- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തല അജിത്തിന്റെ ബില്ലയിൽ നിന്നുയർന്ന ആവേശം; വെള്ളിത്തിരയിലെ നായകനേ പൊലെ മയക്കുമരുന്നുകടത്തും ചേയിസിംഗും നടത്തുന്നത് സിനിമാ സ്റ്റൈലിൽ; തലസ്ഥാനത്ത് പിടിയിലായ 'ബില്ലാ ബോയിസ്' പൊലീസിനെ വെള്ളം കുടിപ്പിക്കുന്ന വിരുതന്മാർ; കൂടുതൽ കണ്ണികളെ തപ്പി പൊലീസും
തിരുവനന്തപുരം:ഇത് തലയുടെ വിളയാട്ടമല്ല. തലയെ ആരാധിക്കുന്ന ബില്ലാ ബോയിസിന്റെ അഴിഞ്ഞാട്ടം.തമിഴ് സൂപ്പർതാരം അജിത്തിന്റെ മെഗാഹിറ്റ് ചിത്രമാണ് ബില്ല. അധോലാകരാജാവായ ബില്ലയുടെ കള്ളകടത്തും തട്ടിപ്പുകളുമാണ് സിനിമയുടെ ഇതിവൃത്തം. മയക്കുമരുന്നു കച്ചവടവും ആളുമാറാട്ടവും ഒക്കെയായി ബില്ലയുടെ തകർപ്പൻ പ്രകടനത്തിന് വലിയ ഫാൻബെയിസാണ് ഉള്ളത്.
ബില്ലയുടെ പേരിൽ മയക്കുമരുന്ന് കടത്തും കച്ചവടവുമായി തലസ്ഥാനനഗരിയിൽ പൊലീസിനെ വെള്ളം കുടിച്ചിച്ച മയക്കുമരുന്ന് കച്ചവടക്കാരായ എട്ട് ചെറുപ്പക്കാരെ കഴിഞ്ഞ ദിവസം വലിയതുറ പൊലീസും വഞ്ചിയൂർ പൊലീസും പിടികൂടിയിരുന്നു.
വലിയതുറയും എയർപോർട്ട് പരിസരവും കേന്ദ്രീകരിച്ച് മയക്കു മരുന്നുമായി പിടിയിലായവരേ ബില്ലാ ബോയിസ് എന്നാണ് അറിയപ്പെടുന്നത്. തിരുവനന്തപുരം എയർപോർട്ട് പരിസരത്തും വലിയതുറയിലും മയക്കുമരുന്ന് വിൽപ്പനയുടെ ആശാന്മാരായ ഇവരെ മാസങ്ങളായുള്ള നിരീക്ഷണത്തിനോടുവിലാണ് പൊലീസ് വലയിലാക്കിയത്.
അന്യംസംസ്ഥാനങ്ങളിൽ നിന്നും എം.ഡി.എം.എയും ആപ്യൂളുമടക്കമുള്ള മയക്കുമരുന്നുകൾ എത്തിച്ച് തിരുവനന്തപുരം സിറ്റിയിലാകെ വിതരണം ചെയ്യുന്ന സംഘമാണ് ഇത്. തലസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി പടർന്നു കിടക്കുന്ന ഇവരെ വലയിലാക്കുക എന്നത് പൊലീസിന് ശ്രമകരമായ കാര്യമായിരുന്നു. എയർപോർട്ടിന് സമീപം ജോലി ഇല്ലാതെ കറങ്ങി നടക്കുന്ന ഈ സംഘത്തിൽ നിരവധി ചെറുപ്പക്കാരുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ബില്ലാ ബോയിസിനെ പൊലീസ് കുരുക്കിയത്.വലിയതുറ സ്വദേശി ഷാനു(24), സുലൈമാൻ സ്ട്രീറ്റിൽ ഷിഹാസ്(21), പുതുവൽ പുത്തൻവീട്ടിൽ അച്ചു(23), എയർപോർട്ട് റോഡിന് സമീപം ഷമി മൻസിലിൽ സെയ്ദലി(20), സുലൈമാൻ സ്ട്രീറ്റിൽ അൽ അമീൻ(22), വലിയതുറ സ്വദേശി അൻസൽ റഹ്മാൻ(21) എന്നിവരെയാണ് വലിയതുറ പൊലീസ് പിടികൂടിയത്.
ഇവരിൽനിന്ന് 3.76 ഗ്രാം എം.ഡി.എം.എ.യും വിതരണത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രിക് ത്രാസും കണ്ടെടുത്തു.നഗരത്തിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽക്കുന്നതിനായി പ്രതികൾ വലിയതുറയിലെ വീട്ടിൽ ഒരുമിച്ചു ചേർന്നപ്പോഴാണ് പൊലീസ് ഇവരെ വളഞ്ഞ് പിടിച്ചത്.
പിടിയിലായ ഷാനു ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി ലഹരി മരുന്ന് കടത്തിയ കേസിലും വലിയതുറ സ്റ്റേഷനിൽ വധശ്രമക്കേസിലും പ്രതിയാണ്. മറ്റൊരു പ്രതിയായ അൽ അമീൻ നിരവധി അടിപിടി കേസുകളിലെ പ്രതിയാണ്.ആര്യങ്കാവ് ചെക്പോസ്റ്റ് വഴിയാണ് ഇവർ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നത്.
വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ബെൻസൺ ബെന്നി, ടിനോ പെരേരേ എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് പിടികൂടിയത്.ഇവരിൽ നിന്നും 84 ഗ്രാം എം.ഡി.എം.എ.യാണ് പിടിച്ചെടുത്തത്.ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.പൃഥ്വിരാജിന്റെ നേതൃത്വത്തിൽ വലിയതുറ എസ്.എച്ച്.ഒ. ടി.സതികുമാർ, എസ്‌ഐ.മാരായ അഭിലാഷ് മോഹൻ, സാബു, ഉമേഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.