- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഒരുമിച്ച് താമസം തുടങ്ങിയ പ്രണയ ജോഡികൾ; ഏകദേശം ഒരു വർഷം കഴിഞ്ഞതും വധുവിന് തോന്നിയ മോഹം; എല്ലാവരെയും വിളിച്ചുകൂട്ടി ആ മംഗള കർമ്മത്തിന് ഒരുങ്ങുന്നതിനിടെ നാടിനെ നടുക്കി അരുംകൊല; പിന്നിലെ കാരണം കേട്ട് ഞെട്ടി നാട്ടുകാർ
ഗാന്ധിനഗർ: ഗുജറാത്തിലെ ഭാവ്‌നഗറിൽ വിവാഹനിശ്ചയം കഴിഞ്ഞ പ്രതിശ്രുതവധുവിനെ വരൻ ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി. വിവാഹം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഞെട്ടിക്കുന്ന സംഭവം. സാരിയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.
സംഭവം നടന്നത് ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്. സാജൻ ബരെയ്യ എന്ന യുവാവാണ് തന്റെ ലിവ്-ഇൻ പങ്കാളിയും പ്രതിശ്രുതവധുവുമായിരുന്ന സോണി ഹിമ്മത് റാത്തോഡിനെ ക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒന്നര വർഷമായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്ന ഘട്ടത്തിലാണ് ഈ ദുരന്തം.
ശനിയാഴ്ച രാത്രി വിവാഹം നടക്കാൻ ഒരു മണിക്കൂർ മാത്രം ശേഷിക്കേയാണ് ഇരുവരും തമ്മിൽ സാരിയെയും പണത്തെയും ചൊല്ലി വാക്കുതർക്കമുണ്ടായത്. തർക്കം രൂക്ഷമായതിനെത്തുടർന്ന് സാജൻ സമീപത്തുണ്ടായിരുന്ന ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് സോണിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തല ഭിത്തിയിൽ ഇടിക്കുകയും ചെയ്തു. അടിയുടെ ആഘാതത്തിൽ സോണി തൽക്ഷണം മരണപ്പെട്ടു.
കൊലപാതകത്തിന് ശേഷം പ്രതിയായ സാജൻ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ വിവാഹത്തോടനുബന്ധിച്ചുള്ള ഭൂരിഭാഗം ചടങ്ങുകളും ഇതിനോടകം പൂർത്തീകരിച്ചിരുന്നു എന്നും പോലീസ് സ്ഥിരീകരിച്ചു.
ഇരു കുടുംബങ്ങളുടെയും എതിർപ്പ് അവഗണിച്ചാണ് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒന്നര വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇന്നലെ ഇവരുടെ വിവാഹമായിരുന്നു.
സാരിയുടെയും പണത്തിൻ്റെയും പേരിലാണ് ഇവർ തമ്മിൽ വഴക്കുണ്ടായതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ആർ ആർ സിംഗൽ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ശനിയാഴ്ച സജൻ അയൽവാസിയുമായും വഴക്കുണ്ടാക്കിയിരുന്നു. ഇയാൾക്കെതിരെ അയൽവാസി പോലീസിൽ പരാതി നൽകിയിരുന്നു. പ്രതിയെ പിടികൂടാൻ അന്വേഷണം തുടങ്ങിയെന്ന് പോലീസ് വ്യക്തമാക്കി.




