പത്തനംതിട്ട: അപമര്യാദയായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള വിദ്യാർത്ഥിനിയുടെ പരാതിയിന്മേൽ കടമ്മനിട്ട മൗണ്ട് സിയോൺ ലോകോളജ് പ്രിൻസിപ്പാളിനെതിരേ ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമുള്ള വകുപ്പിട്ടാണ് കേസെടുത്തിരിക്കുന്നത്.

ഒന്നാം വർഷ എൽ.എൽ.ബിക്ക് പഠിക്കുന്ന ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശിനി(18)യാണ് പരാതിക്കാരി. കഴിഞ്ഞ 30 നാണ് സംഭവം. പ്രിൻസിപ്പാൾ കെ.ജെ. രാജനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച ആറന്മുള സ്റ്റേഷനിൽ ഹാജരായ വിദ്യാർത്ഥിനി മൊഴി കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. പ്രിൻസിപ്പാളിന്റെ മുറിയിൽ വച്ചാണ് അധിക്ഷേപം ഉണ്ടായത് എന്നാണ് പെൺകുട്ടിയുടെ മൊഴി.

റിട്ട. മജിസ്ട്രേറ്റാണ് കോളജ് പ്രിൻസിപ്പാളായ കെ.ജെ. രാജൻ. പ്രിൻസിപ്പാൾ കുട്ടികളോട് മുഴുവൻ മോശമായിട്ടാണ് പെരുമാറുന്നത് എന്നൊരു ആരോപണവും ഉയർന്നിട്ടുണ്ട്