- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മായയെ ആരവ് പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പ് വഴി; സ്ഥിരമായി കണ്ട് പഴകിയപ്പോള്‍ വഴക്കായി; വഴക്കുമൂത്തപ്പോള്‍ പകയായി മാറി; കൊല്ലാനുള്ള കയര്‍ വാങ്ങിയതും ഓണ്‍ലൈനായി; ബെംഗളൂരുവില്‍ അസമീസ് യുവതിയുടെ കൊലപാതകത്തില്‍ കണ്ണൂര്‍ സ്വദേശി കുടുങ്ങിയത് ഇങ്ങനെ
മായയെ ആരവ് പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പ് വഴി
ബെംഗളൂരു: ഇന്ദിര നഗറില്‍ വ്‌ലോഗറായ അസമീസ് യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പ്രതിയായ ആരവ് ഹനോയിയെ ബെംഗളുരുവിലെ ദേവനഹള്ളിയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകം നടത്തിയ ശേഷം ആരവ്, വാരാണസി വരെ എത്തിയെങ്കിലും പിന്നീട് ഇവിടെ നിന്ന് മടങ്ങി. തിരികെ വരും വഴി ഇയാള്‍ കണ്ണൂരിലെ തന്റെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. പകയെ തുടര്‍ന്നാണ് മായയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായാണ് വിവരം.
ജോലി അന്വേഷിച്ചാണ് കണ്ണൂര്‍ തോട്ടട സ്വദേശിയായ ആരവ് ബെംഗളുരുവില്‍ എത്തിയത്. ഡേറ്റിംഗ് ആപ്പ് വഴിയാണ് മായയെ ആരവ് പരിചയപ്പെട്ടത്. ആറ് മാസം മുന്‍പായിരുന്നു ഇത്. സുഹൃത്തുക്കളായതിന് ശേഷം ഇവര്‍ സ്ഥിരമായി കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ പലപ്പോഴായി വഴക്കുണ്ടായെന്ന് ആരവ് പറഞ്ഞതായി പൊലീസ് പറയുന്നു. ഈ വഴക്കാണ് മായയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. സെപ്‌റ്റോ എന്ന ഓണ്‍ലൈന്‍ ഡെലിവറി ആപ്പ് വഴിയാണ് ആരവ് മായയെ കൊല്ലാന്‍ കയര്‍ വാങ്ങിയത്. പിന്നീട് കത്തി ഉപയോഗിച്ച് നിരവധി തവണ മായയുടെ ശരീരത്തില്‍ ഇയാള്‍ കുത്തി. കോടതിയില്‍ ഹാജരാക്കിയ ശേഷം ആരവിനെ ബെംഗളുരു പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
കൊലപാതകത്തിന് ശേഷം 36 മണിക്കൂര്‍ അതേ മുറിയില്‍ കഴിയുകയും, ശേഷം ഫോണ്‍ ഓഫാക്കി മുങ്ങുകയും ചെയ്ത 21-കാരനായ ആരവ് ഹനോയിയെ മൂന്ന് ദിവസത്തിന് ശേഷമാണ് ബെംഗളുരു പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ബെംഗളുരു മജസ്റ്റിക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ആരവിന്റെ സിസിടിവി ദൃശ്യം കിട്ടിയത്. മജസ്റ്റിക് സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് പോകുന്ന വഴികളിലെ സിസിടിവികളിലൊന്നിലും ആരവിനെ കണ്ടെത്താനുമായിരുന്നില്ല. അതിനാല്‍ ട്രെയിന്‍ കയറി ആരവ് രക്ഷപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് നേരത്തേ കണക്ക് കൂട്ടിയിരുന്നു.
കണ്ണൂര്‍ തോട്ടടയിലേക്ക് ആരവ് വരില്ലെന്നുറപ്പായിരുന്നെങ്കിലും മുത്തച്ഛനുമായി ബന്ധപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. അതേ രീതിയില്‍ത്തന്നെ ആദ്യം മുത്തച്ഛനെയും പിന്നീട് പൊലീസിനെയും ബന്ധപ്പെട്ട് ആരവ് കീഴടങ്ങാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. എവിടെയാണുള്ളത് എന്ന ലൊക്കേഷനടക്കം ആരവ് തന്നെ പൊലീസിനോട് പറഞ്ഞു. ഇതനുസരിച്ച് പ്രാദേശിക പൊലീസിന്റെ സഹായത്തോടെയാണ് ആരവിനെ ബെംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്തത്. എവിടെ നിന്ന്, എങ്ങനെ, എപ്പോഴാണ് ആരവിനെ പിടികൂടിയതെന്നതടക്കമുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാനാകില്ലെന്നാണ് ബെംഗളുരു ഈസ്റ്റ് ഡിസിപി ഡി.ദേവരാജ് വ്യക്തമാക്കിയത്.