- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സെൻട്രൽ ജയിലിൽ സഹതടവുകാരനെ മർദ്ദിച്ചു പരുക്കേൽപ്പിച്ച സംഭവം: കാപ്പ കേസിലെ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു; ആയിരത്തിലേറെ തടവുകാരെ പാർപ്പിക്കുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ വൻ സുരക്ഷാ ഭീഷണിയെന്ന് സൂചന; ജയിലിൽ ഇപ്പോഴും കഞ്ചാവും സുലഭം
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനകത്തുവെച്ച് റിമാൻഡ് കേസിലെ പ്രതിയെ അക്രമിച്ച സംഭവത്തിൽ കാപ്പകേസിലെ പ്രതികളായ സഹതടവുകാരായ നാലുപേർ ക്കെതിരെ വധശ്രമവകുപ്പുകൾ ഉൾപ്പെടെ ചുമത്തി ടൗൺ പൊലീസ് കേസ്സെടുത്തു. കാപ്പാതടവുകാരനായി വിയ്യൂർ ജയിലിൽ നിന്നും തിങ്കളാഴ്‌ച്ചകണ്ണൂർ ജയിലിലെത്തിയ തൃശ്ശൂർ സ്വദേശി പ്രമോദിനാണ് കാപ്പക്കേസിലെ പ്രതികളായ പറവൂരിലെ അനൂപ്, ബിജു, എറണാകുളത്തെ ലാലു, അമൽ എന്നിവരുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നത്.
2021 ൽ ആറു മാസക്കാലംപ്രതികളോടൊപ്പംകണ്ണൂർ ജയിലിൽ കിടന്നിരുന്നുവെന്നും ഈസമയത്ത് പ്രതികളുമായി അടിപിടി ഉണ്ടായിരുന്നുവെന്നും മുൻവൈരാഗ്യത്തിലാണ് തന്നെ അക്രമിച്ചതെന്നും പ്രമോദ് പൊലിസിന് മൊഴിനൽകിയിട്ടുണ്ട്. കാപ്പ തടവുകാർ സഹതടവുകാരെ അക്രമിക്കുന്നത് കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാഭീഷണിക്കിടയാക്കിയട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 15നും സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടിയിരുന്നു. ജയിൽദിനാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കാനുള്ള പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരും പുതിയതായി നിർമ്മിച്ച ജയിൽ ബ്ലോക്കിലെ കാപ്പ തടവുകാരും തമ്മിലായിരുന്നു അന്ന് സംഘർഷം.
പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മൂന്നാം ബ്ലോക്കിലെ തടവുകാർ പുതിയെ ബ്ലോക്കിലെ കാപ്പ തടവുകാരുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് ഇരുവരും ഏറ്റുമുട്ടുകയുമായിരുന്നു. സംഘർഷത്തിൽ കാപ്പ തടവുകാരനായ തൃശൂർ സ്വദേശി വിവേക് വിൽസൺ(22)ന് പരിക്കേറ്റു. ഇയാളെ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരുന്നു.
ആയിരത്തിലേറെ തടവുകാരെ പാർപ്പിക്കുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ വൻ സുരക്ഷാ ഭീഷണി നേരിടുന്നു വെന്നാണ് വിലയിരുത്തൽ . നേരത്തെ ജയിലിനി കത്തുള്ള ന് നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിനു വീഴ്ച പറ്റിയെന്നു ആരോപിച്ചു സസ്പെൻസ് ചെയ്തിരുന്നു. എന്നാൽ ഇതിനു ശേഷവും ജയിലിനികത്തേക്ക് കഞ്ചാവ് ലഭിക്കുന്നത് കുറഞ്ഞിട്ടില്ല.




