- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മരുന്ന് വാങ്ങാനായി ആശുപത്രിയിലെത്തി; ടോക്കൺ എടുത്ത് കാത്തിരിക്കുന്നതിനിടെ പൊല്ലാപ്പ്; ഒന്ന് ഉറങ്ങി എഴുന്നേറ്റ് കഴുത്തിൽ തൊട്ട് നോക്കിയതും നെഞ്ചിടിപ്പ്; വീട്ടമ്മയുടെ കോളിൽ ഓടിയെത്തി പോലീസ്; കള്ളനെ തേടി അന്വേഷണം!
തിരുവനന്തപുരം: മരുന്ന് വാങ്ങാനായി ആശുപത്രിയിലെത്തിയ വയോധികയുടെ മാല കവർന്നതായി പരാതി. ഒന്ന് ഉറങ്ങിപോയതാണ് തലവേദനയായത്. മരുന്ന് വാങ്ങാനായി എത്തിയ 65-കാരി ടോക്കൺ എടുത്ത് ഒന്ന് ഉറങ്ങിപോയപ്പോൾ ആണ് മോഷണം നടന്നിരിക്കുന്നത്.
വയോധികയുടെ നിലവിളി കേട്ട് ജീവനക്കാർ അടക്കം എത്തിയപ്പോൾ ആണ് മോഷണ വിവരം അറിയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്നും അറിയിച്ചു.
കല്ലറ ആശുപത്രിയിൽ മരുന്നുവാങ്ങാനെത്തിയ വീട്ടമ്മയുടെ മാല മോഷണംപോയി. കല്ലറ വെള്ളംകുടി കിഴക്കുംകര പുത്തൻവീട്ടിൽ ശശികല(65)യുടെ മൂന്ന് പവനോളം വരുന്ന മാലയും ലോക്കറ്റുമാണ് നഷ്ടമായതന്നെന്നാണ് പരാതി. ഇന്നലെ ഉച്ചയ്ക്ക് കല്ലറ ഗവ.ആശുപത്രിയിൽ മരുന്നു വാങ്ങാനെത്തിയ ഇവർ ടോക്കണെടുത്ത് കാത്തിരിക്കുന്നതിനിടയിൽ മയങ്ങിപ്പോയി. ഉണർന്നപ്പോൾ കഴുത്തിലുണ്ടായിരുന്ന മാല കാണാനില്ലായിരുന്നു.
ശശികല താൻ ഇരുന്ന സ്ഥലത്തും പരിസരങ്ങളിലും പരിശോധിച്ചെങ്കിലും മാല കണ്ടെത്താനായില്ല. കട്ടിയുള്ള മാലയായതിനാൽ പൊട്ടി വീഴാൻ സാധ്യതയില്ലെന്നും മയക്കത്തിനിടയിൽ ആരോ മുറിച്ചെടുത്തതാകാമെന്ന് സംശയിക്കുന്നുവെന്നും പാങ്ങോട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.