- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ബ്ലാക്ക്മെയില്‍; യുവാവിനെ വിളിച്ചുവരുത്തി കഴുത്ത് ഞെരിട്ട് കൊലപ്പെടുത്തി; ശേഷം മൃതദേഹം ഡ്രമ്മിലിട്ട് കത്തിച്ചു; അപകടമരണമാക്കാന്‍ വാഹനം നദിക്കരയില്‍ ഉപേക്ഷിച്ചു; പ്രതി പിടിയില്‍
ആഗ്ര: 18 മാസം മുമ്പ് നടന്ന യുവാവിന്റെ കൊലപാതക രഹസ്യം പൊലീസ് പുറത്തുകൊണ്ടുവന്നു. ഗ്വാളിയര്‍ റോഡിലെ കബൂല്‍പൂര്‍ സ്വദേശിയായ ദേവിറാമാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായത്. രാകേഷ് സിങ് എന്ന യുവാവിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
ദേവിറാമിന്റെ മകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ബ്ലാക്ക്മേല്‍ ചെയ്യുകയായിരുന്നു രാകേഷ്. സംഭവം മകളുടെ മൊഴിയിലൂടെ അറിഞ്ഞ ദേവിറാം, 2024 ഫെബ്രുവരി 15-ന് തന്റെ കടയിലേക്ക് വിളിച്ചുവരുത്തി രാകേഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഡ്രമ്മിലിട്ട് കത്തിക്കുകയും, വാഹനം നദിക്കരയില്‍ ഉപേക്ഷിച്ച് അപകടമാണെന്ന തരത്തിലാക്കുകയും ചെയ്തു.
പകുതിയായി കത്തിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം ആദ്യം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പിന്നീട് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് മരിച്ചത് രാകേഷ് ആണെന്ന് തെളിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ദേവിറാമും രാകേഷും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളുടെ തെളിവുകള്‍ പൊലീസ് ശേഖരിച്ചു.
ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊലപാതകത്തില്‍ സഹകരിച്ച ദേവിറാമിന്റെ അനന്തരവന്‍ നൃത്യ കിഷോറെക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.