- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആവലാതിക്കാരിയുടെയും മകളുടേയും അനിഷ്ടത്തെ അവഗണിച്ച് രണ്ടും മൂന്നും പ്രതികളുടെ ഒത്താശയില്‍ ഓണ്‍ലൈനായും ഓഫ് ലൈനായും അപകീര്‍ത്തിപ്പെടുത്തി; പെയ്ഡ് അഭിമുഖങ്ങളും നല്കി; ബാലയുടെ 'രക്തസമ്മര്‍ദ്ദം' കൂട്ടിയത് എഫ് ഐ ആറിലെ കടുത്ത വകുപ്പുകള്‍; കേസ് റദ്ദാക്കാന്‍ നിയമ പോരാട്ടത്തിന് നടനും
2019മുതല്‍ ഇതുവരെയുള്ള സൈബര്‍ ആക്രമണങ്ങളാണ് പരാതിക്ക് ആധാരം.
കൊച്ചി: മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്‌ക്കൊപ്പം കേസിലുള്ള മൂന്ന് പ്രതികള്‍. അതിനിടെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക് ബാല പോകും. ബാലയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി മാനേജര്‍ രാജേഷാണ്. മൂന്നാം പ്രതി യൂട്യൂബ് ചാനല്‍ ഉടമയായ അനന്തകൃഷ്ണനും. ഇന്നു പുലര്‍ച്ചെ അറസ്റ്റിലായ ബാലയും മാനേജര്‍ രാജേഷും അഭിഭാഷകരുമായി നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനിടെ ബാലയ്‌ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ അടക്കം പുറത്തു വന്നിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റീസ് ആക്ടിന്റെ 75-ാം വകുപ്പും ചുമത്തിയിട്ടുണ്ട്. 2019മുതല്‍ ഇതുവരെയുള്ള സൈബര്‍ ആക്രമണങ്ങളാണ് പരാതിക്ക് ആധാരം.
ബാലയില്‍ നിന്നും വിവാഹ മോചനം നേടിയ പരാതിക്കാരിയേയും 12 വയസ്സുള്ള മകളുടേയും സ്ത്രീത്വത്തെ ഹനിക്കണമെന്നും പൊതു സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തണമെന്നുമുള്ള ഉദ്ദേശ്യത്തോടെയും കരുതലോടേയും മകള്‍ക്ക് നിയമപരമായി ലഭിക്കേണ്ട സംരക്ഷണത്തിനുള്ള അവകാശം ബോധപൂര്‍വ്വം അവഗണിച്ചെന്നും പോലീസ് എഫ് ഐ ആറില്‍ ആരോപിക്കുന്നുണ്ട്. പരാതിക്കാരിയുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ നിരന്തരം നീരീക്ഷിച്ച് ആവലാതിക്കാരിയുടെയും മകളുടേയും അനിഷ്ടത്തെ അവഗണിച്ച് രണ്ടും മൂന്നും പ്രതികളുടെ ഒത്താശയില്‍ ഓണ്‍ലൈനായും ഓഫ് ലൈനായും അപകീര്‍ത്തിപ്പെടുത്തി. ഓണ്‍ലൈനും ഓഫ് ലൈനായും നിരന്തരം പിന്തുടര്‍ന്നു. പെയ്ഡ് ഇന്റര്‍വ്യൂസും വീഡിയോകളും അപ് ലോഡ് ചെയ്തുവെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് കേസെന്നാണ് പോലീസ് വിശദീകരിക്കുന്നത്.
ബാലയുടെ രക്തസമ്മര്‍ദം ഇപ്പോള്‍ കൂടിയ അവസ്ഥയിലാണുള്ളതെന്ന് അഭിഭാഷക മാധ്യമങ്ങളോട് പ്രതികരിച്ചു. അടിയന്തര വൈദ്യ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ കേസ് ആയതുകൊണ്ട് എഫ്.ഐ.ആറിന്റെ കോപ്പി കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 ഉണ്ടെന്നറിയാം. ബാക്കി വിവരങ്ങള്‍ എടുക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ബാക്കിയുള്ള വകുപ്പുകള്‍ ജാമ്യം ലഭിക്കാവുന്നവയാണെന്നാണ് മനസിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ കോടതിയില്‍ ഹാജരാക്കേണ്ടിവരും. ചോദ്യം ചെയ്യലിന് സഹകരിക്കുന്നയാളാണ് ബാലയെന്നും അഭിഭാഷക പറഞ്ഞു.
ബാലയുടെ രക്തസമ്മര്‍ദം ഇപ്പോള്‍ കൂടിയ അവസ്ഥയിലാണുള്ളതെന്ന് അഭിഭാഷക മാധ്യമങ്ങളോട് പ്രതികരിച്ചു. അടിയന്തര വൈദ്യ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ കേസ് ആയതുകൊണ്ട് എഫ്.ഐ.ആറിന്റെ കോപ്പി കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 ഉണ്ടെന്നറിയാം. ബാക്കി വിവരങ്ങള്‍ എടുക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ബാക്കിയുള്ള വകുപ്പുകള്‍ ജാമ്യം ലഭിക്കാവുന്നവയാണെന്നാണ് മനസിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ കോടതിയില്‍ ഹാജരാക്കേണ്ടിവരും. ചോദ്യം ചെയ്യലിന് സഹകരിക്കുന്നയാളാണ് ബാലയെന്നും അഭിഭാഷക പറഞ്ഞു.
ബാലയും മുന്‍ ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ അടുത്തകാലത്തായി സമൂഹമാധ്യമങ്ങളില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിനിടെ ബാലയെ അറസ്റ്റ് ചെയ്തത് ഒഴിവാക്കാമായിരുന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് പ്രതികരിച്ചു. പൊലീസുമായി സഹകരിക്കുന്ന ആളാണ്, നോട്ടിസ് കൊടുത്ത് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കില്‍ ബാല സഹകരിക്കുമായിരുന്നു. അറസ്റ്റ് ഒഴിവാക്കാമായിരുന്നു എന്നും അവര്‍ പറഞ്ഞു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷക വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ ഭാര്യയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ബാലയെ ഇന്നു പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, വിവാഹ മോചന കരാര്‍ ലംഘിച്ചതിന് ഐപിസി 406, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ബാലയും മുന്‍ഭാര്യയും പിരിഞ്ഞതിനു ശേഷവും മകളെ ചൊല്ലി ഇടക്കിടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിന്റെ ഒടുവിലാണ് ഇപ്പോള്‍ കേസുണ്ടായിരിക്കുന്നത്. മകളെ കാണാന്‍ തന്നെ അനുവദിക്കണമെന്ന് വിവാഹമോചന കരാറിലുണ്ടായിരുന്നെങ്കിലും ഇത് പാലിക്കുന്നില്ല എന്ന് ബാല ആരോപിച്ചിരുന്നു. എന്നാല്‍ മകളെയും കൊണ്ട് കോടതിയിലെത്തി കാത്തുനിന്നിട്ടു പോലും ബാല കാണാനെത്തിയില്ലെന്ന് പരാതിക്കാരി വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതിനിടെ മകള്‍ തന്നെ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തു വന്നു. മദ്യപിച്ച് വന്ന് അമ്മയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു എന്നും തന്നെ മുറിയില്‍ പൂട്ടിയിടുക പോലും ചെയ്തിട്ടുണ്ടെന്നും മകള്‍ തുറന്നു പറഞ്ഞിരുന്നു. ഇതിനോട് വികാരഭരിതനായി പ്രതികരിച്ച ബാല, ഇനി മകള്‍ക്ക് അച്ഛനില്ല എന്നു കരുതിക്കോളൂ തുടങ്ങിയ പരാമര്‍ശങ്ങളും നടത്തി. ഇതിനിടെ പരാതിക്കാരിയെ ആശങ്കയും മാനസിക സമ്മര്‍ദ്ദവും കൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സാഹചര്യവുണ്ടായി. ഇതിനു ശേഷമാണ് പരാതി നല്‍കിയത്.