- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ രാത്രിയിലെ ഫോണ്‍ സംഭാഷണം പിടിച്ചില്ല; ആ സംശയ രോഗി ബിന്‍സിയെ തീര്‍ത്തത് മരം വെട്ടുന്ന കത്തിയ്ക്ക് കഴുത്തു മറച്ച്; പുതപ്പിച്ച് കിടത്തി മക്കളെ സ്‌കൂളില്‍ എത്തിച്ച അച്ഛന്; പഞ്ചസാര കടം വാങ്ങിക്കാന്‍ വന്ന കുട്ടി അതുകണ്ട് ആദ്യം ഞെട്ടി; കല്ലിയൂരിന് ഞെട്ടല്‍ മാറുന്നില്ല
തിരുവനന്തപുരം: പഞ്ചസാര കടം വാങ്ങാനായി എത്തിയ കുട്ടിയാണ് ആദ്യം അതുകൊണ്ട് ഞെട്ടിയത്. ബിന്‍സി വെട്ടേറ്റു മരിച്ച സംഭവം പുറത്തറിയുന്നത് രാവിലെ 9 മണിയോടെ വീട്ടിലെത്തിയ കുട്ടിയാണ്. ആദ്യം പുറത്തുനിന്ന് വിളിച്ചെങ്കിലും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അകത്തുകയറി ലൈറ്റിട്ട് നോക്കുമ്പോള്‍ ബിന്‍സി ബെഡ് ഷീറ്റ് പുതച്ചു കിടക്കുന്നതാണ് കണ്ടത്.
വിളിച്ചിട്ട് ഉണരാത്തതിനാല്‍ ബെഡ് ഷീറ്റ് മാറ്റി നോക്കിയപ്പോഴാണ് കഴുത്തിലും തറയിലും രക്തക്കറ കണ്ടത്. ഭര്‍ത്താവാണ് ബിന്‍സിയെ കൊന്നത്. വെള്ളനാട് വെളിയന്നൂര്‍ സ്വദേശിയാണ് ബിന്‍സി. നാലു വര്‍ഷം മുന്‍പാണ് ഇവര്‍ ഇവിടെ താമസം ആരംഭിച്ചത്. അതിനു മുന്‍പ് പുന്നമൂട്ടിലെ സുനിലിന്റെ വീട്ടിലായിരുന്നു താമസം. കല്ലിയൂര്‍ പുന്നമൂട് കുരുവിക്കാട് ലെയ്‌നില്‍ കുന്നത്തുവിള വീട്ടില്‍ ബിന്‍സിയെ കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് സുനില്‍ വെട്ടിക്കൊലപ്പെടുത്തിയത്.
ഹരിതകര്‍മസേന ജീവനക്കാരിയാണ് ബിന്‍സി. കൂലിപ്പണിക്കാരനാണ് ഭര്‍ത്താവ് സുനില്‍. ബിന്‍സിയെ ഭര്‍ത്താവിന് എപ്പോഴും സംശയമായിരുന്നുവെന്നും വീട്ടില്‍ എന്നും വഴക്ക് നടക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. കുട്ടികളെയും ക്രൂരമായി മര്‍ദിക്കുമായിരുന്നു. ബുധനാഴ്ച രാത്രി 8 മണിക്കും ഇരുവരും സ്‌കൂട്ടറില്‍ ഒരു ബന്ധുവിന്റെ വീട്ടിലെത്തിയിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മക്കളെ ബിന്‍സിയുടെ ബന്ധുക്കളോടൊപ്പം വിടും. മരംവെട്ടുന്ന കത്തികൊണ്ട് കഴുത്തിനാണു വെട്ടേറ്റത്. ഇവര്‍ക്ക് വിദ്യാര്‍ഥികളായ രണ്ടു മക്കളുണ്ട്. ഇവര്‍ വീട്ടിലുള്ളപ്പോഴായിരുന്നു കൊലപാതകം. രാവിലെ ഉണര്‍ന്ന മക്കളോട് അമ്മയ്ക്കു പനിയാണെന്നും വിളിക്കേണ്ടെന്നും പറഞ്ഞശേഷം കടയില്‍നിന്നു ഭക്ഷണം വാങ്ങി നല്‍കി സുനില്‍ സ്‌കൂളിലെത്തിച്ചു.
സാധാരണ ബിന്‍സിയാണ് മക്കളെ സ്‌കൂളിലെത്തിക്കുന്നത്. അധ്യാപകരോടും ഭാര്യയ്ക്കു സുഖമില്ലെന്നു സുനില്‍ പറഞ്ഞു. അതിനുശേഷം ആളില്ലാത്ത അടുത്ത വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. നാട്ടുകാര്‍ എത്തി ഇയാളെയും കൂട്ടിയാണ് ബിന്‍സിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. സംശയംതോന്നിയ പൊലീസ് ആശുപത്രിയില്‍ വച്ച് ചോദ്യംചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. രാത്രി ബിന്‍സി ഫോണില്‍ സംസാരിച്ചിരുകൊണ്ടിരുന്നതാണ് പ്രകോപനത്തിനു കാരണമായതെന്നു സുനില്‍ പോലീസിനോട് പറഞ്ഞു. സുനില്‍ ലഹരി ഉപയോഗിക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. സംശയത്തിന്റെ പേരില്‍ ബിന്‍സിയുമായി വഴക്കിടുന്നത് പതിവാണ്. കുട്ടികളെയും ക്രൂരമായി ഇയാള്‍ ഉപദ്രവിക്കാറുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു. പുലര്‍ച്ചെയാണു കൊലപാതകം നടന്നതെന്നു കരുതുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള രണ്ടു മുറിവാണ് മരണത്തില്‍ കലാശിച്ചത്.
അമ്മ ബിന്‍സി മരിച്ചതറിയാതെ സ്‌കൂളിലെത്തുകയായിരുന്നു നാലാം ക്ലാസ് വിദ്യാര്‍ഥിയായ സനോജും രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ സിദ്ധാര്‍ഥും. അതിരാവിലെ തഭക്ഷണം വാങ്ങി കൊടുത്ത് കുട്ടികളെ സ്‌കൂളിലാക്കി യതു സുനിലാണ്. അമ്മയ്ക്ക് സുഖമില്ലായെന്നാണ് കുട്ടികളോടു സുനില്‍ പറഞ്ഞത്. എന്നും ബിന്‍സിയാണു കുട്ടികളെ സ്‌കൂട്ടറില്‍ സ്‌കൂളില്‍ കൊണ്ടാക്കിയിരുന്നത്. കഴിഞ്ഞ ദിവസ വും ഇവര്‍ സ്‌കൂട്ടറില്‍ പോകുന്നതു നാട്ടുകാര്‍ കണ്ടിരുന്നു. രാത്രിയിലുണ്ടായ പ്രശ്നങ്ങളാകാം കൊലപാതകത്തിനിടയാക്കിയതെന്നാണു പോലീസിന്റെ നിഗമനം.
കുട്ടികളെ ബിന്‍സിയുടെ ബന്ധുക്കളോടൊപ്പം വിടാനാണ് പോലീസിന്റെ തീരുമാനം. ബിന്‍സിയെ ആംബുലന്‍സില്‍ ആദ്യം കൊണ്ടുപോയത് ശാന്തിവിള താലൂക്ക് ആശുപത്രിയിലാണ്. നാലുവര്‍ഷം മുമ്പ് കുരുവിക്കാട്ടില്‍ വസ്തുവാങ്ങിയാണ് സുനില്‍ വീടുവച്ചത്. ഇതിന് സമീപത്താണ് സുനിലിന്റെ കുടുംബ വീട്.