- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലുണ്ടായിരുന്നത് ഒമ്പതു പേർ; ജനലഴി അറുത്തു മാറ്റിയത് ആരും അറിഞ്ഞില്ല; എട്ടു പവനും പണവും മോഷണം പോയെന്ന് മനസിലായത് രാവിലെ നേരം പുലർന്നപ്പോൾ; എംസി റോഡ് അരികിലെ വീട് മോഷ്ടാക്കൾ കൊള്ളയടിച്ചത് ഇങ്ങനെ
പന്തളം: എം.സി.റോഡിൽ കുരമ്പാല ജങ്ഷന് സമീപം വീട്ടിൽ മോഷണം. റിട്ട. ഡി.എഫ്.ഓ കുരമ്പാല ഗുരുക്കന്മാരുവിളയിൽ ജി. നന്ദകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. എട്ടു പവൻ സ്വർണാഭരണവും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും ബാഗിൽ ഉണ്ടായിരുന്ന പണവുമാണ് നഷ്ടപ്പെട്ടത്.
അലമാര പൂട്ടിയതിനു ശേഷം താക്കോൽ അതിൽ തന്നെ ഇട്ടിരിക്കുകയായിരുന്നു. അഞ്ചര പവന്റെ മാല, രണ്ടു വള, മോതിരം, 2500 രൂപ, ഒരു വരവ് വള എന്നിവയാണ് മോഷ്ടിച്ചത്. മറ്റ് രണ്ട് അലമാരകളിൽ തുറന്ന്പരിശോധിച്ചങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. രാതി 12 നും വ്യാഴാഴ്ച പുലർച്ചെ മൂന്നിനുമിടയിലാണ് സംഭവം വീടിന്റെ മുൻഭാഗത്തെ ജനാലയുടെ മൂന്ന് അഴികൾ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്.
രണ്ടു മണിയോടെ ശബ്ദം കേട്ട നന്ദകുമാറിന്റെ മാതാവ് ഗോമതി മരുമകൾ മീരയെ വിളിച്ചങ്കിലും അവർ ഉണർന്നില്ല. ലൈറ്റ് ഇട്ട് നോക്കിയപ്പോൾ ആരെയും കണ്ടില്ല. രാവിലെ ഏഴു മണിയോടെയാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മുറിയിൽ വച്ചിരുന്ന വാഴക്കുലയിലെ പഴങ്ങൾ എടുത്തുകൊണ്ടുപോയി കഴിച്ചതിന് ശേഷം തൊലി മുറ്റത്ത് ഇട്ടിട്ടുണ്ട്. സംഭവം നടക്കുമ്പോൾ വീട്ടിൽ മക്കളും കൊച്ചുമക്കളും ഉൾപ്പെടെ ഒമ്പതോളം അംഗങ്ങൾ ഉണ്ടായിരുന്നു. പന്തളം പൊലീസ് കേസെടുത്തു വിരലടയാള വിദഗ്ദ്ധർ എത്തി പരിശോധന നടത്തി.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്