- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എടിഎമ്മില്‍ നിന്ന് പണം എടുക്കും; എന്നാല്‍ സെര്‍വറില്‍ കാണിക്കില്ല; പോലീസിന് തുമ്പായത് സ്‌കൂട്ടറും മോഷ്ടാക്കള്‍ ധരിച്ച ഷൂസും; ഹൈട്ടെക്ക് രീതിയില്‍ എടിഎമ്മില്‍ നിന്ന് മോഷണം നടത്തിയ രണ്ട് പേര് പിടിയില്‍
ഹരിപ്പാട്: ഹൈട്ടെക്ക് രീതിയില്‍ എടിഎമ്മില്‍ നിന്ന് മോഷണം നടത്തിവന്ന രണ്ട് പേരെ പോലീസ് പിടികൂടി. യുപി സ്വദേശികളായ രാഹുല്‍ മൗര്യ (29), ധര്‍മേന്ദ്ര സാഹു (33) എന്നിവരാണ് പിടിയിലയാത്. ഇവരില്‍ ഒരാള്‍ കാണ്‍പൂര്‍ സ്വദേശിയും, ജബല്‍പൂര്‍ സ്വദേശിയുമാണ് മറ്റൊരാള്‍. കരുവാറ്റ എടിഎമ്മില്‍ നിന്ന് 10,000 രൂപ കവര്‍ന്നതിനാണ് ഇവരെ പോലീസ് പിടികൂടിയത്. മുന്‍പും ഇവര്‍ ഇത്തരത്തില്‍ മോഷണം നടത്തിയിരുന്നു.
ആലപ്പുഴയില്‍ വാടകയ്ക്ക് താമസിച്ചായിരുന്നു ഇവര്‍ പദ്ധതികള്‍ തയ്യാറാക്കിക്കൊണ്ടിരുന്നത്. നാട്ടിലേക്ക് മടങ്ങുന്നതിന് തൊട്ടുമുന്‍പാന് കലവൂരില്‍ നിന്ന് ഹരിപ്പാട് പോലീസ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് 40ഓളം എടിഎം കാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഹൈടെക് രീതിയിലാണ് ഇവര്‍ മോഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. എടിഎമ്മില്‍ നിന്ന് കാര്‍ഡ് ഉപയോഗിച്ച് പണം എടുക്കുമെങ്കിലും സെര്‍വറില്‍ കാണിക്കാത്ത വിധത്തിലാണ് തട്ടിപ്പ് നടത്തിയത്.
പ്രതികളെ കുടുക്കാന്‍ പോലീസിന് തുമ്പായത് പ്രതികള്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും, ഷൂസുമാണ്. കരുവാറ്റയില്‍ കെ.എല്‍. 04-ടി-5011 നമ്പര്‍ സ്‌കൂട്ടറിലാണ് മോഷ്ടാക്കളെത്തിയത്. ഇത് മറ്റൊരു വാഹനത്തിന്റെ നമ്പരായിരുന്നു. പോലീസ് സംഘം നമ്പരിലെ വിട്ടുപോയ അക്ഷരം കണ്ടെത്തി. നമ്പരിലെ എ.ടി. എന്നതിലെ എ ഒഴിവാക്കിയാണ് തട്ടിപ്പുകാര്‍ യാത്രചെയ്തത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴയില്‍ നിന്ന് വാടകക്കെടുത്ത സ്‌കൂട്ടറാണിതെന്ന് പോലീസ് കണ്ടെത്തി.
ഇതേ രീതിയില്‍ കായംകുളത്തെ എടിഎമ്മില്‍ മോഷണം നടന്നു. സിസിടിവി പരിശോധിച്ചപ്പോള്‍ മോഷ്ടക്കാളുടെ വസ്ത്രങ്ങള്‍ വേറെയായിരുന്നു. എന്നാല്‍ ഇവര്‍ ധരിച്ചിരുന്ന ഷൂസ് കരുവാറ്റയില്‍ പ്രതികള്‍ ധരിച്ചിരുന്ന അതേ ഷൂ തന്നെയായിരുന്നു. ഇവര്‍ ദേശീയപാതയിലൂടെ യാത്രചെയ്ത സി.സി.ടി.വി. ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് ആലപ്പുഴയിലെ താമസസ്ഥലം തിരിച്ചറിഞ്ഞു. പ്രതികള്‍ സ്‌കൂട്ടര്‍ മടക്കിക്കൊടുക്കാനെത്തിയപ്പോഴാണ് പിടിയിലായതെന്നാണറിയുന്നത്.
അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകാത്തതിനാല്‍ ബാങ്ക് ഈ വിവരം അറിയുന്നില്ല. എടിഎം നടത്തുന്ന സ്വകാര്യ കമ്പിനികള്‍ക്കാണ് നഷ്ടം സംഭവിക്കുന്നത്. എന്നാല്‍ മോഷണത്തിന് ശേഷം ഈ കാര്യം സ്വകാര്യ കമ്പിനി അറിയുന്നത് വളരെ വൈകിയാണ്. സംസ്ഥാനത്ത് ഇതുവരെ പിടിക്കപ്പെടാത്ത വിധത്തിലെ ഹൈടെക് തട്ടിപ്പാണു നടന്നിരിക്കുന്നതെന്ന് പോലീസിന്റെ സൈബര്‍ വിഭാഗം സ്ഥിരീകരിക്കുന്നുണ്ട്.
എ.ടി.എമ്മില്‍നിന്നു പണം പുറത്തേക്കു വരുന്നതോടെയാണ് ഇടപാട് പൂര്‍ണമാകുന്നത്. ഈ സമയത്ത് കീപാഡില്‍ തുടര്‍ച്ചയായി അമര്‍ത്തുന്നതോടെ സിസ്റ്റം ഹാങ് ആകുമെങ്കിലും പണം പുറത്തേക്കു വരും. അപ്പോള്‍ത്തന്നെ മുന്‍ഭാഗത്തെ മൂടി അടര്‍ത്തിമാറ്റി അകത്തുള്ള റീ സ്റ്റാര്‍ട്ട് ബട്ടണ്‍ അമര്‍ത്തും. ഇതോടെ ഇടപാട് ബാങ്ക് സെര്‍വറില്‍ രേഖപ്പെടുത്തുന്നത് ഒഴിവാകും. പകരം ഇടപാട് റദ്ദായതായി പരിഗണിക്കപ്പെടും.
ഇത്തരം തട്ടിപ്പിനു പ്രതികള്‍ വ്യാജവിലാസത്തില്‍ തരപ്പെടുത്തുന്ന എ.ടി.എം. കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. ഈ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിരിക്കും. എ.ടി.എമ്മിലൂടെ എടുത്താലും അക്കൗണ്ടില്‍ കുറവുകാണിക്കുകയില്ല.
ദേശീയപാതയോരത്ത് ആശ്രമം ജങ്ഷനിലെ ടാറ്റ കമ്പനി എ.ടി.എം. ഹെല്‍മെറ്റ് ധരിച്ച രണ്ടുപേര്‍ കൗണ്ടറില്‍ കയറുന്നു. ഒരാള്‍ കാര്‍ഡിട്ട് എ.ടി.എം. യന്ത്രത്തില്‍ വിവരങ്ങള്‍ നല്‍കുന്നു. പണം വരുന്നതിനു തൊട്ടുമുമ്പ് കീ പാഡില്‍ തുടര്‍ച്ചയായി അമര്‍ത്തുന്നു. അലാറം മുഴങ്ങുന്നതിനിടെ പണം പുറത്തേക്ക് വരുന്നു. ആ നിമിഷം ഒപ്പമുണ്ടായിരുന്ന ആള്‍ യന്ത്രത്തിന്റെ മുന്‍ഭാഗം വലിച്ചുതുറന്ന് അകത്തുള്ള റീസെറ്റ് ബട്ടണ്‍ അമര്‍ത്തുന്നു. അലാറം നിലച്ചു. യന്ത്രത്തിന്റെ മൂടി വലിച്ചടയ്ക്കുന്നു. ഒരു നിമിഷത്തിനുശേഷം വീണ്ടും മൂടി തുറക്കാന്‍ ശ്രമം. ശബ്ദംകേട്ട് അടുത്തുള്ള കടയിലെ ജീവനക്കാരി എ.ടി.എം. കൗണ്ടറിന്റെ വാതില്‍ തുറന്നു നോക്കുന്നു. തട്ടിപ്പുകാര്‍ പുറത്തിറങ്ങി സ്‌കൂട്ടറില്‍ കയറിപ്പോകുന്നു.