- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്നേഹം കൊണ്ട് മുഹ്സിനയോട് ഭർത്താവ് കാട്ടിയത് കൊടുംക്രൂരത; ആശുപത്രിയിൽ പോകാൻ സമ്മതിക്കാതെ വീട്ടിൽ തന്നെ പ്രസവം; ഒടുവിൽ പൊലിഞ്ഞത് പാവം രണ്ട് ജീവനുകൾ; എടക്കഴിയൂരെ ഞെട്ടിച്ച ദുരന്തത്തിൽ ഭർത്താവ് കുടുങ്ങി; ഇബ്രാഹിമിനെ കൈയ്യോടെ പൊക്കി പോലീസ്; ചികിത്സ നിഷേധിച്ചതിന് പിന്നിൽ അന്ധവിശ്വാസമോ? ആ ഉമ്മയും കുഞ്ഞും ഇനി വേദനിക്കുന്ന ഓർമ്മ

ചാവക്കാട്: അന്ധവിശ്വാസത്തിന്റെയും ചികിത്സാ നിഷേധത്തിന്റെയും പേരിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ. ചാവക്കാട് എടക്കഴിയൂരിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശാസ്ത്രീയ ചികിത്സകൾക്ക് പകരം അശാസ്ത്രീയമായ രീതികൾ പിന്തുടർന്നതാണ് ദുരന്തത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പോലീസ് നടപടി.
എടക്കഴിയൂർ ഹൈസ്കൂളിനു സമീപം കല്ലുവളപ്പിൽ ഇബ്രാഹിം (43) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മുഹ്സിന (37) കഴിഞ്ഞ ദിവസമാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. മുഹ്സിനയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫോറൻസിക് സംഘത്തിന്റെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്.
ഗർഭകാലത്തോ പ്രസവസമയത്തോ മുഹ്സിനയ്ക്ക് മതിയായ വൈദ്യസഹായം ലഭിച്ചിരുന്നില്ല. പ്രസവശേഷം കടുത്ത അണുബാധയുണ്ടായിട്ടും ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് തയ്യാറായില്ല. ആന്തരികാവയവങ്ങളിൽ ഉൾപ്പെടെ പഴുപ്പ് ബാധിച്ച് നില അതീവ ഗുരുതരമായ സാഹചര്യത്തിലാണ് വീട്ടുകാർ ഇടപെട്ട് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യയ്ക്കാണ് ഇബ്രാഹിമിനെതിരെ കേസെടുത്തിരിക്കുന്നത്.
ജനുവരി 10-നായിരുന്നു മുഹ്സിനയുടെ പ്രസവം നടന്നത്. വീട്ടിൽ വെച്ചുതന്നെ നടന്ന പ്രസവത്തിന് പിന്നാലെ നവജാതശിശു നാലാം നാൾ മരണപ്പെട്ടു. കുട്ടി മരിച്ചതും ചികിത്സ കിട്ടാതെയാണെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകർ പോലീസിൽ പരാതി നൽകിയിരുന്നു. മുഹ്സിനയുടെ ഏഴാമത്തെ പ്രസവമായിരുന്നു ഇത്. മുൻപും ഇവരുടെ രണ്ട് കുട്ടികൾ സമാന സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. അക്യുപങ്ചർ ചികിത്സാ രീതികൾ പിന്തുടരുന്ന ഇബ്രാഹിം, ആധുനിക വൈദ്യശാസ്ത്രത്തെ പൂർണ്ണമായും നിഷേധിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
സംഭവം വിവാദമായതോടെ ചാവക്കാട് പോലീസ് ഇബ്രാഹിം താമസിച്ചിരുന്ന വീട് സീൽ ചെയ്തു. നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. അതേസമയം, വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയും ജില്ലാ മെഡിക്കൽ ഓഫീസറും (DMO) സംയുക്തമായി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു.
പോലീസിന്റെ ആദ്യ ഘട്ട നടപടികളിൽ തൃപ്തരല്ലാത്ത മുഹ്സിനയുടെ കുടുംബം, സിറ്റി പോലീസ് കമ്മീഷണർക്കും എസ്.പിക്കും നേരിട്ട് പരാതി നൽകാൻ ഒരുങ്ങുകയാണ്. ഇബ്രാഹിമിനും കുടുംബത്തിനുമെതിരെ കൂടുതൽ ഗൗരവകരമായ അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.
അതിവേഗം പുരോഗമിക്കുന്ന കേരളത്തിൽ പോലും അന്ധവിശ്വാസങ്ങൾക്കും ചികിത്സാ നിഷേധത്തിനും ഇരയായി അമ്മയും കുഞ്ഞും മരിക്കുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രകൃതി ചികിത്സയുടെയും മറ്റ് അശാസ്ത്രീയ മാർഗങ്ങളുടെയും പേരിൽ ജീവൻ പണയം വെക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.
അതേസമയം, വ്യാഴാഴ്ചയാണ് മുഹ്‌സിന മരിച്ചത്. ജനുവരി 10-നാണ് ഇബ്രാഹിം-മുഹ്‌സിന ദമ്പതിമാരുടെ നവജാത ശിശു ജനിച്ച് നാലാംനാൾ മരിച്ചത്. ഈ കുഞ്ഞ് മരിച്ചതും ചികിത്സകിട്ടാതെയാണെന്ന് ആരോപിച്ച് ചാവക്കാട് പോലീസിൽ പുതുപൊന്നാനി സ്വദേശിയായ പൊതുപ്രവർത്തകൻ പാലയ്ക്കൽ ഹംസത്ത് മുഹമ്മദ് പരാതി നൽകിയിരുന്നു.
മുഹ്സിനയുടെ ഏഴാമത്തെ പ്രസവമായിരുന്നു ഇത്. നേരത്തേയും ഇവരുടെ രണ്ടു കുട്ടികൾ മരിച്ചിരുന്നു. പ്രസവത്തെത്തുടർന്നുള്ള അണുബാധയെത്തുടർന്ന് ആന്തരികാവയവങ്ങളിലുൾപ്പെടെ പഴുപ്പുബാധിച്ചാണ് മുഹ്‌സിന കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. മുഹ്‌സിനയുടെ ആരോഗ്യനില മോശമായിട്ടും ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാൻ ഭർത്താവ് തയ്യാറായില്ല. അക്യുപങ്ചർ ചികിത്സ പിൻതുടരുന്ന ഇബ്രാഹിം മറ്റ് ചികിത്സകളൊന്നും നൽകാൻ തയ്യാറായില്ലെന്നു പറയുന്നു.
മുഹ്‌സിനയുടെ വീട്ടുകാരെത്തിയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയത്. മുഹ്‌സിനയുടെ മരണത്തിൽ അസ്വാഭാവികമരണത്തിനുമാത്രമാണ് പോലീസ് ആദ്യം കേസെടുത്തത്. ഇബ്രാഹിമിനും കുടുംബത്തിനുമെതിരേ തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകുമെന്ന് മുഹ്‌സിനയുടെ കുടുംബം അറിയിച്ചിരുന്നു. എന്നാൽ, കമ്മിഷണറെ ശനിയാഴ്ച നേരിൽക്കാണാൻ കഴിയാതിരുന്നതിനാൽ അടുത്ത ദിവസം കമ്മിഷണർക്കും തൃശ്ശൂർ എസ്.പി.ക്കും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.


