- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം പ്രവർത്തകന് എതിരെയുള്ള വധശ്രമക്കേസിൽ മുഴകുന്ന് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബിജെപി പ്രവർത്തകനായ പ്രതി പിടിയിൽ; അനിൽ തൂണേരിയെ പിടികൂടിയത് കക്കട്ടിൽ നിന്നും; മുഴക്കുന്ന് പൊലീസും ബിജെപി പ്രവർത്തകരും ഒത്തുകളിച്ചു പ്രതിയെ വിട്ടയച്ചെന്ന ആരോപണത്തിനിടെ അറസ്റ്റ്
കണ്ണൂർ: മുഴക്കുന്ന് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതി അറസ്റ്റിൽ കാക്കയങ്ങാട് പാലപ്പള്ളി സ്വദേശി അനിൽ തുണേരിയാണ് (35) പിടിയിലായത്. കോഴിക്കോട് കക്കട്ടിൽ നിന്നാണ് പ്രതി പിടിയിലായത്. ആർ.എസ്.എസ് പ്രവർത്തകനായ പ്രതി രക്ഷപ്പെട്ടതിന് പിന്നാലെ സ്ഥലം എസ് ഐയെ കണ്ണൂർ മുറൽ കമ്മീഷണർ സ്ഥലം മാറ്റിയിരുന്നു. ആലക്കോട് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു സ്ഥലം മാറ്റം.
അനിൽ തൂണേരി രക്ഷപ്പെട്ടത് ബിജെപിയുടെയും പൊലീസിന്റെയും ഒത്തുകളിയാണെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ മുഴക്കുന്ന് പൊലിസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. വധശ്രമക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷൻ വളപ്പിൽ നിന്നും ഓടി രക്ഷപ്പെട്ടത് ഏറെ രാഷ്ട്രീയ വിവാദമായിരുന്നു. മുഴക്കുന്ന് സ്റ്റേഷനിൽ മുറ്റത്ത് ജീപ്പിൽ കൊണ്ടുവന്ന് ഇറക്കുന്നതിനിടെയാണ് പ്രതി കുതറി മാറി രക്ഷപ്പെട്ടത്. കഴിഞ്ഞ വിഷുവിന സി പി എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ബിജെപി പ്രവർത്തകൻ അനിൽ തൂണേരിയാണ് രക്ഷപ്പെട്ടത്.
തിങ്കളാഴ്‌ച്ച രാത്രി എട്ടോടെയാണ് അനിൽ തൂണേരിയെ മുഴക്കുന്ന് പൊലീസ് സറ്റേഷൻ സബ് ഇൻസ്‌പെകടർ ഷിബു എഫ് പോളിന്റെ നേത്യത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ പ്രതി സ്റ്റേഷൻ വളപ്പിലെത്തിയപ്പോൾ ഇയാൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചു സിപിഎം പ്രവർത്തകർ പൊലീസ് സ്റ്റേഷൻ വളഞ്ഞ് കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.
മുഴക്കുന്ന് പൊലീസും ബിജെപി പ്രവർത്തകരും ഒത്തുകളിച്ച് പ്രതിയെ വിട്ടയക്കുകയാണ് ചെയ്തതെന്നാണ് സിപിഎമ്മിന്റെ വിമർശനം. എന്നാൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനിടെ പ്രതി കുതറി ഓടി രക്ഷപ്പെടുകയായിരുന്നെന്ന് മുഴക്കുന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
ഇതിനിടെയാണ് ആരോപണ വിധേയനായ ഷിബു എഫ് പോളി നെ ആലക്കോട്ടെക്ക് സ്ഥലം മാറ്റിയിരുന്നു. പകരം ആലക്കോട് എസ്‌ഐ വിനേഷിനെ മുഴക്കുന്ന് പൊലീസ് സ്റ്റേഷനിൽ നിയമിച്ചത്. സി.പിഎം സൈബർ പോരാളി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തതിനെ തുടർന്ന് ഒരു വിഭാഗം സിപിഎം പ്രവർത്തകർ പൊലിസിനെതിരെ കടുത്ത പ്രതിഷേധത്തിലായിരുന്നു. കാപ്പ കേസിൽ അറസ്റ്റു ചെയ്ത ആകാശ് തില്ലങ്കേരി ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ തടവ് അനുഭവിക്കുകയാണ്.