- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
30 ലക്ഷത്തിന്റെ സ്വർണാഭരണങ്ങളണിഞ്ഞ് വിവാഹ ചടങ്ങിനെത്തി; ആ ഫോൺ കോളിന് പിന്നാലെ എല്ലാം നിശബ്ദമായി; 29കാരിയുടെ അടിവസ്ത്രങ്ങളും ചെരിപ്പും ബാഗും ഉപേക്ഷിച്ച നിലയിൽ; യുവതിയുടെ തിരോധാനത്തിൽ ദുരൂഹത തുടരുമ്പോൾ

ഹാസൻ: 30 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി വിവാഹത്തിൽ പങ്കെടുക്കാൻ പോയ യുവതിയെ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലുള്ള കൽക്കരെ എന്ന സ്ഥലത്താണ് സംഭവം. കാണാതായ തുംകൂർ ജില്ലയിലെ കുനിഗൽ സ്വദേശിനിയായ പ്രിയങ്ക (29) യുടെ അടിവസ്ത്രങ്ങളും ചെരിപ്പും ബാഗും ബേലൂർ ബസ് സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ ജീവൻ അപകടത്തിലാണെന്ന ആശങ്കയിലാണ് കുടുംബം.
ഫെബ്രുവരി 12-ന് രാത്രി ഏഴരയോടെയാണ് പ്രിയങ്കയെ കാണാതായത്. അന്നേ ദിവസം രാത്രി ഏഴരയോടെ യുവതി വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തനിക്ക് പരിചയമുള്ള ആരെയോ കണ്ടുവെന്ന് പ്രിയങ്ക പറഞ്ഞതിന് പിന്നാലെ ഫോൺ ബന്ധം വിച്ഛേദിക്കപ്പെടുകയും പിന്നീട് സ്വിച്ച് ഓഫാകുകയുമായിരുന്നു. ചിക്കമംഗളൂരിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാനായി കുടുംബാംഗങ്ങൾക്കൊപ്പമെത്തിയ പ്രിയങ്ക, ചടങ്ങിനായി ധരിച്ച 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ അണിഞ്ഞിരുന്നു. സ്വർണം ലക്ഷ്യമിട്ട് മോഷ്ടാക്കൾ യുവതിയെ ആക്രമിച്ചതാകാമെന്നാണ് കുടുംബത്തിന്റെ പ്രധാന ആശങ്ക.
പ്രിയങ്കയുടെ ഫോൺ സ്വിച്ച് ഓഫായതിന് പിന്നാലെ ബന്ധുക്കൾ അരഹള്ളി, ബേലൂർ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകാൻ എത്തിയിരുന്നുവെങ്കിലും ഉടനടി നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. പിന്നീട് പൊലീസ് നടത്തിയ തെരച്ചിലിലാണ് സംഭവസ്ഥലത്ത് യുവതിയുടെ ബാഗും ചെരിപ്പും അടിവസ്ത്രങ്ങളും കണ്ടെത്തിയത്. നിലവിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയാണ്.


