- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ലഘുഭക്ഷണം തറയില്‍ വീണതിന്റെ പേരില്‍ തര്‍ക്കം; സഹയാത്രികനെ കഴുത്തിന് ചുറ്റിപ്പിടിച്ച് ക്രൂരമായി മര്‍ദ്ദിച്ചു; ഈസി ജെറ്റ് വിമാനത്തിലെ സംഘര്‍ഷത്തിന്റെ ദൃശ്യം പുറത്ത്; വിശദീകരണവുമായി വിമാന കമ്പനി
സഹയാത്രികനെ കഴുത്തിന് ചുറ്റിപ്പിടിച്ച് ക്രൂരമായി മര്‍ദ്ദിച്ചു
ലണ്ടന്‍: ലഘുഭക്ഷണം തറയില്‍ വീണതിനെ ചൊല്ലി ഒരു വിമാനയാത്രക്കാരന്‍ സഹയാത്രികനെ ക്രൂരമായി തല്ലുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞ ഡിസംബറിലാണ് സംഭവം നടന്നത്. കഴുത്തിന് ചുറ്റിപ്പിടിച്ച് തലയനക്കാന്‍ സമ്മതിക്കാതെ ആയിരുന്നു ഇയാള്‍ യാത്രക്കാരനെ മര്‍ദ്ദിച്ചത്. ലണ്ടനില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് പോകുകയായിരുന്ന ഈസി ജെറ്റ് വിമാനത്തിലാണ് സംഭവം നടന്നത്.
നേരത്തേ മോശം കാലാവസ്ഥ കാരണം വിമാനം രണ്ട് മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. ബലിഷ്ഠ ശരീരമുള്ള പ്രായമുള്ള ഒരു വ്യക്തിയാണ് ചെറുപ്പക്കാരനായ സഹയാത്രികനെ ഇത്തരത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത്. അബദ്ധവശാലാണ് ചെറുപ്പക്കാരനായ യാത്രക്കാരന്റെ കൈയ്യില്‍ നിന്ന് ലഘുഭക്ഷണം മര്‍ദ്ദിച്ച മദ്ധ്യവയസ്‌ക്കന് ചുറ്റും തറയില്‍ വീഴുന്നത്. തുടര്‍ന്ന് മധ്യവയസ്‌ക്കന്‍ ചെറുപ്പക്കാരനെ കഴുത്തിന് ചുറ്റിപ്പിടിച്ച് അയാളുടെ മുഖത്ത് മര്‍ദ്ദിക്കുന്നതായിട്ടാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
തുടര്‍ന്ന് ഇയാള്‍ ചെറുപ്പക്കാരനെ നെഞ്ചിന് പിടിച്ച് തള്ളുകയും ചെയ്യുന്നു. ചെറുപ്പക്കാരന്‍ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്ന അയാളുടെ സുഹൃത്തുക്കളുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയാണ്. തുടര്‍ന്ന് വിവരം ലബിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം വിമാനത്തിനുള്ളിലേക്ക് എത്തുകയാണ്. അതിനിടെ വിമാനത്തിലെ മറ്റ് ചില യാത്രക്കാര്‍ ആകട്ടെ വെറുതേ പ്രശ്നമുണ്ടാക്കി എന്ന പേരില്‍ ചെറുപ്പക്കാരനോട് തട്ടിക്കയറുന്നതും കാണാം. മറ്റൊരു യാത്രക്കാരന്‍ സമാധാനം പാലിക്കണമെന്ന് ഉറക്കെ ആവശ്യപ്പെടുകയും മധ്യവയസ്‌ക്കനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.
മധ്യ വയസ്‌ക്കന്‍ അപ്പോഴും ചെറുപ്പക്കാരന്റെ കഴുത്തില്‍ നിന്ന് പിടിവിടാതിരിക്കുകയാണ്. അതിനിടയില്‍ ആരോ ക്യാബിന്‍ക്രൂവിനെ വരുത്തുന്നതിന് വേണ്ടിയുള്ള ബെല്ലടിക്കുകയും ജീവനക്കാര്‍ രംഗത്ത് എത്തുകയും ചെയ്യുന്നു. പിന്നീട് മറ്റൊരു യാത്രക്കാരന്റെ ഇടപെടല്‍ ഫലം കാണുകയാണ്. കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിയേഴിന് ഇത്തരം ഒരു സംഭവം നടന്നതായി വിമാനക്കമ്പനിയായ ഈസി ജെററും ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിമാന ജീവനക്കാരുടെ ഫലപ്രദവും സമയോചിതവുമായ ഇടപെടലിനെ തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ക്ക് പ്രശ്നങ്ങള്‍ ഒന്നും സംഭവിക്കാതെ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞതായും കമ്പനി അറിയിച്ചു. ഇത്തരത്തിലുള്ള യാത്രക്കാരുടെ പെരുമാറ്റം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഈസി ജെറ്റ് വ്യക്തമാക്കി. വിമാനത്തിലെ യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷിതത്വത്തിനാണ് തങ്ങള്‍ പ്രാമുഖ്യം നല്‍കുന്നതെന്നും കമ്പനി അറിയിച്ചു.