- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഓപ്പൺ യുവർ ബാഗ്സെന്ന്...ടീച്ചർ; ചോദ്യം കേട്ട് ബാക്ക് ബെഞ്ചേഴ്സ് ഒന്ന് പതറി; മുഖം ചുവക്കുന്നതും കൈവിറയലും ശ്രദ്ധിച്ചു; പരിശോധനയിൽ അധ്യാപകരുടെ കിളി പോയി; 'കോണ്ടം' കവർ ഉൾപ്പടെ നിരവധി സാധനങ്ങൾ; എന്തൊക്കെ..കാണണമെന്ന് മറുപടി; വൈറലായി പ്രിൻസിപ്പലിന്റെ വാക്കുകൾ!
നാസിക്ക്: നാട്ടിൽ ഇപ്പോൾ കുറ്റകൃത്യങ്ങൾ വർധിച്ചുവരുകയാണ്. കൂടുതൽ കേസുകളിലും പ്രതി ആകുന്നത് കൗമാരക്കാരാണ്. ആവശ്യമില്ലാത്ത കൂട്ട് കെട്ടുകളിൽ പോയി കുടുങ്ങി. മാരക മയക്കുമരുന്നുകളും ഉപയോഗിച്ച് സമൂഹത്തിലും ഉറ്റവർക്കിടയിലും വലിയ ആശങ്ക സൃഷ്ടിക്കുന്നു.ഇതിനെല്ലാം ശിക്ഷണം നൽകാനുള്ള ബാധ്യത സ്കൂളുകൾക്ക് ഉണ്ട്. കാരണം നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ആദ്യ പാഠം പഠിപ്പിക്കുന്നത് സ്കൂളുകളിൽ നിന്നാണ്.
അതുകൊണ്ട് തന്നെ കുട്ടികളുടെ ആവശ്യമില്ലാത്ത ഇത്തരം പ്രവണതകൾ അകറ്റാൻ അധ്യാപകരും ഒരുപോലെ പണി എടുക്കുന്നുണ്ട്. അതിൽ പ്രധാനമായ കാര്യമാണ് സ്കൂളിൽ വന്ന ഉടനെ ബാഗുകൾ പരിശോധിക്കുക എന്നുള്ളത്. പല സാഹചര്യങ്ങൾ കടന്നാണ് ഓരോ കുട്ടിയും രാവിലെ ക്ലാസുകളിൽ എത്തുന്നത്. അപ്പോൾ സ്ഥിരമായി ബാഗ് പരിശോധിക്കുന്നത് നല്ല കാര്യം തന്നെയാണ്. അങ്ങനെ ഒരു സ്കൂളിൽ പരിശോധനക്കിടെ നടന്ന സംഭവമാണ് ചർച്ചയായിരിക്കുന്നത്.
രാവിലെ സ്കൂളിൽ ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ സ്കൂൾ ബാഗ് പരിശോധിച്ച അദ്ധ്യാപകർ ഒന്ന് ഞെട്ടി. കിട്ടിയത് കോണ്ടം കവറുകളും കത്തിയും ചീട്ടും ഉൾപ്പടെയുള്ളവ. ഇക്കൂട്ടത്തിൽ ഇടിവളയും ഇടിക്കട്ടയുമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. നാസിക്കിലെ ഘോട്ടിയിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്.
പതിവ് പരിശോധനയുടെ സമയത്താണ് ഇവ കണ്ടെത്തിയതെന്ന് സ്കൂളിന്റെ വൈസ് പ്രിൻസിപ്പൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒരു ബാഗിൽ നിന്ന് മാത്രമല്ല, ഇത്തരം വസ്തുക്കൾ ലഭിച്ചതെന്നും മിക്ക കുട്ടികളുടെ ബാഗിൽ നിന്നും ഇതൊക്കെ ലഭിച്ചെന്നും അദ്ധ്യാപകൻ വിവരിച്ചു. ദിവസങ്ങളായി നടത്തുന്ന പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കുറ്റകൃത്യ പ്രവണതയിൽ നിന്ന് കുട്ടികളെ തടയാനാണ് ഇത്തരത്തിൽ വ്യാപകമായ പരിശോധന നടത്തുന്നതെന്നും വൈസ് പ്രിൻസിപ്പൽ പറയുന്നു.
സ്കൂളിന്റെ നടപടിയെ രക്ഷിതാക്കൾ സ്വാഗതം ചെയ്തു. ഇത് വഴി തെറ്റലിന്റെ കാലമാണെന്നും സ്കൂൾ അധികൃതർ നടപ്പാക്കുന്ന ഉദ്യമം വളരെ ശരിയാണെന്നും ഒരു രക്ഷകർത്താവ് പ്രതികരിക്കുകയും ചെയ്തു.