ബെംഗളൂരു: ബെംഗളൂരു നഗരത്തെ നടുക്കിയ,  പട്ടാപ്പകൽ ഓഫിസിൽ കയറി ജീവനക്കാരുടെ മുന്നിലിട്ട് മാനേജിങ് ഡയറക്ടറെയും മലയാളിയായ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്‌സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തിൽ ആർ.വിനുകുമാർ (47), എംഡി ഫണീന്ദ്ര സുബ്രഹ്‌മണ്യ എന്നിവരെയാണു ചൊവ്വാഴ്ച വൈകിട്ട് മുൻ ജീവനക്കാരനായ ജെ.ഫെലിക്‌സ് വെട്ടിക്കൊന്നത്. ഫെലിക്‌സിനെയും മറ്റു മൂന്നു പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്ന ഫെലിക്‌സ്, വിനയ് റെഡ്ഡി, സന്തോഷ് എന്നിവരെയാണ് ബെംഗളൂരു പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. അമൃതഹള്ളിയിലെ പമ്പ എക്സ്റ്റൻഷനിലുള്ള കമ്പനിയുടെ ഓഫീസിലേക്ക് കത്തിയും വാളുമായെത്തിയ പ്രതികൾ സുബ്രഹ്‌മണ്യയെ അക്രമിക്കുകയായിരുന്നു. എം.ഡി.യെ രക്ഷിക്കാനായി മറുഭാഗത്തെ ചേമ്പറിൽ നിന്നുമെത്തിയ വിനുകുമാറിനെയും അക്രമികൾ വെട്ടിപരിക്കേൽപ്പിച്ചു. കൊലപാതകശേഷം പിൻവാതിൽ വഴി ഇവർ രക്ഷപ്പെടുകയായിരുന്നു.

ടിക് ടോക് താരമായ ഫെലിക്‌സിനു 'ജോക്കർ ഫെലിക്‌സ്' എന്നാണു സമൂഹമാധ്യമങ്ങളിലെ വിശേഷണം. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽപ്പോയിരുന്നു. മുഖത്തു ടാറ്റൂ ചെയ്ത്, മുടിയിൽ ചായം പൂശി, കാതിൽ സ്വർണകമ്മലിട്ട്, മഞ്ഞക്കണ്ണട ധരിച്ചുള്ള ഫെലിക്‌സിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. =

ദേഹമാകെ ചായം പൂശി, കണ്ണുകളിൽ കറുത്ത നിറവും വായയിൽ രക്തനിറവും വരച്ചുചേർത്ത് 'ജോക്കർ' ശൈലിയിലുള്ള ചിത്രം ഇയാൾ പങ്കുവച്ചിരുന്നു. തന്റെ ബിസിനസിനു വലിയ വെല്ലുവിളിയാകുമെന്നു മനസ്സിലായതോടെ എയറോണിക്‌സ് എംഡി ഫണീന്ദ്ര സുബ്രഹ്‌മണ്യനെ വകവരുത്താൻ ഫെലിക്‌സ് പദ്ധതിയിട്ടിരുന്നതായാണു സൂചന. ഇൻസ്റ്റഗ്രാമിലും സജീവമായിരുന്ന ഫെലിക്‌സ്, കൊലപാതകത്തിന് 9 മണിക്കൂർ മുൻപ് ഇതേപ്പറ്റി ഇൻസ്റ്റ സ്റ്റോറിയിൽ സൂചന നൽകി.

''ഈ ഭൂമിയിലെ മനുഷ്യർ എപ്പോഴും മുഖസ്തുതി പറയുന്നവരും വഞ്ചകരുമാണ്. അതിനാൽ, ഈ ഗ്രഹ മനുഷ്യരെ ഞാൻ വേദനിപ്പിക്കും. ചീത്ത മനുഷ്യരെ മാത്രമെ ഞാൻ വേദനിപ്പിക്കൂ, നല്ല ഒരാളെയും വേദനിപ്പിക്കില്ല'' എന്നായിരുന്നു ഫെല്കിസിന്റെ പോസ്റ്റ്. താൻ റാപ്പർ ആണെന്നാണ് ഇയാൾ ഇൻസ്റ്റയിൽ പറയുന്നത്. ഫെലിക്‌സ് തനിച്ചല്ല ഐടി കമ്പനിയിൽ വന്നതെന്നു പൊലീസ് പറഞ്ഞു. മൂന്നു പേർ കൂടെയുണ്ടായിരുന്നു. ഒന്നാമത്തെയും മൂന്നാമത്തെയും നിലകളിലായി ജോലി ചെയ്തിരുന്ന എംഡിയെയും സിഇഒയെയും വാളും കത്തിയും ഉപയോഗിച്ച് ഇവർ വെട്ടുകയും കുത്തുകയും ചെയ്തു.

സംഭവത്തിനു പിന്നാലെ ആക്രമിസംഘം കടന്നുകളഞ്ഞു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ മണിപ്പാൽ ആശുപത്രിയിലേക്കു മാറ്റി. അമൃതഹള്ളി പമ്പാ എക്സ്റ്റൻഷനിലെ കമ്പനി ഓഫിസിലായിരുന്നു അതിക്രമം. ഒരു വർഷം മുൻപാണ് എയ്‌റോണിക്‌സ് കമ്പനി സ്ഥാപിച്ചത്. ഫെലിക്‌സും കൊല്ലപ്പെട്ടവരും സമാന ബിസിനസ് ആണ് നടത്തിയിരുന്നതെന്നും എയ്‌റോണിക്‌സ് കമ്പനി ഫെലിക്‌സിന്റെ ബിസിനസിൽ ഇടപെട്ടതാണ് ആക്രമണത്തിനു കാരണമെന്നും റിപ്പോർട്ടുണ്ട്. സുബ്രഹ്‌മണ്യയോടുള്ള വൈരാഗ്യമാണ് കൊലയ്ക്കുപിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.

താൻ റാപ്പർ ആണെന്നാണ് ഇയാൾ ഇൻസ്റ്റയിൽ പറയുന്നത്. കൊലപാതകത്തിന്റെ വാർത്താ റിപ്പോർട്ട് പ്രതി ജോക്കർ ഫെലിക്‌സ് പ്രതി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ ആണ് ഫെലിക്‌സ് വാർത്തയും ഒരു സ്റ്റാറ്റസും പ്രതി പോസ്റ്റ് ചെയ്തത്. ഈ ലോകത്ത് ചതിയന്മാർ മാത്രമേ ഉള്ളൂ എന്ന് സ്റ്റാറ്റസിൽ ജോക്കർ ഫെലിക്‌സ് കുറിച്ചത്.

ചതിയന്മാരെയാണ് താൻ ദ്രോഹിച്ചതെന്നും നല്ല ആളുകളെ അല്ലെന്നും ഫെലിക്‌സ് കുറിച്ചു. ജോക്കർ ഫെലിക്‌സ് അഥവാ ശബരീഷ് എന്ന യുവാവ് മയക്കു മരുന്നിന് അടിമയാണെന്ന സംശയങ്ങളാണ് ഉയരുന്നത്. ഫെലിക്‌സും കൂട്ടാളികളും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നുള്ള സുഹൃത്തുക്കളുടെ വെളിപ്പെടുത്തലുകളും പുറത്ത് വന്നിട്ടുണ്ട്. ടിക് ടോക് താരമായ ഫെലിക്‌സിനു 'ജോക്കർ ഫെലിക്‌സ്' എന്നത് സമൂഹ്യ മാധ്യമങ്ങളിലെ വിശേഷണമാണ്.

ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറാണ് എയ്‌റോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്. ഫെലിക്‌സ് ഉൾപ്പടെ മൂന്ന് പേർ അടങ്ങിയ സംഘം ഓഫീസിൽ അതിക്രമിച്ചു കയറി കൊലപാതകം നടത്തുകയായിരുന്നു. ജോലിയിൽ നിന്ന് പിരിച്ചു വിട്ട ശേഷം ഫെലിക്‌സ് മറ്റൊരു സ്റ്റാർട്ട് അപ്പ് തുടങ്ങിയിരുന്നു. എയ്‌റോണിക്‌സ് എന്ന കമ്പനി ഈ സ്റ്റാർട്ട് അപ്പിന് ഭീഷണി ആണെന്ന് ഫെലിക്‌സ് കരുതി. ഇതിന്റെ പകയും മുൻപ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിലെ പകയുമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പൊലീസ് നിഗമനം.