ സഹകരണസംഘം ജീവനക്കാരന്റെ മൃതദേഹം അച്ചൻകോവിലാറ്റിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന സൂചന നൽകി വാട്സാപ്പ് സ്റ്റാറ്റസ്. സിപിഎം പന്തളം ഏരിയ മുൻ സെക്രട്ടറി മുടിയൂർക്കോണം കൂടത്തിങ്കൽ അഡ്വ.കെ.ആർ. പ്രമോദ് കുമാറിന്റെ മകനും പന്തളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്ന അർജുൻ പ്രമോദി ( 28)ന്റെ മൃതദേഹമാണ് അച്ചൻകോവിലാറ്റിൽ മഹാദേവക്ഷേത്രത്തിന് സമീപം മുളമ്പുഴ വയറപ്പുഴ കടവിൽ കണ്ടെത്തിയത്.
അർജുന്റെ അവസാന വാട്സാപ്പ് സ്റ്റാറ്റസിൽ തന്റെ മരണത്തിന് ഉത്തരവാദികളായി മൂന്നു പേരുടെ പേര് എഴുതിയിട്ടുണ്ട്. എന്റെ മരണത്തിന് ഉത്തരവാദി കീരുകുഴി ശരത്, ശ്രീഭുവാണേശ്രി അമൽ, സരത്താണിത്തെ മാനേജർ സച്ചിൻ എന്നിവരാണെന്നാണ് ഇന്നലെ രാത്രി 9.58 ന് അർജുൻ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്.
ഇന്നലെ രാത്രി 10 മണി വരെ കൂട്ടുകാർക്കൊപ്പം സംസാരിച്ചിരുന്ന അർജുൻ പിന്നീട് പുറത്തേക്ക് പോയിട്ടും മടങ്ങി വരാതിരുന്നതിനെ തുടർന്ന് സഹോദരി ഞായറാഴ്ച രാവിലെ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ആറ്റിൽ മൃതദേഹം കണ്ടത്.
ഒരു വർഷം മുൻപ് പന്തളം സർവീസ് സഹകരണ സംഘത്തിലെ ജീവനക്കാരനായിരുന്ന അർജുൻ 70 പവൻ പണയ സ്വർണം ഇവിടെ നിന്നെടുത്ത് മറ്റൊരു ബാങ്കിൽ കൊണ്ടു പോയി പണയം വച്ചിരുന്നു. രാത്രിയിൽ സംഘത്തിൽ എത്തി അർജുൻ നടത്തിയ തിരിമറി സിസിടിവിയിൽ പതിഞ്ഞതോടെയാണ് പുറംലോകമറിഞ്ഞത്. സ്വർണം തിരികെ എത്തിച്ചെങ്കിലും അർജുനെ സസ്പെൻഡ് ചെയ്തു. അർജുന്റെ പിതാവ് പ്രമോദ്കുമാർ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സിപിഎം ജില്ലാ കമ്മറ്റിയംഗം, ഏരിയാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
അർജുന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വകാര്യ ബസ് കായംകുളം ശ്രീഭുവനേശ്വരി ബസിന്റെ ഉടമ അമലിന് അടുത്തിടെ വിറ്റിരുന്നു. ഈ വകയിൽ കുറച്ച് പണം അർജുന് കിട്ടാനുണ്ടായിരുന്നുവെന്ന് പറയുന്നു. ഇതിന് പുറമേ മറ്റു പലരും അർജുന് പണം നൽകാനുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നത്. പണം തിരികെ കിട്ടാത്തതിന്റെ മനോവിഷമത്തിൽ അർജുൻ ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം. സ്റ്റാറ്റസിൽ പറഞ്ഞിരിക്കുന്ന മൂന്നു പേരും അർജുന് പണം കൊടുക്കാനുള്ളവരാണെന്നാണ് സൂചന.