തിരുവനന്തപുരം: ലോ അക്കാദമിയിലെ മുൻ കെ എസ് യു യൂണിറ്റ് പ്രസിഡന്റിനെതിരെ ലൈംഗിക പീഡന പരാതി വിവാഹത്തിന് വഴി മാറുമോ? കെ എസ് യു നേതാവായ ആഷിക് മാന്നാറിനെതിരെയാണ് പീഡന പരാതി എത്തിയത്. മൂന്നാം സെമസ്റ്റർ നിയമ ബിരുദ വിദ്യാർത്ഥിനിയാണ് പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. പരാതി കിട്ടിയപ്പോൾ തന്നെ പൊലീസ് എഫ് ഐ ആർ ഇട്ടു. പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയായിരുന്നു ഇത്. പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരാതിക്കാരി തന്നെ പൊലീസിന് മുമ്പിലെത്തി പരാതിയിൽ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചു. പീഡിപ്പിച്ച നേതാവ് വിവാഹത്തിന് സമ്മതിച്ചെന്ന സൂചനയും നൽകി.

എന്നാൽ എഫ് ഐ ആർ ഇട്ട സാഹചര്യത്തിൽ പൊലീസ് നിസ്സഹായരാണ്. ഹൈക്കോടതിയിൽ പോയി എഫ് ഐ ആർ റദ്ദാക്കിയാൽ മാത്രമേ പ്രതിയുടെ അറസ്റ്റ് ഒഴിവാത്താൻ കഴിയുവെന്നാണ് പൊലീസ് അറിയിച്ചത്. ഏതായാലും അന്വേഷണവുമായി പൊലീസ് മുമ്പോട്ട് പോകും. പരാതിക്കാരി സ്റ്റേഷനിൽ എത്തി മൊഴി നൽകുകയായിരുന്നു. മൊഴി വായിച്ചു നോക്കി ഒപ്പിട്ട ശേഷമാണ് പൊലീസ് എഫ് ഐ ആർ ഇട്ടത്. പ്രാഥമിക പരിശോധനയിൽ മൊഴിയിൽ അന്വേഷണം അനിവാര്യമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെയാണ് പരാതിക്കാരി തന്നെ കേസിൽ നിന്നും പിന്മാറുന്നത്.

കഴിഞ്ഞ ജൂൺ മാസം പതിനാലാം തീയതി മുതൽ പല ദിവസങ്ങളിൽ തുടർച്ചയായി പീഡിപ്പിച്ചതാണ് വിദ്യാർത്ഥിനി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ടൊമാറ്റോ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ചതായാണ് ആരോപണം. വഴയിലയിലുള്ള എംജി നഗറിലെ വീട്ടിൽ വിളിച്ചുവരുത്തിയാണ് ആദ്യമായി പീഡിപ്പിച്ചതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. കെ എസ് യുക്കാരിയായിരുന്നു പെൺകുട്ടിയും. ഈ വീട്ടിൽ വച്ച് കെ എസ് യു യോഗങ്ങളും നടക്കുമായിരുന്നു. അതിന് വേണ്ടിയാണ് ഈ വീട്ടിൽ ആദ്യമെത്തിയത്. പിന്നീട് നേതാവുമായുള്ള സൗഹൃം ദൃഡമായി. ഇതിന് ശേഷമായിരുന്നു പീഡനം.

ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം സെപ്റ്റംബർ പതിനാറാം തീയതി വരെ പല അവസരത്തിലും പീഡിപ്പിച്ചതയും പരാതിയിൽ പരാമർശമുണ്ട്. . മാനഹാനി ഭയം ആണ് പരാതി നൽകാൻ വൈകിയതെന്നും വിദ്യാർത്ഥിനി പറയുന്നു. വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ഹോസ്റ്റൽ ഗാർഡിയൻ ആണ് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയശേഷം കുടുംബാംഗങ്ങളെ വിവരം അറിയിച്ചത്. തുടർന്ന് പേരൂർക്കട പൊലീസിന് പരാതി നൽകുകയായിരുന്നു.

കോമൺഫ്രണ്ടായ അജയ് ആണ് കാറിൽ വഴയിലയിലെ വീട്ടിലേക്ക് കൊണ്ടു പോയതെന്നും അവിടെ പോയപ്പൾ യോഗ സ്വഭാവം കണ്ടില്ലെന്നും പരാതിയിൽ പറയുന്നു. മീറ്റിംഗിനായി ആരുമില്ലേ എന്ന് ചോദിച്ചപ്പോൾ എല്ലാവും എത്തുമെന്ന് മറുപടി പറഞ്ഞു. അതിന് ശേഷം അാളുടെ മുറിയിലേക്ക് വാൾപേപ്പർ കാട്ടി തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സെപ്റ്റംബർ 16 വരെ നിർബന്ധിച്ച് മുറിയിൽ കൊണ്ടു പോയി ആഷിക് പീഡിപ്പിച്ചെന്നായിരുന്നു മൊഴി.

അന്ന് മാലയും കൊലുസും പണത്തിന് ആവശ്യമുണ്ടെന്ന് പറഞ്ഞ് പണയം വയ്ക്കാനും വാങ്ങി. വീട്ടിൽ പോകുമ്പോൾ എടുത്തു വരാമെന്നും പറഞ്ഞു. അതു സംഭവിച്ചില്ല. സ്വർണം ചോദിക്കുന്നത് ലോക്കൽ ഗാർഡിയൻ കേട്ടു. ഇതോടെ ചോദ്യം ചെയ്യലായി. എല്ലാം പറയേണ്ടിയും വന്നു. പിന്നീട് സ്വർണ്ണ കൊലുസ് ആഷിക്കിന്റെ വീട്ടുകാർ യുവതിയുടെ വീട്ടിൽ എത്തിച്ചു നൽകി. അതിന് ശേഷം ഭീഷണിയും പെടുത്തി.

കോൺഗ്രസ് നേതാവായ ആഷിക് റോയിയും ഭീഷണിപ്പെടുത്തി. ഇതെല്ലാം വീട്ടിൽ പറഞ്ഞാൽ നിന്റെ ജീവിതം തകർക്കുമെന്നായിരുന്നു ഭീഷണി. അശ്ലീല വീഡിയോ പുറത്തു വിടുമെന്ന ഭയത്തിലാമ് പരാതി നൽകാൻ വൈകിയതെന്നായിരുന്നു മൊഴി.