- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചവറയിലേത് സമാനതകളില്ലാത്ത ആക്രമണം
കൊല്ലം: കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന്റെ കണ്ണ് അല്ലെറിഞ്ഞ് പൊട്ടിച്ചവർ എൻകെ പ്രേമചന്ദ്രനേയും വെറുതെ വിടുന്നില്ല. ചവറയിൽ സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ ഇടതു പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ 4 ആർവൈഎഫ് പ്രവർത്തകർക്ക് പരിക്ക്.
ആർവൈഎഫ് പ്രവർത്തകരായ ബിലാൽ, ഷെഹിൻ വടക്കുംതല, ഷജീർ, പ്രജിത്ത് പൂക്കോടൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്നും ഡി.ജെ പാർട്ടി നടത്തിയ വാഹനം കസ്റ്റഡിയിലെടുക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രന്റെയും ആർഎസ്‌പി സംസ്ഥാന പ്രസിഡന്റ് ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിൽ ചവറ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
ശനി രാത്രി എട്ടോടെയാണ് കൊറ്റൻകുളങ്ങര ക്ഷേത്ര മൈതാനിയിലാണ് സംഭവം.മനോരമ ന്യൂസ് ചാനലിന്റെ വോട്ട് ചർച്ചയ്ക്കിടെയാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. ഡി.ജെ വാഹനവുമായെത്തി ചർച്ച തടസപ്പെടുത്താൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. വോട്ട് ചർച്ചയ്ക്കിടെ ഇടതു പ്രചരണ വാഹനം അതുവഴി കടന്നു പോയി. ചർച്ച കണ്ടതും അതിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ അക്രമം തുടരുകയായിരുന്നു.
ചാനൽ ചർച്ചകളിൽ സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. ചർച്ചയിൽ പങ്കെടുക്കുന്നവർ തമ്മിലാണ് സംഘർഷം ഉണ്ടാകാറുള്ളത്. എന്നാൽ കൊറ്റംകുളങ്ങരയിലേക്ക് ഡിജെ വാഹനവുമായി അവർ എത്തുകയായിരുന്നു. ചാനൽ ചർച്ച തടസ്സപ്പെടുത്തുകയും സംഘർഷം ഉണ്ടാക്കുകയുമായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് വ്യക്തം. ഇതിനെ യുഡിഎഫുകാരും പ്രതിരോധിക്കാൻ ശ്രമിച്ചുവെന്നതാണ് വസ്തുത. ഇതോടെയാണ് സംഘർഷം പരിധി വിട്ടത്. കൊല്ലത്ത് പ്രേമചന്ദ്രന് വ്യക്തമായ മുൻതൂക്കമുണ്ട്. ആർ എസ് പിയുടെ ശക്തികേന്ദ്രമാണ് ചവറ. ഇവിടേയ്ക്കായിരുന്നു ഇടതുപ്രവർത്തകർ ഇരച്ചെത്തിയത്.
നേരത്തെ ബിജെപിയുടെ കൃഷ്ണകുമാറിന്റെ പ്രചരണം അലങ്കോലപ്പെടുത്താനും ശ്രമം നടന്നിരന്നു. കൃഷ്ണകുമാറിന് ഇടതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്. കൊല്ലത്തെ കുണ്ടറ മുളവന ചന്തയിൽ വച്ചായിരുന്നു സംഭവം. മൂർച്ചയുള്ള വസ്തു കണ്ണിൽ കൊണ്ടതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വലിയ രീതിയിൽ ജനങ്ങൾ തടിച്ചുകൂടി നിൽക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. തിങ്ങിക്കൂടിയ ജനങ്ങളുടെ ഇടയിൽനിന്നു സ്ഥാനാർത്ഥിയെ ലക്ഷ്യമാക്കി എറിഞ്ഞ ഒരു കൂർത്ത വസ്തു കണ്ണിന്റെ കൃഷ്ണമണിയിൽ കൊണ്ടാണ് പരിക്കേറ്റത്.
തൃശൂർ പൂരവുമായി ബന്ധപ്പെട്ടു കൃഷ്ണകുമാർ സിപിഎമ്മിനും സർക്കാരിനുമെതിരെ നടത്തിയ രൂക്ഷ വിമർശനത്തിൽ അസഹിഷ്ണുതപൂണ്ടവരാണ് ആക്രമണത്തിന് പിന്നിൽ എന്നും ആരോപണമുണ്ട്. ഡോക്ടർമാർ കൃഷ്ണകുമാറിന് ഒരാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചുവെങ്കിലും അദ്ദേഹം കുണ്ടറയിൽ പ്രചാരണം തുടരുകയാണ്. പ്രചാരണത്തിന്റെ അവസാന നാളുകളിൽ മാറിനിന്നു കൊണ്ട് പ്രവർത്തകരുടെ മനോവീര്യം കെടുത്താൻ തയ്യാറല്ല എന്ന് കൃഷ്ണകുമാർ പ്രതികരിച്ചു.