- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധർമടം സ്റ്റേഷനിലെത്തിയ വയോധികയെയും ബന്ധുക്കളെയും മദ്യലഹരിയിൽ അക്രമിച്ച സി. ഐക്കെതിരെ കേസെടുത്തു; ഹൃദ്രോഗിയായ വയോധികയെ ലാത്തികൊണ്ടു കുത്തി പരുക്കേൽപ്പിച്ചെന്ന് ആരോപണം; സ്റ്റേഷൻ മുറ്റത്തിട്ട് വയോധികയെ വലിച്ചിഴയ്ക്കുകയും ചവുട്ടികൂട്ടുമെന്ന് കാലുയർത്തി ഭീഷണിപ്പെടുത്തി
കണ്ണൂർ: വിഷുദിനത്തിൽ രാത്രിയിൽ ധർമ്മടം പൊലിസ് സ്റ്റേഷനിൽ മകനെ ജാമ്യത്തിലിറക്കാനെത്തിയ വയോധികയായ അമ്മയെയും മകളെയും മരുമകനെയും കസ്റ്റഡിയിലെടുത്ത മമ്പറം കീഴത്തൂരിലെ ബിന്ദു നിവാസിൽ സുനിൽകുമാറിനെയും മർദ്ദിച്ച സംഭവത്തിൽ ധർമടം എസ്. എച്ച്.ഒ കെ.വി സ്മിതേഷിനെതിരെ ധർമടം പൊലിസ് കേസെടുത്തു.
മദ്യലഹരിയിൽ സ്റ്റേഷനിലെത്തിയ എസ്. എച്ച്. ഒ സ്റ്റേഷനിലെത്തിയവരെ ലാത്തികൊണ്ടു കുത്തിപരുക്കേൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്.വാഹനാപകടത്തിൽ കസ്റ്റഡിയിലെടുത്ത സുനിൽകുമാറിനെ അന്യായമായി മർദ്ദിച്ചതിനും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഭവത്തിൽ തലശേരി എ.സി.പി നടത്തിയ വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടു എസ്. എച്ച്.ഒ കെ.വി സ്മിതേഷിനെ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തെ കുറിച്ചു തലശേരി എ. സി.പിയാണ് വകുപ്പു തല അന്വേഷണം നടത്തിയത്.
വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ധർമടം പൊലിസ് സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയും പരിശോധിച്ചിരുന്നു. കുറ്റാരോപിതനായ ധർമടം എസ്. എച്ച്.ഒവിനെ എ.സി.പി ഓഫീസിലേക്ക് വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളം മൊഴിയെടുത്തു. പരാതിക്കാരായി എത്തിയവരോട് സ്റ്റേഷനു മുൻപിൽ നിന്നും മാറിനിൽക്കാൻ മാത്രമേ താൻപറഞ്ഞിട്ടുള്ളുവെന്നും അവരെകടന്നാക്രമിച്ചിട്ടില്ലെന്നുമാണ് കുറ്റാരോപിതനായ എസ്. എച്ച്.ഒ കെവി സ്മിതേഷ് എ.സി.പിക്ക് നൽകിയ വിശദീകരണം.
എന്നാൽ സോഷ്യൽ മീഡിയയിൽപ്രചരിക്കുന്നദൃശ്യങ്ങളിൽ നിന്നുതന്നെഇയാൾനടത്തിയ പേക്കൂത്ത് വ്യക്തമായതിനാൽഅടിയന്തിര നടപടി സ്വീകരിക്കുകയായിരുന്നു. നേരത്തെയും നിരവധി പരാതികൾ കെ.വി സ്മിതേഷെന്ന പൊലിസ് ഉദ്യോഗസ്ഥനെതിരെ ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഔദ്യോഗിക വാഹനങ്ങൾദുരുപയോഗം ചെയ്യൽ, സ്റ്റേഷനിൽ പരാതിയുമായെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറഞ്ഞു അപമാനിച്ചുവിടൽ, വാഹനപരിശോധനയ്ക്കിടെ പിടിയിലായവരെ മർദ്ദിക്കൽ തുടങ്ങി ഒട്ടേറെആരോപണങ്ങളാണ് ഇയാൾക്കെതിരെഉയർന്നിട്ടുള്ളത്.
സംഭവം നടന്ന ശനിയാഴ്‌ച്ച രാത്രി ഡ്യൂട്ടിയില്ലാതിരുന്ന സ്മിതേഷ് തൊട്ടടുത്ത വാടക ക്വാർട്ടേഴ്സിൽ നിന്നും മദ്യലഹരിയിൽ സ്റ്റേഷനിലെത്തി അനാവശ്യമായി വയോധികയെയും മകളെയും മരുമകനെയും അക്രമിക്കുകയും അസഭ്യം പറയുകയും ഇവർ വന്ന കാറിന്റെ ചില്ല് ലാത്തികൊണ്ടുഅടിച്ചു തകർക്കുകയുമായിരുന്നു. എന്നാൽ മദ്യപിച്ചു വാഹനമോടിച്ചതിന്സുനിൽകുമാറിനെതിരെയും കേസെടുത്തതായി ധർമടം പൊലിസ് അറിയിച്ചു. താൻ മദ്യം കഴിച്ചു വാഹനമോടിച്ചിരുന്നില്ലെന്നും ഇരുവാഹനങ്ങൾ മുഴപ്പിലങ്ങാട് ദേശീയ പാതയിൽ ഉരസിയപ്പോൾ മധ്യസ്ഥനായി പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നുവെന്നാണ് സുനിൽകുമാർ തലശേരി എ.സി.പിക്ക് നൽകിയ മൊഴി.
മമ്പറം കീഴത്തൂരിലെബിന്ദുനിവാസിൽ രോഹിണി(72)യെ സ്റ്റേഷനിൽ നിന്നും പുറത്തിറക്കുന്നതിനായി സി. ഐ സ്മിതേഷ് ലാത്തികൊണ്ടു കുത്തിയതായും തള്ളിയിട്ടതായും പരാതിയുണ്ട്. കൂടെയുണ്ടായിരുന്ന മകൾ ബിന്ദുവിനെയും മരുമകൻ ദർശനെയും കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും ഇവരെ തള്ളിമാറ്റുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. നേരത്തെ പൊലിസ് കസ്റ്റഡിയിലെടുത്ത സുനിൽകുമാറിനെ ലോക്കപ്പിൽവെച്ചു മദ്യലഹരിയിൽ സി. ഐ അതിക്രൂരമായ മർദ്ദനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് പരാതി.മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തെ ഒരു പൊലിസ് സ്റ്റേഷനിലെത്തിയ വയോധിക ഉൾപ്പെടെയുള്ളവർക്ക് നേരിട്ട ദുരനുഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത് ആഭ്യന്തരവകുപ്പ് അതീവഗൗരവത്തോടെയാണ വീക്ഷിക്കുന്നത്.
ഏകദേശം രണ്ടുമണിക്കൂറോളം ധർമടം സ്റ്റേഷനിൽ നിന്നുംഅഴിഞ്ഞാടിയ ഇയാളെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലിസുകാർ ഹൃദ് രോഗിയായ വയോധികയെ മർദ്ദിക്കാനൊരുങ്ങിയപ്പോൾതടഞ്ഞിരുന്നുവെങ്കിലും മറ്റു പുരുഷപൊലിസുകാർ പിൻതുണയ്ക്കുകയായിരുന്നു.സ്റ്റേഷൻ മുറ്റത്തിട്ടു വയോധികയെ വലിച്ചിഴച്ചതായും ദൃശ്യങ്ങളിലുണ്ട്. അതുകൊണ്ടു തന്നെ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.
വെള്ളമുണ്ടും ടീ ഷർട്ടുമിട്ടു ആടികുഴഞ്ഞ കാലുകളോടെയാണ് മദ്യസൽക്കാരത്തിനിടെ കെ.വി സ്മിതേഷ് സ്റ്റേഷനിലേക്കെത്തിയത്. ഈക്കാര്യം കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അജിത്ത്കുമാർ പിന്നീട് നടത്തിയ അന്വേഷണത്തിലും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽസ്മിതേഷിനെകേസിൽ നിന്നും ഒഴിവാക്കാൻ ഉന്നത തല രാഷ്ട്രീയ ഇടപെടലുകൾ തകൃതിയായി നടന്നുവരികയാണ്. സസ്പെൻഷൻ ഒഴിവാക്കി പേരിനൊരു സ്ഥലം മാറ്റാൻ നടത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. എന്നാൽ സംഭവത്തെ കുറിച്ചു മനുഷ്യാവകാശ കമ്മിഷനും അന്വേഷണമാരംഭിച്ചിട്ടുണ്ട്.




