- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആല്‍വിനെ ഇടിച്ചത് ഡിഫന്‍ഡര്‍ കാറാണെന്ന് എഫ്‌ഐആറില്‍; ബെന്‍സാണ് ഇടിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വാദം; റീല്‍സ് അപകടത്തില്‍ ഇടിച്ച വാഹന ഏതെന്നതില്‍ ആശയക്കുഴപ്പം; രണ്ട് കാറുകളും കസ്റ്റഡിയില്‍; വാഹനങ്ങളുടെ രേഖകള്‍ ഹാജരാക്കാന്‍ ഉടമസ്ഥര്‍ക്ക് എംവിഡി നിര്‍ദേശം
ആല്‍വിനെ ഇടിച്ചത് ഡിഫന്‍ഡര്‍ കാറാണെന്ന് എഫ്‌ഐആറില്‍
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ ആശയക്കുഴപ്പം. ആല്‍വിനെ ഇടിച്ച വാഹനം ഏതെന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ഇടിച്ചത് ഡിഫന്‍ഡര്‍ കാറാണെന്ന് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍, ഇത് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ബെന്‍സാണ് ഇടിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വാദം. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരെയും ചോദ്യം ചെയ്‌തെങ്കിലും ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.
അതേസമയം, സംഭവത്തില്‍ കൂടുതല്‍ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വീഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകള്‍ ഹാജരാക്കാന്‍ ഉടമസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ച ബെന്‍സ് കാറും ഡിഫെന്‍ഡര്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറുകളുടെ രേഖകള്‍ ശരിയാണോ എന്ന് പരിശോധിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. തുടര്‍ നടപടികള്‍ പരിശോധനകള്‍ക്ക് ശേഷം തീരുമാനിക്കും.
്അതേസമയം രണ്ട് ഡ്രൈവര്‍മാരുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ആല്‍വിനെ ഇടിച്ചത് ബെന്‍സ് കാറാണെന്നാണ് എംവിഡിയുടെ കണ്ടെത്തല്‍. രണ്ട് വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ സസ്പെന്‍ഡ് ചെയ്യാനും നീക്കമുണ്ട്. അതേസമയം, ആല്‍വിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് ബീച്ച് ആശുപത്രിയില്‍ നടക്കും.
ഇന്നലെ രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആല്‍വിന് ദാരുണാന്ത്യം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്.
രണ്ട് ആഡംബര കാറുകള്‍ ചേയ്‌സ് ചെയ്ത് വരുന്നതിന്റെ ദൃശ്യങ്ങള്‍ റോഡിന്റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയുടേയും ബന്ധുവിന്റേയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്.
രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. വിദേശത്തായിരുന്ന ആല്‍വിന്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്. അതിനിടയിലാണ് ദാരുണാന്ത്യം. സിസിടിവി ദൃശ്യങ്ങളും ആല്‍വിന്റെ മൊബൈലും പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങളില്‍ നിന്ന്, ഇടിച്ച കാര്‍ ഏതാണെന്ന് കണ്ടെത്താന്‍ സാധിക്കും. സാബിത് കല്ലിങ്കല്‍ എന്നയാളുടെയാണ് കാറുകള്‍. ആഡംബര കാറുകളുടെ ഇടപാടാണ് ഇയാള്‍ക്ക്. സ്ഥിരമായി വാഹനങ്ങളുടെയും മറ്റും റീല്‍ എടുക്കുന്ന ആളാണ് സാബിത്. ഇന്‍സ്റ്റഗ്രാമില്‍ അറുപതിനായിരത്തോളം ഫോളോവേഴ്സുണ്ട്. സാബിത്തിനു വേണ്ടി ആല്‍വിന്‍ സ്ഥിരമായി റീല്‍ എടുത്തു നല്‍കാറുണ്ടായിരുന്നു
ഒരാഴ്ച മുന്‍പാണ് ആല്‍വിന്‍ ഗള്‍ഫില്‍ നിന്ന് എത്തിയത്. രണ്ടു വര്‍ഷം മുമ്പ് ആല്‍വിന് കിഡ്‌നി ഓപ്പറേഷന്‍ കഴിഞ്ഞിരുന്നു. കുറച്ചു നാളുകളായി വിദേശത്താണ് ജോലി ചെയ്തുവന്നിരുന്നത്. ആറു മാസം കൂടുമ്പോള്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിന്റെ ഭാഗമായി നാട്ടിലെത്തിയതായിരുന്നു. ഈ സമയത്താണ് കോഴിക്കോട് വീഡിയോ പ്രമോഷന്‍ ചിത്രീകരണത്തിനെത്തിയതെന്നും അയല്‍വാസി പറഞ്ഞു.
ഒരാഴ്ച മുന്‍പാണ് ആല്‍വിന്‍ ഗള്‍ഫില്‍ നിന്ന് എത്തിയത്. രണ്ടു വര്‍ഷം മുമ്പ് ആല്‍വിന് കിഡ്‌നി ഓപ്പറേഷന്‍ കഴിഞ്ഞിരുന്നു. കുറച്ചു നാളുകളായി വിദേശത്താണ് ജോലി ചെയ്തുവന്നിരുന്നത്. ആറു മാസം കൂടുമ്പോള്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിന്റെ ഭാഗമായി നാട്ടിലെത്തിയതായിരുന്നു. ഈ സമയത്താണ് കോഴിക്കോട് വീഡിയോ പ്രമോഷന്‍ ചിത്രീകരണത്തിനെത്തിയതെന്നും അയല്‍വാസി പറഞ്ഞു. ഒരുവശത്ത് കടലായതിനാല്‍ വാഹനങ്ങളുടെ റീല്‍ എടുക്കുന്നവരുടെയും വിവാഹ ഫോട്ടോ എടുക്കുന്നവരുടെയുമൊക്കെ ഇഷ്ടസ്ഥലമാണ് ബീച്ച് റോഡ്.