കോയമ്പത്തൂർ: കോഴിക്കോട് സ്വദേശികളായ ബേക്കറി ഉടമകളെ കോയമ്പത്തൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ വൻ ദുരൂഹത. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മലയാളികളായ രണ്ടു ബേക്കറി ഉടമകളെ തമിഴ്‌നാട്ടിൽ നിന്നാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. നാട്ടുകാർക്ക് ഉദിച്ച സംശയത്തിലാണ് ഇവരെ അന്വേഷിച്ച് ഇറങ്ങിയത്. അപ്പോഴാണ് ഇരുവരും മരിച്ച വിവരം അറിയുന്നത്.

രണ്ടുപേരും വിവാഹം കഴിച്ചിട്ടില്ലെന്നും വിവരങ്ങൾ ഉണ്ട്. ഇവർക്കിടയിൽ നടന്ന പ്രശനമെന്തെന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. വളരെ ദുരൂഹ സാഹചര്യത്തിലാണ് ഇരുവരെയും മരിച്ചതായും കണ്ടെത്തുന്നത്.

മലയാളികളായ ബേക്കറി ഉടമകളെ കോയമ്പത്തൂരിൽ നിന്നാണ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ്‌ (51), മഹേഷ്‌ (48) എന്നിവരെയാണ് കോയമ്പത്തൂർ വിശ്വനാഥപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയിരിക്കുന്നത്.

കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിന് അടുത്തായി തുടിയല്ലൂരിലാണ് ഇരുവരും ബേക്കറി നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം ബേക്കറി തുറക്കാതെ വന്നതോടെ നാട്ടുകാർ ഉച്ചയോടെ വിശ്വനാഥപുരത്തെ വീട്ടിൽ അന്വേഷിച്ചെത്തിയിരുന്നു. അപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തുടിയല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും അവിവാഹിതരാണ്.

മൃതദേഹങ്ങൾ കോയമ്പത്തൂർ മെ‍‍ഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് പിന്നിലെ ദുരൂഹത കണ്ടെത്തണമെന്നും. കൂടുതൽ അന്വേഷണത്തിന് ശേഷമേ കാര്യങ്ങൾക്ക് വ്യക്തതവരുത്തുള്ളൂയെന്നും പോലീസ് വ്യക്തമാക്കി.