- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'മരണമല്ലാതെ മറ്റൊരു മാര്‍ഗമില്ല'; കരകുളം എഞ്ചിനീയറിംഗ് കോളേജ് ഉടമയുടെ മൊബൈല്‍ ഫോണില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കിട്ടി; മൃതദേഹം താഹയുടേതെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഡിഎന്‍എ ഫലം വരണം; വസ്തുവകകള്‍ വിറ്റ് കടം തീര്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു താഹയെന്ന് അടുപ്പക്കാര്‍
'മരണമല്ലാതെ മറ്റൊരു മാര്‍ഗമില്ല'
നെടുമങ്ങാട്: തിരുവനന്തപുരം കരകുളത്തെ എഞ്ചിനീയറിംഗ് കോളേജില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം കോളേജ് അബ്ദുള്‍ അസീസ് താഹയുടേത് തന്നെയെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെത്തിയ മൊബൈല്‍ ഫോണില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ഫോണില്‍ ഗാലറിയിലാണ് ആത്മഹത്യാ കുറിപ്പുണ്ടായിരുന്നത്.
മരണമല്ലാതെ മറ്റൊരു വഴിയില്ലാണ് കുറിപ്പില്‍ പറയുന്നത്. ഇത് നേരത്തെ തയ്യാറാക്കിയ കുറിപ്പാണെന്ന് പൊലീസ് വ്യക്തമാക്കി. മൊബൈല്‍ ഫോണില്‍ നിന്ന് മറ്റ് ദൃശ്യങ്ങള്‍ ഒന്നും കണ്ടെടുക്കാനായില്ല. ഒരാഴ്ചക്കകം ഡിഎന്‍എ ഫലമെത്തും. കൂടുതല്‍ വ്യക്തതക്കായി ഡിഎന്‍എ ഫലം കാത്തിരിക്കുകയാണ് അധികൃതര്‍. കോളജിന്റെ പണിതീരാത്ത ഹാളിനുള്ളിലാണ് ചൊവ്വാഴ്ച രാവിലെ പൂര്‍ണമായി കത്തിയനിലയില്‍ മൃതദേഹം കണ്ടത്. സമീപം താഹയുടെ ഫോണും ഷൂസും ഹാളിന് മുന്നില്‍ കാറും കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കസേരയില്‍ ചാരിവച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍. മരണം ഫോണില്‍ ചിത്രീകരിച്ചതായി സംശയിച്ചിരുന്നെങ്കിലും ദൃശ്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഫൊറന്‍സിക് പരിശോധയ്ക്കായി ഫോണ്‍ കൈമാറും.
ഇന്നലെ രാവിലെ എട്ടോടെ കോളജിലെ സുരക്ഷാ ജീവനക്കാരന്‍ ജി.എസ്.ബിജുവാണ് മൃതദേഹം കണ്ടത്. കെട്ടിടത്തിനു താഴത്തെനിലയില്‍നിന്നു പുക ഉയരുന്നതുകണ്ട് സംശയം തോന്നി തിരച്ചിലിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നെടുമങ്ങാട് പൊലീസും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. ഡി.എന്‍.എ പരിശോധനയിലൂടെ മാത്രമേ മൃതദേഹം തിരിച്ചറിയാനാകൂവെന്ന് നെടുമങ്ങാട് എസ്.എച്ച്.ഒ രാജേഷ്‌കുമാര്‍ പറഞ്ഞു.
ഏറെക്കാലം വിദേശത്തായിരുന്ന മുഹമ്മദ് അബ്ദുല്‍ അസീസ് താഹ നാട്ടില്‍ എത്തിയ ശേഷം 2000 ലാണ് കോളജ് ആരംഭിച്ചത്. നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടയില്‍ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഒരു അധിക ബാച്ചിന് അഡ്മിഷന്‍ നല്‍കിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കാനിടയാക്കിയിരുന്നു. കുറച്ചുകാലം അടച്ചിട്ടശേഷം അടുത്തിടെയാണ് കോളജ് പ്രവര്‍ത്തനം ആരംഭിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ താഹയെ അലട്ടിയിരുന്നതായി പറയുന്നു.
വസ്തുവകകള്‍ ക്രയവിക്രയം നടത്താന്‍ സാധിക്കാത്തതരത്തില്‍ ആദായനികുതി വകുപ്പ് അറ്റാച്ച് ചെയ്തിരുന്നത്രെ. ഇതുകാരണം വസ്തുവകകള്‍ വിറ്റ് കടം തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് താഹ പറഞ്ഞതായി അദ്ദേഹവുമായി ബന്ധമുള്ളവര്‍ പറയുന്നു. കൊല്ലം സ്വദേശിയായ താഹ തിരുവനന്തപുരത്താണ് താമസം. ചില ദിവസങ്ങളില്‍ കോളജ് വളപ്പില്‍ തന്നെയുള്ള മുറിയിലാണ് മുഹമ്മദ് അബ്ദുല്‍ അസീസ് താഹ താമസിച്ചിരുന്നതെന്ന് കോളജ് ജീവനക്കാര്‍ പറഞ്ഞു.
ജില്ലയിലെ ശ്രദ്ധേയമായ എന്‍ജിനിയറിംഗ് കോളേജായി പി.എ.അസീസ് വളരുന്നതിനിടെ പലവിധ പ്രതിസന്ധികള്‍ അദ്ദേഹം നേരിട്ടിരുന്നു. നെടുമങ്ങാട് മുല്ലശേരി - വേങ്കോട് റോഡില്‍ അമ്പത് ഏക്കറിലാണ് പി.എ.അസീസ് കോളേജ് സ്ഥിതി ചെയ്യുന്നത്.മികച്ച കോഴ്സുകളുമായി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞു. 2003ല്‍ കോളേജ് ആരംഭിച്ച് ഏറെക്കാലം നല്ലരീതിയിലായിരുന്നു പ്രവര്‍ത്തനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലായതിനെ തുടര്‍ന്ന് പ്രമുഖ കമ്പനികളേറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കൈമാറാന്‍ മുഹമ്മസ് അസീസ് താഹ തയ്യാറായിരുന്നില്ലെന്നാണ് വിവരം.
എല്ലാത്തിനെയും അതിജീവിച്ച് കോളേജ് മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അതൊന്നും ഫലം കണാതെ പരാജയപ്പെട്ടതോടെയാണ് മുഹമ്മസ് അസീസ് താഹ ജീവനൊടുക്കിയതെന്നാണ് വിവരം. കോളേജ് നിലനിറുത്തി കൊണ്ട് പോകാനായി ദുബായിലെ ഇന്‍ഷ്വറന്‍സ് കമ്പനിയടക്കം വലിയ സ്ഥാപനങ്ങളില്‍ നിന്ന് വന്‍ തുക വായ്പയെടുത്തിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചില്ല. ഇതോടെ രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും കോളേജിന് മുന്നില്‍ സമരം ആരംഭിച്ചു. താത്കാലികമായി കോളേജ് പൂട്ടി. പ്രതിസന്ധികള്‍ തരണം ചെയ്ത് പ്രവര്‍ത്തനം പുനഃരാരംഭിച്ചെങ്കിലും മുന്നോട്ടു പോകാനായില്ല. ഇതിനിടെ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വസ്തുക്കള്‍ അറ്റാച്ച് ചെയ്തിരുന്നു. ഇതും പ്രതിസന്ധി വര്‍ധിപ്പിക്കുന്ന അവസ്ഥയിലായി. ഇതുകാരണം കോളേജ് വക ഭൂമി വിറ്റ് കടം തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് താഹ പഖഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. അമിത മാനസിക സമ്മര്‍ദ്ദമാണ് ആതമഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് കരുതുന്നു.