കൊച്ചി: എറണാകുളം ആലുവയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ ലഹരി വേട്ട. അസം നാഗോണ്‍ സ്വദേശി ഹുസൈന്‍ സഹീറുല്‍ ഇസ്ലാം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് പരിസരത്ത് നിന്നും പിടിയിലായി. ഇയാളുടെ കൈവശം നിന്ന് 158 ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു.

വിപണിയില്‍ ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന ലഹരിയാണിതെന്ന് എക്സൈസ് അറിയിച്ചു. ചെറിയ കുപ്പികളിലാക്കി ഓരോന്നും 3,000 രൂപയ്ക്ക് വില്‍പ്പനയ്ക്ക് വെച്ച നിലയിലാണ് ഹെറോയിന്‍ കണ്ടെത്തിയത്. ലഹരി എത്തിച്ചതിന് പിന്നിലെ സംഘത്തെയും ഇടനിലക്കാരെയും കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു.