- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാരന് ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ ആസൂത്രണം; മക്കളെ സഹോദരിയുടെ വീട്ടിലാക്കിയതും ഗൂഢാലോചനയുടെ ഭാഗം; മൺവെട്ടിയും പാരയും വാങ്ങി വച്ചതും കൊന്ന് കുഴിച്ചു മൂടാൻ; ബൈക്ക് തോട്ടിൽ ഉപേക്ഷിച്ചത് തുമ്പായി; കൂട്ടുകാരനെ കോൺക്രീറ്റിട്ട് മറച്ചത് സംശയ രോഗത്താൽ; ബിബിനും ബിനോയും ഒളിവിൽ തന്നെ; ബിന്ദുമോന്റെ കൊലയിലും 'അവിഹിതം' ചർച്ചകളിൽ
ചങ്ങനാശേരി: ആലപ്പുഴ സ്വദേശി ബിന്ദുമോന്റെ കൊലപാതകത്തിന് പിന്നിൽ മുൻകൂട്ടിയുള്ള ഗൂഢാലോചനയും ആസൂത്രണവും. കൊലക്കേസിലെ കൂട്ടുപ്രതികൾ കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു കടന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിച്ചു. സാമ്പത്തിക തർക്കങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ആലപ്പുഴ ആര്യാട് കിഴക്കേതയ്യിൽ ബിന്ദുകുമാറിനെ (45) കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി മുത്തുകുമാറാണ്.
ബിന്ദുകുമാറുമായുള്ള കുടുംബ, സാമ്പത്തിക പ്രശ്നങ്ങളിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. മുത്തുകുമാറും സംഘവും ദിവസങ്ങൾക്ക് മുമ്പുമുതൽ ബിന്ദുകുമാറിനെ കൊല്ലാനുള്ള ഒരുക്കം നടത്തി. മുത്തുകുമാർ മക്കളെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. സമീപത്തെ വീടുകളിൽനിന്ന് മൺവെട്ടി, പാര തുടങ്ങിയവ വാങ്ങിവെച്ചു. ഇതിനുശേഷമാണ് ബിന്ദുകുമാറിനെ വിളിച്ചുവരുത്തി കൊന്നത്. സെപ്റ്റംബർ 26-നായിരുന്നു സംഭവം. കൊന്ന് കുഴിച്ചു മൂടാനും നേരത്തെ തീരുമാനിച്ചിരുന്നു.
ബിന്ദുകുമാറിനെ മുത്തുകുമാറും പുതുപ്പള്ളി സ്വദേശികളായ ബിബിൻ, ബിനോയ് എന്നിവരും ചേർന്ന് പൂവത്തെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി. ഇവർ ഒന്നിച്ച് ഭക്ഷണം പാകം ചെയ്തു. ഭക്ഷണവും മദ്യവും കഴിക്കുന്നതിനിടെ സാമ്പത്തികപ്രശ്‌നങ്ങളെക്കുറിച്ച് ഇവർ ബിന്ദുകുമാറിനോട് ചോദിച്ചു. തുടർന്നുണ്ടായ വാക്കുതർക്കം മർദ്ദനത്തിലും കൊലപാതകത്തിലും കലാശിച്ചു. തുടർന്ന് വീടിന്റെ അടുക്കളയോട് ചേർന്ന ഷെഡിൽ കുഴിയെടുത്ത് മൃതദേഹം മറവുചെയ്തു. പിന്നീട് കോൺക്രീറ്റും.
കൊലയ്ക്ക് ശേഷം മൂവരും തമിഴ്‌നാട്ടിലേക്ക് പോയി. ഏതാനും ദിവസം കഴിഞ്ഞ് പ്രതികളിൽ ഒരാൾ തിരിച്ചുവന്ന് മുത്തുകുമാറിന്റെ വീട്ടുമുറ്റത്തിരുന്ന ബിന്ദുകുമാറിന്റെ ബൈക്ക് അവിടെനിന്ന് കൊണ്ടുപോയി വാകത്താനത്ത് തോട്ടിലിട്ടു. ഈ ബൈക്ക് കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. അതുകൊണ്ടാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്. തമിഴ്‌നാട്ടിൽ നിന്ന് 28-ന് മുത്തുകുമാർ മടങ്ങിയെത്തി മൃതദേഹം കുഴിച്ചിട്ടതിന് മുകളിൽ സിമന്റുമിട്ടു.
കലവൂർ ഐ.ടി.സി. കോളനിയിൽനിന്നാണ് മുത്തുകുമാർ ആലപ്പുഴ നോർത്ത് പൊലീസിന്റെ പിടിയിലായത്. കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുന്നു. ഇവർ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് ലഭിച്ചവിവരം. പ്രതികൾ ഇരുവരും 2 സ്ഥലത്തേക്കാണു മുങ്ങിയിരിക്കുന്നതെന്നാണു പൊലീസിനു ലഭിച്ച വിവരം. പ്രത്യേക അന്വേഷണ സംഘം ഇന്നലെ ബെംഗളൂരുവിലേക്കും വാറങ്കലിലേക്കും തിരിച്ചു. കേസിൽ അറസ്റ്റിലായ മുത്തുകുമാറിനെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട ബിന്ദുമോന് തന്റെ ഭാര്യയുമായി അടുപ്പമുണ്ടെന്നു മുത്തുകുമാറിനു സംശയമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതാണ് പ്രതികാരമായത്.
ചങ്ങനാശേരി പൂവത്ത് എസി കോളനിയിൽ മുത്തുകുമാർ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലാണു കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ബിന്ദുമോന്റെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ സാധിക്കാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഈ ഫോണിലെ കോൾ വിവരങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
മൃതദേഹത്തിന് 5 ദിവസത്തെ പഴക്കം ഉണ്ടായിരുന്നതിനാൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മുഖം ഉൾപ്പെടെ മൂടി പൊതിഞ്ഞായിരുന്നു കൊണ്ടുവന്നത്. ഇന്നലെ വൈകിട്ട് 3ന് വീട്ടിൽ എത്തിച്ച ശേഷം 15 മിനിറ്റിനകം ചടങ്ങുകൾ പൂർത്തിയായി. പണിതീരാത്ത വീടിന്റെ മുറ്റത്ത് ഒരുക്കിയ ചിതയ്ക്ക് ജ്യേഷ്ഠൻ ഷൺമുഖന്റെ മകൻ ഷാരൂ തീകൊളുത്തി. ബിജെപി ആര്യാട് കിഴക്ക് മണ്ഡലം കമ്മിറ്റി അംഗമായിരുന്നു ബിന്ദുമോൻ.
മുത്തുകുമാർ പിടിയിലായത് കലവൂർ ഐടിസി കോളനിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ്. തമിഴ്‌നാട്ടിൽ നിന്ന് തിരികെയെത്തിയ മുത്തുകുമാർ ഐടിസി കോളനിയിലാണ് ഒളിവിൽ കഴിഞ്ഞത്. ഒളിവിൽ കഴിയുന്ന സ്ഥലം മനസ്സിലാക്കിയ പൊലീസ് ശനി രാത്രി തന്നെ ഇവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പൂവത്ത് താമസം തുടങ്ങുന്നതിന് 15 വർഷം മുൻപ് മുത്തുകുമാർ കലവൂർ, കോമളപുരം എന്നിവിടങ്ങളിൽ വാടകയ്ക്കു താമസിച്ചിട്ടുണ്ട്. ആ സമയത്താണ് ബിന്ദുമോനുമായി അടുപ്പത്തിലായത്.
മറുനാടന് മലയാളി ബ്യൂറോ