കണ്ണൂർ: അങ്കമാലിയിൽ നിന്നും മോഷ്ടിച്ച ബുള്ളറ്റ് ബൈക്കിൽ മയക്കുമരുന്നു വിൽപ്പന നടത്തവേ തളിപറമ്പിൽ പിടിയിലായി യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശൂർ സ്വദേശിയായ യുവാവിനെ യാണ്എം.ഡി.എം.എ യുമായി അറസ്റ്റു ചെയ്ത് തൃശൂർ തളിക്കുളത്തെ കച്ചേരിപ്പടി കാലാ നിവാസിൽ കെ.പി പ്രണവ് ദീപിനെ (30) യാണ് തളിപറമ്പ് എസ്‌ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

കെ.എൻ 08 ബി.വി -0400 ബൈക്കിൽ സൂക്ഷിച്ച നിലയിൽ 4.6 ഗ്രാം എം.ഡി.എം എ യാണ് പൊലിസ് പിടിച്ചെടുത്തത് ഞായറാഴ്ച രാവിലെ മന്നയിലെ റാസ്‌കൂളിങ് എന്ന സ്റ്റിക്കർ കട്ടിങ് സ്ഥാപനത്തിലെത്തിയ പ്രണവ് ദീപും സുഹൃത്തും ബൈക്കിന്റെ പെട്രോൾ ടാങ്കിന്റെ നിറം മാറ്റാൻ സ്റ്റിക്കർ ഒട്ടിച്ചു തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ കാരണമാണ് സ്റ്റിക്കറൊട്ടിച്ചു നിറം മാറ്റുന്നതെന്നാണ് കടയുടമ ഉബൈദിനോട് പറഞ്ഞത്. ഇതിൽ സംശയം തോന്നി ഉബൈദ് പൊലിസിന് രഹസ്യ വിവരം നൽകുകയായിരുന്നു. പണി നീട്ടി കൊണ്ടുപോയി സംശയം തോന്നാത്ത വിധത്തിൽ ബുള്ളറ്റുമായി എത്തിയവരെ പിടിച്ചു നിർത്തണമെന്നായിരുന്നു പൊലീസിന്റെ നിർദ്ദേശം.

ഇതിനിടെ യിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ നാലു ലക്ഷം രൂപ വില വരുന്ന ഈ ബൈക്ക് കളവുപോയതായി 29ന് അങ്കമാലി സ്റ്റേഷൻ പൊലിസിൽ നൽകിയിട്ടുണ്ടെന്ന് വ്യക്തമായി. ഇന്നലെ വൈകുന്നേരം ബൈക്ക് കൊണ്ടുപോകാനെത്തിയപ്പോഴാണ് പൊലീസ് പ്രണവ് ദീപിനെ പിടികൂടിയത്. ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു തളിപ്പറമ്പിൽ. രാജരാജേശ്വര ക്ഷേത്രത്തിൽ ക്ഷേത്ര ദർശനത്തിനെത്തിയതാണെന്നാണ് ഇയാൾ പൊലിസിനോട് ചോദ്യം ചെയ്യലിനിടെയിൽ പറഞ്ഞത്.

തുടർന്ന് പ്രണവ് താമസിക്കുന്ന ലോഡ്ജ് മുറിയിൽ പരിശോധന നടത്തിയപ്പോഴാണ് എംഡി എം എ പിടികൂടിയത്. ഇയാളെ പിന്നീട് ചോദ്യം ചെയ്തുവെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.. പുതുവത്സര ദിനത്തിൽ വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്യാൻ എത്തിയ സംഘത്തിലെ കണ്ണിയാണ് പ്രണവ് ദീപെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം തുടർന്ന്ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.