- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്കിലേക്ക് കയറിപ്പോയ മകനെ നോക്കാൻ പോയത് വെളിയിൽ താക്കോലുമിട്ട് സ്‌കൂട്ടർ പാർക്ക് ചെയ്ത ശേഷം; മടങ്ങി വന്നപ്പോൾ സ്‌കൂട്ടർ കാണാനില്ല; സ്‌കൂട്ടറിന്റെ ബോക്സിൽ സൂക്ഷിച്ചിരുന്നത് മറ്റൊരു ബാങ്കിൽ അടയ്ക്കാനുണ്ടായിരുന്ന 1.70 ലക്ഷം രൂപ; പൊടിയാടിയിൽ പട്ടാപ്പകൽ നടന്ന മോഷണം ഇങ്ങനെ
തിരുവല്ല: ബാങ്കിന് മുന്നിൽ താക്കോലുമിട്ട് വച്ചിരുന്ന സ്‌കൂട്ടറുമായി മോഷ്ടാവ് കടന്നു. സ്‌കൂട്ടറിന്റെ ബോക്സിൽ സൂക്ഷിച്ചിരുന്നത് 1.70 ലക്ഷം രൂപ. പൊടിയാടി ചിറപ്പറമ്പിൽ തോമസ് ഏബ്രഹാ(ഷാജി)മിന്റെ സ്‌കൂട്ടറും പണവുമാണ് നഷ്ടമായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20 ന് പൊടിയാടി ജങ്ഷനിലെ കാനറാ ബാങ്കിന് മുന്നിലാണ് മോഷണം നടന്നത്.
സഹകരണ ബാങ്കിലുള്ള വായ്പ തിരിച്ചടയ്ക്കുന്നതിന് വേണ്ടി പണയം വച്ചും സഹോദരനിൽ നിന്ന് കടം വാങ്ങിയുമാണ് 1.70 ലക്ഷം രൂപയുമായി ഷാജി സ്‌കൂട്ടറിൽ വന്നത്. കാനറാ ബാങ്കിലേക്ക് കയറിപ്പോയ മകനെ തെരക്കി ഷാജിയും അകത്തേക്ക് ചെന്നു. ഒരു മിനുട്ടിനുള്ളിൽ മടങ്ങി വരാമെന്ന് കരുതി സ്‌കൂട്ടറിൽ തന്നെ ഹെൽമറ്റും താക്കോലുമിട്ടിരുന്നു. മകനെയും വിളിച്ച് പുറത്തേക്കിറങ്ങി വന്നപ്പോഴാണ് ഷാജി സ്‌കൂട്ടർ മോഷണം പോയ വിവരം അറിഞ്ഞത്.
പുളിക്കീഴ് പൊലീസിൽ പരാതി നൽകി. പൊലീസ് സംഘം ഉടൻ തന്നെ സ്ഥലത്തു വന്ന് അന്വേഷണം തുടങ്ങി. സമീപത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം തുടങ്ങി.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്