കണ്ണൂർ: പരിയാരത്ത് സിപിഎം പ്രവർത്തകന്റെ ഓട്ടോടാക്സി വാഹനംകത്തിച്ചതായി പരാതി. വ്യാപാരിവ്യവസായി സമിതി ഏര്യം യൂനിറ്റ് സെക്രട്ടറിയും സി.പി. എം പ്രവർത്തകനുമായ പി.പി ഗിരീഷിന്റെ ടാറ്റ മാജിക് ഐറീസ് വാഹനമാണ് പൂർണമായും കത്തിനശിച്ചത്. ബുധനാഴ്‌ച്ച രാത്രി പത്തരമണിക്കാണ് ഗിരീഷ് സമീപമുള്ള പറമ്പിൽ വാഹനം പാർക്ക് ചെയ്തത്ണ വീട്ടിലേക്ക് വാഹനം പോകാത്തതിനൽ ഇവിടെയാണ് സ്ഥിരമായി പാർക്ക് ചെയ്യാറുള്ളതെന്ന് ഗിരീഷ് പറഞ്ഞു.

രാത്രി പന്ത്രണ്ടരയ്ക്ക് അയൽക്കാരാണ് വാഹനം കത്തുന്നതായി അറിയിച്ചത്. പയ്യന്നൂർ അഗ്നിശമന സേനയാണ് തീയണച്ചത്. അവരെത്തുമ്പോഴെക്കും വാഹനം പൂർണമായി കത്തിനശിച്ചിരുന്നു. സംഭവമറിഞ്ഞ് പരിയാരം പൊലിസും സ്ഥലത്തെത്തിയിരുന്നു. സജീവ സി.പി. എം പ്രവർത്തകനായ ഗിരീഷ് കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കള്ളക്കടത്ത് സ്വർണം പിടികൂടിയത് സംബന്ധിച്ച് ഒരു പോസ്റ്റ് തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇതിന്റെ പേരിൽ ആലക്കോട്ടെ അലിയെന്നയാൾ തന്നെ ഭീഷണിപ്പെടുത്തുകയും വസ്തുത അറിയാതെ ഇത്തരം പോസ്റ്റുക ഫോർവേഡ് ചെയ്യരുതെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. ഇത്തരം പോസ്റ്ററുകൾ ഫോർവേഡ് ചെയ്യരുതെന്നു മുന്നറിയിപ്പു നൽകിയതായും ഗിരീഷ് പൊലിസിന് നൽകിയ പരാതിയിൽ പറയുന്നു. പൊലിസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.