- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കണ്ണൂരിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ട് സിപിഎമ്മുകാർക്ക് പരിക്ക്;
പാനൂർ: തെരഞ്ഞെടുപ്പ് അടുക്കവേ കണ്ണൂരിൽ വീണ്ടും ബോംബ് നിർമ്മാണം തുടങ്ങുന്നു എന്ന് വ്യക്തമാക്കി പാനൂരിൽ സ്‌ഫോടനം. പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാതോടിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു. ബോംബ് നിർമ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സിപിഎം പ്രവർത്തകരായ ഷെറിൻ (26), വിനീഷ് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്. മുഖത്തും കൈയ്ക്കും പരിക്കേറ്റു.
മുളിയാതോട് മരമില്ലിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂർ ചാല മിംസ് ആശുപത്രിയിലേക്കും മാറ്റി. പാനൂർ സിഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
തെരഞ്ഞെടുപ്പു അടുത്തതോടെ കണ്ണൂരിൽ ബോംബ് നിർമ്മാണം സജീവമാകുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴുണ്ടായ സ്‌ഫോടനം. മുമ്പും ബോംബ് നിർമ്മാണം കൊണ്ടു് കുപ്രസിദ്ധമായ പ്രദേശമാണ് പാനൂർ. ഒരു കാലത്ത് സിപിഎമ്മിന് ബോംബ് നിർമ്മാണ സ്‌പെഷ്യലിറ്റുകൾ അടക്കം ഉണ്ടായിരുന്നു.
കലാപ കലുഷിതമായ 90കളുടെ അവസാനത്തിലൊക്കെ കണ്ണൂരിലെ ഏത് പാർട്ടിഗ്രാമത്തിൽപോയാലും കൈയില്ലാത്ത ഒരാളെയെങ്കിലും കാണാം. കൈ പോയതാവട്ടെ ബോംബ് ഉണ്ടാക്കുന്നതിനിടെയും. ബോംബ് നിർമ്മാണത്തിനിടെ നിരവധിപേരാണ് കണ്ണൂരിൽ മരിച്ചത്. സിപിഎം മാത്രമല്ല മറ്റുപാർട്ടികളിലുമുണ്ട് ഇങ്ങനെ ജീവൻ പോയവർ. പക്ഷേ കൂടുതൽ സിപിഎമ്മിനാണെന്ന് മാത്രം.
പുറമെനിന്ന് കാണുന്നപോലെ അത്ര എളുപ്പമെന്നുമല്ല നാടൻ ബോംബ് നിർമ്മാണം. ശരിക്കും ജീവൻ പണയം വെച്ചുള്ള ഒരു കളിയാണിതെന്നാണ് പൊലീസ് ഉദ്യോഗസ്ഥരും ഇത്തരം നിർമ്മാണത്തിൽ പങ്കെടുത്തവരും പറയുന്നത്. പടക്കം നിർമ്മാണ ഫാക്ടറിയിലേതുപോലെ എത് നിമിഷവും അപകടം പ്രതീക്ഷിക്കാവുന്ന തീക്കളി.
അപകടമുണ്ടായാൽ തീപടരാതിരിക്കാനും പരമാവധി അപകടം ഒഴിവാക്കാനുമായി ഏറ്റവും വിജനമായ സ്ഥലമാണ് നാടൻബോംബ് നിർമ്മാണത്തിന് തെരഞ്ഞെടുക്കുക. മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തുകളോ, പുഴയോരങ്ങളോ, കല്ലൂവെട്ട് കുഴികളോ ഒക്കെയാണ് ഇതിനായി തെരഞ്ഞെടുക്കുക. പഴയ വീടുകളുടെ മൺചുമരുകളിൽ ദ്വാരമിട്ടും, തെങ്ങുപോലുള്ള മരങ്ങളിൽ രണ്ടു പൊത്തുകൾ ഉണ്ടാക്കിയുമൊക്കെയാണ് ബോംബ് അസമ്പിൾ ചെയ്യുക. പ്ലൈവുഡ് പലകകൾക്കിടയിൽ ദ്വാരമിട്ട് അസമ്പിൾ ചെയ്യുന്ന രീതിയാണ് ഇപ്പോൾ കാണുന്നത്. ഇതിനിടെ അപകടം ഉണ്ടായാൽ കൈക്ക് മാത്രം പരിക്കേൽക്കാനാണ് ഈ കരുതൽ. കൈപ്പത്തിയില്ലാത്ത നിരവധി പേരെ നിങ്ങൾക്ക് പാനൂർ മേഖലിയിൽ മാത്രം കാണാം.
നൂൽബോംബ്, പെട്രോൾ ബോംബ്, സ്റ്റീൽബോംമ്പ് എന്നിവയാണ് കണ്ണൂർ മേഖലയിൽ വ്യാപകമായി കണ്ടുവരുന്ന നാടൻ ബോംബുകൾ. ഇതിൽ നൂൽബോംബിന് അതി ശക്തമായ പുകയാണ് ഉണ്ടാവുക. ആ പുകയുടെയും ശബ്ദത്തിന്റെ ഭീതിയിൽ കില്ലർ സ്‌ക്വാഡിന് കൊല നടത്താൻ കഴിയും. ആളുകളുടെ ശ്രദ്ധമുഴുവൻ ബോംബ് എറിഞ്ഞടത്ത് ആയിരിക്കും. ഭീതി പരത്തുക എന്നതാണ് നൂൽബോംബിൻെ പ്രധാന ലക്ഷ്യം. കല്ലും കുപ്പിച്ചില്ലും ആണിയും കരിങ്കൽ ചീളും വെടിമരുന്നും ഇട്ട് നൂലുചുറ്റിയെടുത്താണ് ഇത് നിർമ്മിക്കുന്നത്. പുറത്തേക്കുള്ള നുൽ വലിച്ചുവിട്ടാൽ ഘർഷണം കൊണ്ട് തീപിടിക്കും. ഇങ്ങനെയാണ് ഇത് ഉപയോഗിക്കുന്നത്.
മാരക പ്രഹരശേഷിയുള്ളവയാണ് പെട്രോൾ ബോംബുകൾ. ഇതുകൊണ്ടുനടക്കുന്നതും റിസ്‌ക്കാണ്. ഒരു കുപ്പികത്ത് പ്രെടോൾ ഒഴിച്ച് തരി പുറത്തേക്കിട്ട് കവർ ചെയ്യുകയാണ് ഇവിടെ. എന്നിട്ട് തിരിക്ക് തീക്കൊളുത്തി എറിഞ്ഞാൽ പെട്രോൾ അഞ്ഞ് കത്തും. പൊലീസ് ജീപ്പുകൾ കത്തിക്കാൻ വരെ വിദ്യാർത്ഥി സമരക്കാരടക്കം ഒരുകാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നത് ഇത്തരം പ്രെടോൾ ബോംബുകൾ ആയിരുന്നു.
ഇതിൽ സ്റ്റീൽ ബോംബാണ് മാരകം. വെടിമരുന്നിനും ഗന്ധകത്തിനുമൊപ്പം കുപ്പിച്ചില്ലും സ്റ്റീലും ഇട്ടാണ് നിർമ്മാണം. പൊട്ടിയാൽ പുറത്തുവരുന്ന കനത്ത ശബ്ദവും പുകയും ആരെയും ഞെട്ടിക്കും. കുപ്പിച്ചില്ലും സ്റ്റീലും, കരിങ്കൽ ചീളും, ആണിയും, തുണഞ്ഞുകയറി മരണവും ഉണ്ടാവും. ബോംബിന്റെ കാഠിന്യം ഉറപ്പിക്കുന്നത് നമ്മുടെ സഫോകവസ്തു വിദഗ്ധന്റെ രഹസ്യക്കൂട്ടാണ്. അത് ഒരു പാചക വിദഗ്ധന്റെ പൊടിക്കെപ്പോലെ പലരുടെയും ട്രേഡ് സീക്രട്ടാണ്. സെപ്റ്റിക്കായി പോയൻസൻ കയറി മരിക്കാൻ ലക്ഷ്യമിട്ട് തുരുമ്പുചേർത്ത് നിർമ്മിച്ച ബോംബ് തൊട്ട് മുളകുപൊടിയും മുള്ളാണിയിമിട്ട് കണ്ണെടുക്കുന്ന മാരകമായ നാടൻ ബോംബുവരെ നിർമ്മിക്കുന്ന 'പ്രതിഭകൾ' കണ്ണൂരിലുണ്ടെന്നാണ് മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.