- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹാലോ..വണ്ടിയുടെ ബാറ്ററി ഒന്ന് മാറണം; ആ..മാറാമല്ലോ എന്ന് കടയുടമ; കസ്റ്റമറിന്റെ അടുത്ത മറുപടിയിൽ ഉടമ ഗെറ്റ് ഔട്ട് അടിച്ചു; കയ്യിൽ പെട്രോൾ കരുതിയ ഇയാൾ ചെയ്തത്; ആളുകൾ കുതറിമാറി; പാഞ്ഞെത്തി ഫയർഫോഴ്സ്; പരിഹാരം കാണാമെന്ന് പോലീസ്
തിരുവനന്തപുരം: രാവിലെ ബാറ്ററി ഷോപ്പിലെത്തിയ മധ്യവസ്കനെ കണ്ട് എല്ലാവരും ഒന്ന് പതറി പോയി. കയ്യിൽ പെട്രോളും ലൈറ്ററും കൊണ്ട് വന്ന് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. കണ്ടുനിന്നവർ എല്ലാം ഞെട്ടി പോയി. ഒടുവിൽ കാര്യം തിരക്കിയപ്പോഴാണ് സംഭവത്തിന്റെ ചുരുൾ അഴിയുന്നത്. കടയുടമ ഓട്ടോയുടെ ബാറ്ററി മാറി നൽകാത്തതിന് കരണമാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമം നടത്തിയത്. ഇത് സംബന്ധിച്ച് നേരത്തെയും സ്റ്റേഷനിൽ പരാതി നൽകിയിരിന്നു.
വാഹനത്തിന്റെ കേടായ ബാറ്ററി മാറ്റിനൽകിയില്ലെന്നാരോപിച്ച് കടയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവർ. പൂജപ്പുര പരീക്ഷ ഭവനു സമീപമുള്ള ഷോപ്പിലായിരുന്നു സംഭവം. മുടവൻമുകൾ സ്വദേശി മധു ആണ് ഓട്ടോ ഇലക്ട്രിക്കൽസിൽ എത്തി ആത്മഹത്യാഭീഷണി മുഴക്കിയത്.
രാവിലെ കടയിൽ എത്തിയ ഇയാൾ കേടായ ബാറ്ററി മാറ്റി പുതിയതു നൽകണമെന്ന് ആവശ്യപ്പെട്ടു. കടയുടമ വിസമ്മതിച്ചതോടെ കൈയ്യിൽ കരുതിയ ഒരു കുപ്പിയിൽ പെട്രോളും ലൈറ്ററുമായി കടയ്ക്കുള്ളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ തിരുവനന്തപുരം ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർ മധുവിനെ അനുനയിപ്പിക്കുകയും ഇതിനിടെ ബാറ്ററി മാറ്റിനൽകാമെന്നു കടയുടമ സമ്മതിക്കുകയും ചെയ്‌തതോടെയാണ് മധു ആത്മഹത്യാശ്രമത്തിൽ നിന്നു പിന്മാറിയത്.
ബാറ്ററി മാറ്റി നൽകാത്തതിനാൽ മധു നേരെത്തെ പൂജപ്പുര സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഈ സംഭവം നടന്നിരിക്കുന്നത്. എന്നാൽ, വാറണ്ടി കാർഡ് കൊണ്ടുവരാത്തതുകൊണ്ടാണ് ബാറ്ററി മാറ്റി നൽകാൻ വിസമ്മതിച്ചതെന്നാണ് കടയുടമയായ ബിജു ഫയർഫോഴ്‌സിനോട് പറഞ്ഞിരിക്കുന്നത്. പരിഹാരം കണ്ടെത്തുമെന്ന് പോലീസും അറിയിച്ചു.