- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോദിച്ചത് മൂന്നു ദിവസത്തെ അവധി, നൽകിയത് ഒരു ദിവസവും; അവധിയെച്ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിലെത്തി; വിയ്യുർ അതിസുരക്ഷാ ജയിലിൽ പ്രിസൺ ഓഫിസറുടെ കാലൊടിച്ചു കീഴുദ്യോഗസ്ഥൻ;മൂക്കിന്റെ പാലത്തിനും ഗുരുതര പരിക്കേറ്റ പ്രിസൺ ഓഫീസർ ആശുപത്രിയിൽ; അസി.പ്രിസൺ ഓഫീസർക്ക് സസ്‌പെൻഷൻ
തൃശ്ശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ പ്രിസൺ ഓഫിസറെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച അസി. പ്രിസൺ ഓഫിസർക്ക് സസ്‌പെൻഷൻ.അവധി നൽകുന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ കയ്യാങ്കളിയിലെത്തിയത്.
മർദ്ദനത്തിൽ പ്രിസൺ ഓഫീസറുടെ കാലിന്റെ അസ്ഥിപൊട്ടുകയും മൂക്കിന്റെ പാലത്തിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.ചവിട്ടേറ്റു കാലിന്റെ അസ്ഥിപൊട്ടിയ നിലയിൽ പ്രിസൺ ഓഫിസർ ടി.ഡി. അശോക് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സി. പ്രിസൺ ഓഫിസർ കെ. രാജേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്.
അവധി അനുവദിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ഏറ്റുമുട്ടലിൽ കലാശിച്ചെന്നാണു വിവരം.അതിസുരക്ഷാ ജയിലിൽ ജീവനക്കാരുടെ വിശ്രമകേന്ദ്രത്തിൽ വെള്ളിയാഴ്ച രാത്രിയാണു സംഭവം. ഒരുമാസം മുൻപ് അതിസുരക്ഷാ ജയിലിലേക്കു സ്ഥലംമാറി എത്തിയവരാണു പ്രിസൺ ഓഫിസറും അസി. പ്രിസൺ ഓഫിസറും. ജയിലിൽ ജീവനക്കാരുടെ എണ്ണം കുറവായതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ അവധി അനുവദിക്കുന്നുള്ളൂ.
ചീഫ് വാർഡന്റെ ചുമതലയുള്ള പ്രിസൺ ഓഫിസറാണ് അവധി അനുവദിക്കേണ്ടത്. പ്രതിസ്ഥാനത്തുള്ള അസി. പ്രിസൺ ഓഫിസർ രാജേഷ് 3 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ, അനുവദിച്ചത് ഒരു ദിവസം മാത്രം. ഇതിൽ പ്രകോപിതനായാണ് ആക്രമിച്ചത്.കാലിന്റെ ഉപ്പൂറ്റിക്കു മുകളിലേറ്റ ചവിട്ടിലാണ് അസ്ഥിക്ക് പൊട്ടലുണ്ടായത്. മൂക്കിന്റെ പാലത്തിനും ഇടിയേറ്റു. പ്രതിസ്ഥാനത്തുള്ള ജീവനക്കാരനു രണ്ടാഴ്ച മുൻപും മോശം പെരുമാറ്റത്തിന്റെ പേരിൽ താക്കീത് ലഭിച്ചിരുന്നതായി സൂചനയുണ്ട്.
അതേസമയം, അതിസുരക്ഷാ ജയിലിൽ ജീവനക്കാരുടെ എണ്ണം മൂന്നിലൊന്നു പോലും ഇല്ലാത്തതു കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 400 തടവുകാരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ 100 ജീവനക്കാരെങ്കിലും വേണമെന്നാണു കണക്ക്. എന്നാൽ, ആകെയുള്ളത് 28 പേർ മാത്രം. ഇതിൽ 8 പേർ പരിശീലനത്തിലും മറ്റുമാണ്. ഡ്യൂട്ടിക്കുള്ളത് ആകെ 20 പേർ മാത്രവും.
മറുനാടന് മലയാളി ബ്യൂറോ