- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മോഷണ കേസില്‍ റിജോയെ പൊക്കിയത് കണ്ട് ഞെട്ടി നാട്ടുകാരും സുഹൃത്തുകളും; ഷോക്ക് മാറാതെ വീട്ടുകാരും ബന്ധുക്കളും; മോഷ്ടിച്ച പണത്തില്‍ 2.94 ലക്ഷം നല്‍കി സഹപാഠിയുടെ കടംവീട്ടി; റിജോ അറസ്റ്റിലായതിന് പിന്നാലെ പണവുമായി സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍; മോഷണ മുതലെന്ന് അറിയില്ലായിരുന്നുവെന്ന് സഹപാഠി
മോഷണ കേസില്‍ റിജോയെ പൊക്കിയത് കണ്ട് ഞെട്ടി നാട്ടുകാരും സുഹൃത്തുകളും
തൃശൂര്‍: റിജോ ആന്റണിയാണ് കേരളത്തെ നടുക്കിയ മോഷ്ടാവ് എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ചാലക്കുടി വാസികള്‍. കോടികളുടെ ആഢംബര ജീവിതം നയിച്ചിരുന്ന റിജോ എന്തിന് മോഷ്ടിച്ചു എന്നാണ് നാട്ടുകാര്‍ പരസ്പ്പരം ചോദിച്ചത്. റിയോയുടെ പ്രവര്‍ത്തിയെ ആര്‍ക്കും അറിവുണ്ടാിയരുന്നില്ല. അതുകൊണ്ട് തന്നെ കുടുംബവും കടുത്ത ഷോക്കിലാണ്. രണ്ട് മക്കളാണ് റിജോയ്ക്ക്. മൂത്ത മകന്‍ അടക്കം ആകെ തകര്‍ന്ന അവസസ്ഥയിലാണ്.
ഇതിനിടെ മോഷ്ടിച്ച് പണത്തില്‍ നിന്നും 2.94 ലക്ഷം രൂപ റിജോ നല്‍കിയത് സപാഠിക്കായിരുന്നു. അന്നനാട് സ്വദേശിയായ ഇയാളില്‍നിന്നു കടം വാങ്ങിയ പണമാണ് റിജോ തിരികെ നല്‍കിയതെന്നാണ് വിവരം. റിജോയെ മോഷണ കേസില്‍ പോലീസ് പിടിച്ചതു കണ്ട് ഞെട്ടിയ സഹപാഠി പണവുമായി പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി. ഇയാള്‍ സ്റ്റേഷനിലെത്തി പൊലീസിനു പണം തിരികെ നല്‍കി. മോഷണ മുതലാണ് റിജോ തനിക്ക് തന്നതെന്ന് സഹപാഠിക്ക് അറിയില്ലായിരുന്നു എന്ന് ഏറ്റു പറഞ്ഞു. കടം വാങ്ങിയ പണം തിരികെ നല്‍കിയെന്ന് മാത്രമാണ് കരുതിയതെന്നും സഹപാഠി പറഞ്ഞു.
അതേസമയം റിജോ പറയുന്ന കാര്യങ്ങളില്‍ കൂടുതല്‍ പരിശോധനക്കും പോലീസ് തയ്യാറെടുക്കുകയാണ്. ഇന്ന് രാത്രി മുഴുവന്‍ വിശദമായ ചോദ്യം ചെയ്യലുണ്ടാകും. പണം മോഷ്ടിച്ച ശേഷം ഇയാള്‍ എന്തു ചെയ്യുകയായിരുന്നു, സഹായത്തിന് ആരെങ്കിലും ഉണ്ടോ തുടങ്ങി കാര്യങ്ങളെല്ലാം ചോദിച്ചറിയേണ്ടതുണ്ട്. നേരം പുലരുമ്പോഴേക്കും കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കണക്കുക്കൂട്ടല്‍.
പൊലീസ് അന്വേഷണം ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലും വ്യാപിപ്പിക്കുമെന്ന് പ്രതി കരുതിയിരുന്നില്ല. ആ ധൈര്യത്തിലാണ് ഇയാള്‍ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടിയത്. പ്രതിയുടെ ചിന്ത ഈ വഴിക്കായിക്കുമെന്ന് കരുതിത്തന്നെയാണ് പൊലീസ് സംഘം അന്വേഷണം മുന്നോട്ട് നയിച്ചത്. ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലുമുള്ള മിക്ക ഊടുവഴികളിലും ഉള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. മാത്രമല്ല, മോഷണത്തിനായി ഇയാള്‍ ബാങ്കിലേക്ക് എത്തിയ വഴികളിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
ഇയാള്‍ സഞ്ചരിച്ച വഴികളിലുള്ള സിസടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിനു ചിലയിടങ്ങളില്‍ ഇയാളെ കാണാതാകുന്നതായി മനസിലായി. ഇയാള്‍ സഞ്ചരിച്ചിരുന്ന റൂട്ടില്‍ ചില സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ ഉണ്ടാകും, എന്നാല്‍ ചിലയിടങ്ങളില്‍ ഉണ്ടാകില്ല. സ്വാഭാവികമായും എവിടെയൊക്കെ വച്ചാണ് ഇയാള്‍ സിസിടിവികളില്‍ നിന്ന് മറഞ്ഞ് സഞ്ചരിച്ചത് എന്നത് സംബന്ധിച്ച് പൊലീസ് വിശദമായി അന്വേഷിച്ചു.
പോലീസിനെ കബളിപ്പിക്കാനായി പ്രതി നടത്തിയ ശ്രമങ്ങള്‍ ആദ്യഘട്ടത്തില്‍ ചെറുതായെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടംചുറ്റിച്ചിരുന്നു. ദേശീയപാതയിലേക്ക് കയറി സ്‌കൂട്ടറില്‍ പോകുന്ന ഒരാള്‍ക്ക് ക്യാമറകള്‍ വെട്ടിച്ചുപോകാന്‍ കഴിയില്ല എന്നായിരുന്നു പോലീസിന്റെ വിശ്വാസം. കൊരട്ടി പള്ളിയുടെ ഭാഗംവരെയുള്ള ക്യാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുമുണ്ട്. ഇവിടെനിന്നും ഇടവഴികളിലൂടെ ക്യാമറകളില്‍ പതിയാതെ രക്ഷപ്പെടാനാണ് ശ്രമിച്ചത്. പിന്നീടുള്ള പ്രധാന ക്യാമറകളിലൊന്നും ഇയാളുടെ ദൃശ്യങ്ങള്‍ പതിയാതെ വന്നതോടെയാണ് പോലീസ് ഊടുവഴികളിലും ഈ പ്രദേശങ്ങളില്‍ ഒളിച്ചിരിക്കാന്‍ സാധിക്കുന്ന ഇടങ്ങളിലുമെല്ലാം അന്വേഷണം ശക്തമാക്കിയത്.
ഇത്, നേരത്തെയുള്ള പോലീസിന്റെ കണക്കുകൂട്ടല്‍ ശരിവയ്ക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ പ്രതി ചാലക്കുടിയും പരിസരപ്രദേശങ്ങളും വിട്ട് പോയിട്ടില്ല എന്ന ഉത്തമബോധ്യത്തോടെയാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഈ അന്വേഷണത്തില്‍ നിന്നാണ് പോലീസിന് പ്രതിയെക്കുറിച്ചുള്ള നിര്‍ണായകമായ ലീഡ് ലഭിച്ചത്. പോലീസ് അന്വേഷണം ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലും വ്യാപിപ്പിക്കും എന്ന് പ്രതി കരുതിയിരുന്നില്ല. ആ ധൈര്യത്തിലാണ് ഇയാള്‍ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടിയത്. എന്നാല്‍ പോലീസ് ഇതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു. പ്രതിയുടെ ചിന്ത ഈ വഴിക്കായിക്കും എന്ന് കരുതിത്തന്നെയാണ് പോലീസ് സംഘം അന്വേഷണം മുന്നോട്ട് നയിച്ചത്.
ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലുമുള്ള മിക്ക ഊടുവഴികളിലും ഉള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. മാത്രമല്ല, മോഷണത്തിനായി ഇയാള്‍ ബാങ്കിലേക്ക് എത്തിയ വഴികളിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇയാള്‍ സഞ്ചരിച്ച വഴികളിലുള്ള സിസടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് ചിലയിടങ്ങളില്‍ ഇയാളെ കാണാതാകുന്നതായി മനസിലായി. ഇയാള്‍ സഞ്ചരിച്ചിരുന്ന റൂട്ടില്‍ ചില സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ ഉണ്ടാകും, എന്നാല്‍ ചിലയിടങ്ങളില്‍ ഉണ്ടാകില്ല. സ്വാഭാവികമായും എവിടെയൊക്കെ വെച്ചാണ് ഇയാള്‍ സിസിടിവികളില്‍ നിന്ന് മറഞ്ഞ് സഞ്ചരിച്ചത് എന്നത് സംബന്ധിച്ച് പോലീസ് വിശദമായി അന്വേഷിച്ചു.
പ്രധാനവഴികളിലെ സിസിടിവികളില്‍ നിന്ന് ഒഴിഞ്ഞ് പ്രതി സഞ്ചരിച്ച ഊടുവഴികളിലൂടെയായി പിന്നീട് പോലീസിന്റെ അന്വേഷണം. ഈ ഊടുവഴികളില്‍ ഉണ്ടായിരുന്ന ചില സിസിടിവികളില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടായിരുന്നു. ഇതോടെ പോലീസ് ഊടുവഴികള്‍ ചുറ്റിപ്പറ്റിയുള്ള അന്വേഷണം വ്യാപിപ്പിച്ചു. ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനമായിരുന്നു പോലീസിനെ ചുറ്റിച്ച മറ്റൊരു സംഗതി. വാഹനം സംബന്ധിച്ച് ഒരു വിവരവും പോലീസിന് ലഭിക്കാതിരിക്കാന്‍ പ്രതി ശ്രദ്ധിച്ചിരുന്നു. സിസിടിവികളില്‍ പോലും നമ്പര്‍ പ്ലേറ്റിലെ ഗഘ എന്നതൊഴിച്ച് മറ്റൊന്നും പതിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ചാലക്കുടിയില്‍ മാത്രമല്ല, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ഈ മോഡല്‍ സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെയെല്ലാം വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.
ഇതുകൂടാതെ മോഷണം നടന്ന ബാങ്കില്‍ അക്കൗണ്ടുള്ള ആളുകളെയും അവരില്‍ കാണാതായ ആളുകളെ കേന്ദ്രീകരിച്ചും പോലീസ് വ്യക്തമായ അന്വേഷണം നടത്തി. ഇത്തരത്തിലാണ് പോലീസ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്. ഞായറാഴ്ച രാത്രിയോടെയാണ് പോലീസ് സംഘം ചാലക്കുടിയിലുള്ള പ്രതിയുടെ വീട്ടിലെത്തിയത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതി സ്ഥിരമായി ബാങ്കില്‍ എത്തുകയും അവിടുത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസിലാക്കുകയും ചെയ്തിരുന്നു. ഉച്ച സമയത്ത് ബാങ്കില്‍ എത്ര ജീവനക്കാര്‍ ഉണ്ടാകുമെന്നും ആരൊക്കെ എന്തൊക്കെ കാര്യങ്ങളില്‍ വ്യാപൃതരായിരിക്കുമെന്നും പ്രതി കൃത്യമായി മനസിലാക്കിയിരുന്നു. ശേഷമാണ് വളരെ വിശദമായി ആസൂത്രണം ചെയ്ത് മോഷണം നടപ്പിലാക്കിയത്.