- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബാലയ്ക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ കുറ്റങ്ങള്‍; കുടുംബ പ്രശ്നങ്ങള്‍ സമൂഹ മാധ്യമത്തിലെത്തിയപ്പോള്‍ അവഹേളനവും അപമാനിക്കലുമായി; നടനെ കസ്റ്റഡിയില്‍ എടുത്തത് പാലാരിവട്ടത്തെ വീട്ടില്‍ നിന്നും; കോടതി ജാമ്യം നല്‍കിയില്ലെങ്കില്‍ ബാലയ്ക്ക് ജയില്‍ വാസം; കടവന്ത്ര പോലീസ് നിര്‍ണ്ണായക നീക്കങ്ങളില്‍
നടന്‍ ബാല അറസ്റ്റില്‍. മുന്‍ ഭാര്യ നല്‍കിയ പരാതിയിലാണ് കടവന്ത്ര പൊലീസിന്റെ നടപടി.
കൊച്ചി: നടന്‍ ബാല അറസ്റ്റില്‍. മുന്‍ ഭാര്യ നല്‍കിയ പരാതിയിലാണ് കടവന്ത്ര പൊലീസിന്റെ നടപടി. പാലാരിവട്ടത്തെ വീട്ടില്‍ നിന്നാണ് പൊലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യയുടെ പരാതിയിലാണ് നടപടി. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമര്‍ശങ്ങള്‍ അറസ്റ്റിന് കാരണമായെന്നാണ് വിവരം. ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാല റിമാന്‍ഡിലാകാന്‍ സാധ്യത ഏറെയാണ്.
പുലര്‍ച്ചെ വീട്ടില്‍നിന്നാണ് ബാലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബപ്രശ്‌നങ്ങളില്‍ ചില പ്രതികരണങ്ങള്‍ ബാലയും മുന്‍ ഭാര്യയും സമൂഹമാധ്യമത്തില്‍ നടത്തിയിരുന്നു. മകളുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളും സമൂഹമാധ്യമത്തില്‍ ബാല നടത്തിയിരുന്നു. ഇരുവരുടെയും അഭിഭാഷകര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.പാലാരിവട്ടത്തുള്ള വീട്ടില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ജെ ജെ ആക്ട്, വിശ്വാസവഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വീഡിയോകളില്‍ അപകീര്‍ത്തിപരമായ തരത്തിലുള്ള പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തിയെന്നും പരാതിയില്‍ പറയുന്നു.
നടന്‍ ബാല, ബാല, അറസ്റ്റ്