തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ബാലഭാസ്‌കര്‍. സി.ബി.ഐ സമര്‍പ്പിച്ച തുടര്‍ന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സി.ബി.ഐയ്ക്ക് കോടതി നോട്ടീസ് അയച്ചു. റിപ്പോര്‍ട്ടിന് മേല്‍ കോടതി ഉടന്‍ തീരുമാനം എടുക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

2018 സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പ് ജംഗ്ഷനടുത്ത് കാര്‍ അപകടത്തില്‍പ്പെട്ട് ബാലഭാസ്‌കറും മകളും മരിച്ചിരുന്നു. അമിതവേഗതയിലാണ് ഡ്രൈവര്‍ അര്‍ജുന്‍ വാഹനം ഓടിച്ചതെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. എന്നാല്‍ അപകടത്തില്‍ അസ്വഭാവികതയില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് മാതാപിതാക്കള്‍ ചോദ്യം ചെയ്തു.

ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്നതാണ് കുടുംബത്തിന്റെ നിലപാട്. മകന്റെ മരണത്തില്‍ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും പിതാവ് വ്യക്തമാക്കി. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ ആയിരുന്നുവെന്നും സ്വര്‍ണക്കടത്ത് സംഘങ്ങളുമായി അര്‍ജുനിന് ബന്ധമുണ്ടെന്ന ആരോപണവും ശക്തമാണെന്നും കുടുംബം ആവശ്യപ്പെട്ടു.