- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്വന്തം പേരിലുള്ള ലോറിയുമായി എത്തി; കുട ചൂടി നടക്കുന്ന ആളിനെ സിസിടിവിയില്‍ കണ്ടത് സംശയമായി; ലോറിയുടെ വാതില്‍ അടക്കുന്ന ശബ്ദം കേട്ടെന്ന സമീപവാസിയുടെ മൊഴി നിര്‍ണ്ണായകമായി; മുധരയില്‍ പോലീസ് എത്തിയത് വിലാസവും മൊബൈലും ഉറപ്പിച്ച്; കുറ്റിക്കാട്ടില്‍ സ്ത്രീയ്ക്കൊപ്പം പ്രതി; ബെഞ്ചമിന്‍ നല്കുന്ന പാഠം എന്ത്?
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിച്ചശേഷം തമിഴ്‌നാട്ടിലേക്കു മുങ്ങിയ ബെഞ്ചമിനെ അതിവേഗം കുടുക്കിയത് സ്വന്തം പേരിലുള്ള ലോറി. സിസിടിവി ക്യാമറയില്‍ മുഖം പതിയാതിരിക്കാന്‍ മോഷ്ടിച്ച കുടയുപയോഗിച്ച് മറച്ചാണ് ബെഞ്ചമിന്‍ നടന്നത്. പ്രതിെ ഉറപ്പിച്ച പൊലീസ്, ലോറിയുടെ നമ്പര്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളുടെ വിലാസവും ഫോണ്‍ നമ്പരും ശേഖരിച്ചു. പിന്നീട് മധുരയില്‍ എത്തിയുള്ള അറസ്റ്റ് പഴുതുകള്‍ അടച്ചതായി. കഴക്കൂട്ടത്തെ ഹോസ്റ്റളുകളില്‍ ഒന്നും മതിയായ സുരക്ഷയില്ലെന്ന പാഠമാണ് ബെഞ്ചമിന്‍ നല്‍കുന്നത്. കരുതല്‍ കൂട്ടേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം നല്‍കുന്നതും.
ലോറി ബെഞ്ചമിന്റെ സ്വന്തമായിരുന്നു. അതുകൊണ്ട് തന്നെ പ്രതിയുടെ വിവരങ്ങളെല്ലാം പെട്ടെന്ന് ലഭിച്ചു. ഉടമയുടെ ചിത്രവുമായി ഒത്തുനോക്കിയാണ് പ്രതിയെ ഉറപ്പിച്ചത.് മധുരയിലേക്കു തിരിച്ച ഡാന്‍സാഫ് സംഘം സൈബര്‍ സംഘത്തിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കാടുകയറിയ സ്ഥലത്ത് ഒരു സ്ത്രീക്കൊപ്പമാണ് ഇയാളെ അവിടെ കണ്ടെത്തിയത്. ഈ സ്ത്രീയേയും പീഡിപ്പിക്കുകയായിരുന്നു. പോലീസിനെ കണ്ട് ഇയാള്‍ ഓടി. നേരിയ സംഘട്ടനത്തിനൊടുവിലാണ് സംഘം ഇയാളെ കീഴ്‌പ്പെടുത്തിയത്. ഇയാള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ സമാനമായ കേസുകളുണ്ടെന്നാണു സൂചന.
കഴക്കൂട്ടത്തെ സിസിടിവി ക്യാമറകളില്‍ നടത്തിയ പരിശോധനയിലാണു പൊലീസ് തിരിച്ചറിഞ്ഞത്. ലോറിയുടെ വാതിലടയ്ക്കുന്നതിന്റെയും വാഹനം നീങ്ങുന്നതിന്റെയും ശബ്ദം രാത്രി കേട്ടതായി സമീപവാസികളിലൊരാള്‍ പറഞ്ഞതാണ് നിര്‍ണ്ണായകമായത്. പ്രദേശത്തു വന്നുപോയ ലോറികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ്, ബെഞ്ചമിന്‍ നടക്കുന്നതും പിന്നീട് ലോറി ഓടിച്ചു പോകുന്നതും സിസിടിവിയിലൂടെ കണ്ടെത്തി. സിസിടിവി ക്യാമറയില്‍ മുഖം പതിയാതിരിക്കാന്‍ മോഷ്ടിച്ച കുടയുപയോഗിച്ച് മറച്ചാണ് ഇയാള്‍ നടന്നത്. ഇതാണ് സംശയം കൂട്ടിയത്.
പ്രതി ബെഞ്ചമിന്‍ തന്നെയാണെന്ന് ഉറപ്പിച്ച പൊലീസ്,ലോറിയുടെ നമ്പര്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളുടെ വിലാസവും ഫോണ്‍ നമ്പരും സംഘടിപ്പിച്ചു. ലോറി ബെഞ്ചമിന്റെ സ്വന്തമായിരുന്നതിനാല്‍ പ്രതിയുടെ വിവരങ്ങളെല്ലാം ലഭിച്ചു. മധുരയിലേക്കു തിരിച്ച ഡാന്‍സാഫ് സംഘം സൈബര്‍ സംഘത്തിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കാടുകയറിയ സ്ഥലത്ത് ഒരു സ്ത്രീക്കൊപ്പമാണ് ഇയാളെ അവിടെ കണ്ടെത്തിയത്. നേരിയ സംഘട്ടനത്തിനൊടുവിലാണ് സംഘം ഇയാളെ കീഴ്‌പ്പെടുത്തിയത്. ഇയാള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ സമാനമായ കേസുകളുണ്ടെന്നാണു സൂചനയെന്നു പൊലീസ് പറഞ്ഞു.
ടെക്‌നോപാര്‍ക്കിലെ ജീവനക്കാരി അതിക്രമം നേരിട്ട സാഹചര്യത്തില്‍ കഴക്കൂട്ടത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കുമെന്നും പൊലീസ് പട്രോളിങ് വിപുലമാക്കുമെന്നും കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമ്മിഷണര്‍ പി.അനില്‍കുമാര്‍ പറഞ്ഞു.ഹോസ്റ്റലുകളിലും മറ്റു താമസസ്ഥലങ്ങളിലും നിര്‍ബന്ധമായും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും കൂടുതല്‍ വനിതകള്‍ താമസിക്കുന്ന ഹോസ്റ്റലുകളില്‍ സെക്യൂരിറ്റി ജീവനക്കാരെ നിര്‍ത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
താന്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയിരുന്നതായി ബെഞ്ചമിന്‍ പോലീസിനോട് പറഞ്ഞു. കേരളം തനിക്ക് ഇഷ്ടപ്പെട്ടെന്നും ഇനിയും വരാന്‍ പദ്ധതി ഇട്ടിരുന്നതായും പ്രതിയുടെ വെളിപ്പെടുത്തലുണ്ട്. കേരളത്തില്‍ ആദ്യമായാണ് എത്തിയതെന്ന് പ്രതി പറഞ്ഞു. ട്രക്ക് ഡ്രൈവറായ ഇയാള്‍ തമിഴ്‌നാട്ടില്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്. തെരുവില്‍ കഴിയുന്ന സ്ത്രീകളെയാണ് താന്‍ കൂടുതലും പീഡിപ്പിച്ചിട്ടുള്ളതെന്നും ബെഞ്ചമിന്‍ പറയുന്നു.
രാത്രി രണ്ടുമണിയോടെയാണ് കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ കയറി ഐടി ജീവനക്കാരിയായ യുവതിയെ ബെഞ്ചമിന്‍ ഉപദ്രവിച്ചത്. ഹോസ്റ്റലില്‍ സിസിടിവി ഇല്ലായിരുന്നു. ഹോസ്റ്റല്‍ പരിസരത്തെയും റോഡിലേയും സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഹോസ്റ്റലിലെ പീഡനത്തിന് മുന്‍പ് സമീപത്തെ മൂന്ന് വീടുകളില്‍ ഇയാള്‍ മോഷണശ്രമം നടത്തിയിരുന്നു.
സിസിടിവിയില്‍ വരാതിരിക്കാന്‍ സമീപത്തെ ഒരു വീട്ടില്‍നിന്ന് കുടയെടുത്ത് മുഖംമറച്ചായിരുന്നു ഹോസ്റ്റലില്‍ ഇയാള്‍ കയറിയത്. ഒരു വീട്ടില്‍നിന്ന് തൊപ്പിയും മറ്റൊരു വീട്ടില്‍നിന്ന് ഹെഡ്ഫോണും പ്രതി എടുത്തു. തമിഴ്നാട്ടില്‍ ബഞ്ചമിന്റെ പേരില്‍ നിരവധി കേസുകളുണ്ട്. അതിന്റെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.