- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി സഹപാഠിയെ കാണാൻ പോയ പതിനാറുകാരന്റെ മൃതദേഹം പൊട്ടക്കിണറ്റിൽ കണ്ടെത്തി; ഭയന്നോടിയപ്പോൾ കാൽവഴുതി വീണതെന്ന് സംശയം; സ്‌കൂട്ടർ സമീപത്തെ പറമ്പിൽ
റാന്നി: സഹപാഠിയെ കാണാൻ രാത്രി വീട്ടിലെത്തിയ പതിനാറുകാരന്റെ മൃതദേഹം സമീപത്തെ പറമ്പിലെ പൊട്ടക്കിണറ്റിൽ കണ്ടെത്തി. അങ്ങാടി പേട്ട അലങ്കാരത്ത് വീട്ടിൽ അബ്ദുൾ ലത്തീഫിന്റെ മകൻ മുഹമ്മദ് ആഷികിന്റെ മൃതദേഹമാണ് പുതുശേരിമലക്ക് സമീപമുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയത്. സമീപത്തായി കുട്ടി വന്ന സ്‌കൂട്ടറും കണ്ടെത്തി.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സഹപാഠിയുടെ വീടിന്റെ ജനാലയിൽ തട്ടി വിളിച്ചത് വീട്ടുകാർ അറിഞ്ഞത് മനസിലാക്കി ആഷിഖ് അവിടെ നിന്നും ഓടിപ്പോയി. താൻ വന്ന സ്‌കൂട്ടർ എടുക്കാൻ വേണ്ടി അടുത്തുള്ള പറമ്പിലേക്ക് പോകുന്ന വഴി ആഷിഖ് എങ്ങനെയോ കാൽവഴുതി പൊട്ടക്കിണറ്റിൽ വീണുവെന്നാണ് പൊലീസിന്റെ നിഗമനം. ഇയാൾ ഓടിപ്പോയ വഴിയിൽ അന്ന് തന്നെ പരിസരവാസികൾ തെരച്ചിൽ നടത്തിയിരുന്നു. മറ്റ് കിണറുകളിലുമൊക്കെ നോക്കിയെങ്കിലും വിവരം കിട്ടിയിരുന്നില്ല.
ഞായർ രാവിലെ രാവിലെ ആഷികിനെ കാണാൻ ഇല്ലെന്ന് കാട്ടി വീട്ടുകാർ റാന്നി സ്റ്റേഷനിൽ വിവരം അറിയിച്ചു. സഹപാഠിയുമായി ആഷിഖിന് അടുപ്പമുണ്ടെന്ന് മനസിലാക്കിയ പൊലീസ് അവിടെ അന്വേഷിച്ചു. സമീപത്തെ പറമ്പിൽ നടത്തിയ തെരച്ചിലിൽ ആഷികിന്റെ സ്‌കൂട്ടറും ചെരിപ്പും കണ്ടു. അവിടെ ഉള്ള ഉപയോഗ ശൂന്യമായ കിണറ്റിന്റെ വല പൊട്ടിക്കിടക്കുന്നത് കണ്ട് ഫയർഫോഴ്സ് സ്ഥലത്തു വന്ന് കിണറിനുള്ളിൽ പരിശോധന നടത്തി.
തുടർന്ന് കിണറ്റിനുള്ളിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. ഇടക്കുളം ഗുരുകുലം സ്‌കൂളിൽ നിന്ന് പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുകയായിരുന്നു ആഷിഖ്. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ട്ം ചെയ്യും.
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്