- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ തളാപ്പിൽ കാസർകോട് സ്വദേശികളായ ബൈക്ക് യാത്രക്കാരായ യുവാക്കൾ മത്സ്യലോറി ഇടിച്ചു മരിച്ച സംഭവത്തിൽ ദുരൂഹത; സംഘത്തിലുണ്ടായിരുന്ന മറ്റുരണ്ടു പേർക്കായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി; യുവാക്കൾ അർധരാത്രിയിൽ മടങ്ങിയത് തലശേരിയിൽ നിന്നു; എംഡിഎംഎയുടെ ഉറവിടവും അന്വേഷിക്കുന്നു
കണ്ണൂർ: കണ്ണൂർ- കാസർകോട് ദേശീയ പാതയിലെ തളാപ്പ് എ.കെ.ജി ആശുപത്രിക്കു സമീപം ബൈക്കപകടത്തിൽ മരിച്ചയുവാക്കളെ ചുറ്റിപ്പറ്റി ദുരൂഹത തുടരുന്നു. മരിച്ച യുവാക്കളിലൊരാളുടെ മൃതദേഹത്തിന്റെ നീല പാന്റസിന്റെ പോക്കറ്റിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതോടെയാണ് മയക്കുമരുന്ന് വിൽപനക്കാരുമായി ഇവർക്ക് ബന്ധമുണ്ടോയെന്നുള്ള സംശയം ഉയർന്നത്. കാസർകോഡ് ചൗക്കി ബദർ നഗറിലെ മുഹമ്മദ് ലത്തീഫിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 8.9 ഗ്രാം എംഡിഎംഎ യാണ് പോക്കറ്റിലുണ്ടായിരുന്നത്.
ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് മംഗ്ളൂരിൽ നിന്നും ആയിക്കരയിലേക്ക് വരികയായിരുന്ന മത്സ്യലോറിയും കണ്ണൂരിൽ നിന്നും കാസർകോട്ടെക്ക് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിച്ചു അപകടമുണ്ടായത്.അപകടത്തിൽ മുഹമ്മദ് ലത്തീഫ്,സുഹൃത്തായ മനാഫ് എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച്ച രാവിലെ പത്തരയോട കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തിവരുന്നതിനിടെയാണ്മയക്കുമരുന്ന്കണ്ടെത്തിയത്.
ഇതോടെ പോസ്റ്റുമോർട്ടം നടപടികൾ പൊലിസ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലിസ് സർജന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടപടികൾ നടത്തുക. മരിച്ച യുവാക്കൾമയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യവും പോസ്റ്റുമോർട്ടംനടത്തുമ്പോൾ പരിശോധിക്കും.
ഇവർക്കു മുൻപിലായി മറ്റൊരു ബൈക്കിൽ രണ്ടുയുവാക്കളും സഞ്ചരിച്ചിരുന്നതായി പൊലിസിന് വിവരംലഭിച്ചിട്ടുണ്ട്. അപകടം നടന്നുവെന്നറിഞ്ഞപ്പോൾ ഇവർ തിരികെ എ.കെ.ജി ആശുപത്രിയിലേക്ക് വന്നിരുന്നു. ഇവിടെയുണ്ടായിരുന്ന പൊലീസുകാരുമായി സംസാരിക്കുകയും പൊലിസ് കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തി മൊഴിനൽകാൻപറയുകയുംചെയ്തിരുന്നു. ഇതിനിടെ ഇവർ മുങ്ങുകയാണെന്നാണ് പൊലിസ് പറയുന്നത്. ഇതു സംശയത്തിനിടയാക്കിയിട്ടുണ്ട്.
ഇവർ എന്തിനാണ്തലശേരി ഭാഗത്തേക്ക് വന്നതെന്ന കാര്യവുംകണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വിൽപനയുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്ന് കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു. മരണമടഞ്ഞ യുവാക്കളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചുവരികയാണ്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഒരുമണിക്കൂറോളം ഗതാഗതം മുടങ്ങിയിരുന്നു.
കണ്ണൂർ ടൗൺ പൊലിസെത്തി വാഹനങ്ങൾ അപകടസ്ഥലത്തുനിന്നും മാറ്റിയത്. മത്സ്യലോറി സൂറത്ത് കൽസ്വദേശിയായഇസാഹുദ്ദീനെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. എന്നാൽ മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിൽമറ്റൊരുകേസ് കൂടിയെടുത്തിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. മരണമടഞ്ഞ യുവാക്കൾക്കൊപ്പമുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മറ്റു രണ്ടുയുവാക്കളെ കണ്ടെത്തുന്നതിനായി തളാപ്പിലെ സി.സി.ടി.വി ക്യാമറാദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചുവരികയാണ് ഇവരെ കണ്ടെത്തുന്നതോടെ കേസിന്റെ ചുരളഴിയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.